Comments System

5/recent/ticker-posts

ലോക പരിസ്ഥിതി ദിനാഘോഷ പരിപാടി

    ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 5ന് സ്രോതസ്സില്‍ വച്ച് കാലാവസ്ഥാ വ്യതിയാനം ജീവനിലും ഉപജീവനിലും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ കേരളാ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഫാ. ബോവസ് മാത്യു, ഫാ. ലെനിന്‍ രാജ്, രാജന്‍ കാരക്കാട്ടില്‍, ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രീയമാനങ്ങള്‍ എന്ന വിഷയം ഡോ. സുഭാഷ് ചന്ദ്രബോസ് അവതരിപ്പിച്ചൂ. ഡോ. മേരി ജോണ്‍ ആദ്ധ്യക്ഷം വഹിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ഖരമാലിന്യ സംസ്‌കരണം വിളപ്പില്‍ശാല ജനങ്ങളുടെ ആശങ്കകള്‍ എന്നീ വിഷയങ്ങളെപ്പറ്റി മുന്‍ വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സൃഷ്ടിക്കാന്‍ പോകുന്ന പരിസ്ഥിതി ആശങ്കകളെ പറ്റി തീരദേശ പരിസ്ഥിതിപ്രവര്‍ത്തകന്‍ എ.ജെ.വിജയനും മൂക്കൂന്നിമല ക്വാറിയും ജനങ്ങളുടെ ബുദ്ധിമുട്ടുകളെപ്പറ്റിയും സുരേന്ദ്രകുമാറും സംസാരിച്ചു. ഫാ. ജോയി ജെയിംസ് പാനല്‍ ചര്‍ച്ചകളുടെ മോഡറേറ്റര്‍ ആയിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട, വരുന്ന ഒരു വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പരിപാടികള്‍ ജോര്‍ജ്ജ് ഡാനിയേല്‍, നന്ദകുമാര്‍, സീറ്റാദാസന്‍, രജിത, ജോബി, ജ്യോതിലക്ഷ്മി എന്നിവര്‍ അവതരിപ്പിച്ചു. ടീം സെവന്‍ ചഏഛ' െഎന്ന പേരില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ലയോള എക്സ്റ്റന്‍ഷന്‍ സര്‍വ്വീസസ്, സേവാ, സഖി, അധ്വാന, സി.ഡി.എസ്.എ എന്നീ ഏഴു സന്നദ്ധസംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍