കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെ നടന്നുവരുന്ന ന്യൂനപക്ഷ
വനിതകളുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികളുടെ സമാപന
സമ്മേളനവും വിലയിരുത്തല്‍ യോഗവും പട്ടത്ത് മേയ് 11 നും പോത്തന്‍കോട് മേയ്
18 നും പാറശ്ശാല, ബാലരാമപുരം എന്നിവിടങ്ങളില്‍ മേയ് 25 നും നെടുമങ്ങാട്
മേയ് 31 നും നടന്നു. ഓരോ കേന്ദ്രങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും
തെരെഞ്ഞെടുത്ത 25 വനിതകള്‍ക്കാണ് പരിശീലനം നല്‍കിയത്. സ്ത്രീകളുടെ
പ്രശ്‌നങ്ങള്‍, വനിതാ നേതൃത്വം, ഗൃഹപരിപാലനം, ആരോഗ്യവും ശുചിത്വവും,
ശിശുരോഗം, പ്രതിരോധ നടപടികള്‍, പഞ്ചായത്ത് രാജ്, പൊതുവിതരണം, നൈപുണ്യ
വികസനം, ന്യൂനപക്ഷ പദ്ധതികള്‍, ഗതിനിയന്ത്രണവും വിലയിരുത്തലും തുടങ്ങിയ
വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ്
ദാനിയോല്‍, ബനഡിക്ട, പുഷ്പം ജോസ്, സുജാത ജോണി, ബിന്ദു ബേബി, ഷീലാ രാജന്‍,
ആശാ ബേബി, ജെസ്സി രാജന്‍, ഓമന, ലളിത, ജയന്തി, എല്‍സിക്കുട്ടി, അജിത,
സുലോചന, വസന്ത കുമാരി, റഹമത്തുള്ള എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം
ചെയ്തു.
0 അഭിപ്രായങ്ങള്‍