മലങ്കര
കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതി ഭദ്രാസനത്തിന്റെ സാമൂഹ്യ ക്ഷേമ
വിഭാഗമായ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, തിരുവനന്തപുരം
കുടുംബശ്രീ ജില്ലാ മിഷനും സ്‌നേഹിത ഹെല്‍പ്പ് ഡസ്‌ക്കും ചേര്‍ന്ന്
കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ''ജന്‍ഡര്‍ ബേസ്സ്
വയലന്‍സ്''അവര്‍നെസ്സ് ക്ലാസ്സ് മുദാക്കല്‍, അണ്ടൂര്‍ക്കോണം, കരുംകുളം,
പെരുംങ്കടവിള, പുളിമത്ത്, ഉഴമലയ്ക്കല്‍, പെരിങ്ങമല, പൂവച്ചല്‍, മാണിക്കല്‍,
ആനാട്, നെല്ലനാട്, തൊളിക്കോട്, മംഗലാപുരം, നാവായ്കുളം, വാമനാപുരം,
അരുവിക്കര, വെള്ളനാട്, ആര്യനാട്, വെമ്പായം, ചെങ്കല്‍, കാരോട്,
ഒറ്റശേഖരമംഗലം എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ CDS/ GRC എന്നിവയുടെ
നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു കൊണ്ടിരിക്കുന്നു.
സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാവിധ അതിക്രമങ്ങള്‍ക്കെതിരെ
എങ്ങനെയൊക്കെ ഇടപെടലുകള്‍ നടത്താം എന്തെല്ലാം പരിഹാരങ്ങള്‍ നിയമപരമായും
അല്ലാതെയും ചെയ്യാം എന്നുള്ളതിനെകുറിച്ചുള്ള ഒരു പരിപാടിയാണ്.
എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ.റോഷിന്‍ എ സാം നേതൃത്വം
നല്‍കുന്നു.
0 അഭിപ്രായങ്ങള്‍