Comments System

5/recent/ticker-posts

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി സ്പർശ് പ്രോജക്റ്റിന്റെ ഭാഗമായി ശാസ്താംകോട്ട എം ടി എം എം മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് വാളകം സി എസ് ഐ വി എച്ച് എസ് എസ് & എച്ച് എസ് എസ് ഡെഫ് സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറോളംപേർ പരിശോധിച്ചു. ഡോക്ടർമാരായ കലേഷ്, മോണിക്ക ക്യാമ്പിന് നേതൃത്വം നൽകി. സ്പർശ് കോർഡിനേറ്റർ അർജുൻ പി ജോർജ്, സിബിആർ ഫീൽഡ് വർക്കേഴ്സ് ആയ സൽമ എബ്രഹാം, ശ്രീക്കുട്ടി തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍