Comments System

5/recent/ticker-posts

1500 പേര്‍ക്ക് തൊഴില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

    കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് അനുവദിച്ച ആജീവിക നൈപുണ്യ പദ്ധതിയുടെ ധാരണാപത്രം ആഗസ്റ്റ് മാസം 21 ന് നടന്ന പ്രത്യേക യോഗത്തില്‍ ഒപ്പുവച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനുവേണ്ടി ദേശീയ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോജക്ട് ഡയറക്ടര്‍ കെ.ആര്‍. പത്മനാഭറാവു, കേരളസര്‍ക്കാരിനു വേണ്ടി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.ബി വല്‍സല കുമാരി, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു എന്നിവര്‍ സംയുക്തമായാണ് അഞ്ച് കോടി പദ്ധതിത്തുക വിലയിരുത്തിയ രണ്ട് വര്‍ഷത്തെ ആജീവിക നൈപുണ്യ പദ്ധതിയില്‍ ഒപ്പുവച്ചത്. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ആല്‍ഫ്രഡ് ജോര്‍ജ്ജ് എന്നിവര്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രതിനിധികളായി പങ്കെടുത്തു. ഈ പദ്ധതി പ്രകാരം 1500 പേര്‍ക്ക് വിവിധ ട്രേഡുകളിലായി മൂന്നു മുതല്‍ ആറ് മാസങ്ങള്‍ സ്റ്റൈപന്റോടുകൂടി പരിശീലനം നല്‍കി വിവിധ കമ്പനികളില്‍ തൊഴില്‍ നേടിക്കൊടുക്കുന്നതാണ് പരിപാടി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍