Comments System

5/recent/ticker-posts

 മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, 2022 നവംബര്‍

 


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

സ്റ്റാഫ് മീറ്റിംഗ്

2022 നവംബര്‍ 11-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.

Yuvakeralam Project

2022 നവംബര്‍ 7 ന് യുവകേരളം പദ്ധതിയില്‍ 32 കുട്ടികളടങ്ങിയ പുതിയ ബാച്ച് ആരംഭിച്ചു.

Kudumbasree District Mission

2022 നവംബര്‍ 12 ന് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ വച്ച് കുടുംബശ്രീ ജില്ലാ തല DDU GKY പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുഖ്യാതിഥിയായ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാര്‍ ആയിരുന്നു. പ്രസ്തുത പരിപാടിയില്‍ മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് നല്‍കുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും 42 കുട്ടികള്‍ക്ക് അവാര്‍ഡ് ലഭിച്ചു. ജില്ലയിലെ മികച്ച പരിശീലന സ്ഥാപനത്തിനുള്ള അവാര്‍ഡ് എം.എസ്സ്.എസ്സ്.എസ്സ് കരസ്ഥമാക്കി. എ.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധാനം ചെയ്ത് ഡി.ഡി.യു.ജി.കെ.വൈ സെന്റര്‍ ഹെഡ് ശ്രീമതി ഷൈമ, MIS head കുമാരി നീതു എസ് ജയന്‍, ട്രെയ്‌നേഴ്‌സ് ശ്രീമതി.പൂര്‍ണ്ണിമ, കുമാരി വിദ്യ എന്നിവര്‍ പങ്കെടുത്തു.

SAFP - Field Cordinators Meeting

2022 നവംബര്‍ 8,9,10,11,12 തീയതികളില്‍ SAFP head office ആലുവയില്‍ വച്ച് മീറ്റിംഗ് നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍.ജെ. പങ്കെടുത്തു. മീറ്റിംഗില്‍ കഴിഞ്ഞ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും തുടര്‍ന്നു വരുന്ന മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

Sense International India - Mentoring Visit

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി Sparsh Project  പ്രവര്‍ത്തന വിലയിരുത്തലിന്റെ ഭാഗമായി നടത്തി വരാറുള്ള Mentoring Visit Mrs.Prabhatha Kumari, Mentor Sense International India Project സന്ദര്‍ശിക്കുകയും, കുട്ടികളുടെ ഭവനവും മറ്റ് പ്രവര്‍ത്തന മേഖലകളും സന്ദര്‍ശിച്ച് വിലയിരുത്തുകയും ചെയ്തു. തിരുവനന്തപുരം, കന്യാകുമാരി മേഖലകളില്‍ 14 കുട്ടികളെ കണ്ട് ഓരോരുത്തര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും ട്രെയിനിംഗ് രീതികളും സ്റ്റാഫ് അംഗങ്ങള്‍ക്ക് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. 2022 നവംബര്‍ 21 -ാം തീയതി തുടങ്ങിയ Mentoring Visit 25-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് നടന്ന Staff training & Education പ്രോഗ്രാമോടുകൂടി സമാപിച്ചു.

Gender Based Violence Awareness Class

മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതി ഭദ്രാസനത്തിന്റെ സാമൂഹ്യ ക്ഷേമ വിഭാഗമായ  മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷനും സ്‌നേഹിത ഹെല്‍പ്പ് ഡസ്‌ക്കും ചേര്‍ന്ന് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ''ജന്‍ഡര്‍ ബേസ്സ് വയലന്‍സ്''അവര്‍നെസ്സ് ക്ലാസ്സ് മുദാക്കല്‍, അണ്ടൂര്‍ക്കോണം, കരുംകുളം, പെരുംങ്കടവിള, പുളിമത്ത്, ഉഴമലയ്ക്കല്‍, പെരിങ്ങമല, പൂവച്ചല്‍, മാണിക്കല്‍, ആനാട്, നെല്ലനാട്, തൊളിക്കോട്, മംഗലാപുരം, നാവായ്കുളം, വാമനാപുരം, അരുവിക്കര, വെള്ളനാട്, ആര്യനാട്, വെമ്പായം, ചെങ്കല്‍, കാരോട്, ഒറ്റശേഖരമംഗലം എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ CDS/ GRC എന്നിവയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്  നടന്നു കൊണ്ടിരിക്കുന്നു. സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാവിധ അതിക്രമങ്ങള്‍ക്കെതിരെ എങ്ങനെയൊക്കെ ഇടപെടലുകള്‍ നടത്താം എന്തെല്ലാം പരിഹാരങ്ങള്‍ നിയമപരമായും അല്ലാതെയും ചെയ്യാം എന്നുള്ളതിനെകുറിച്ചുള്ള ഒരു പരിപാടിയാണ്. എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ.റോഷിന്‍ എ സാം നേതൃത്വം നല്‍കുന്നു.  

SAFP (Save A Family Plan) - Cluster Meeting

2022 നവംബര്‍ 14,21,22,23 തീയതികളില്‍ ബാലരാമപുരം, പോത്തന്‍കോട്, നെടുമങ്ങാട്, വേങ്ങോട് എന്നീ റീജിയണില്‍ മീറ്റിംഗ് നടത്തി. മീറ്റിംഗില്‍ 42 കുടുംബങ്ങള്‍ പങ്കെടുക്കുകയും തുടര്‍ന്ന് ഭവന സന്ദര്‍ശനം നടത്തി അവരുടെ ആക്ടിവിറ്റീസ് വിലയിരുത്തുകയും ചെയ്തു.


വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍  10 കുടുംബങ്ങള്‍ക്ക് 80000/ രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 10,500/ രൂപയും നല്‍കി.  ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍