മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍

പ്ലാനിംഗ് ബോര്‍ഡ് യോഗം
    തിരുവനന്തപുരത്ത് നവംബര്‍ 11-ന് നടന്ന കേരളാ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കാലാവസ്ഥാ വ്യതിയാനദുരന്ത നിവാരണ പ്രവര്‍ത്തക സമിതി ഉപദേശക യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു. പ്രസ്തുത വിഷയത്തില്‍ സംസ്ഥാന നയ രൂപീകരണത്തില്‍ സന്നദ്ധ പ്രസ്ഥാനങ്ങളുടെ പങ്കാളിത്വത്തെ പറ്റിയുള്ള കരട് രേഖ സമര്‍പ്പിക്കുന്നതിനുള്ള ദൗത്യം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ ചുമതലപ്പെടുത്തി.
കേന്ദ്ര ഗ്രാമ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ സന്ദര്‍ശനം
    കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ പദ്ധതികള്‍ മലങഅകര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടപ്പിലാകകുന്ന പ്രവര്‍ത്തന രീതികളെപ്പറ്റി വിലയിരുത്തുന്നതിന് കേന്ദ്ര ഗ്രാമവികസന വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. സന്തോഷ് മാത്യു ഐ.എ എസ്. ഓഫീസ് സന്ദര്‍ശിച്ചു.
DDU-GKY ശില്പശാല
    DDU-GKY പദ്ധതിയുടെ സാമൂഹ്യ സംഘാടക  ശില്പശാല ഓക്‌ടോബര്‍ 15 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സാമൂഹ്യ സംഘാടക ശില്പശാല
    DDU-GKY പദ്ധതിയുടെ സാമൂഹ്യ സംഘാടന ശില്പശാല ഓക്‌ടോബര്‍ 18-ന് സ്രോതസ്സില്‍ വച്ച് നടന്നു. NIRDയില്‍ നിന്നും ബിനു കുമാര്‍ നേതൃത്വം നല്‍കി.
തദ്ദേശമിത്രം പഞ്ചായത്ത് അവലോകന യോഗം
    പാലക്കാട് ജില്ലയിലെ തദ്ദേശമിത്രം പദ്ധതി ഭാഗമായുള്ള 18, 19 തീയതികളിലെ പഞ്ചായത്ത് തല അവലോകന യോഗത്തില്‍ കോര്‍ഡിനേറ്റര്‍ രാഗി. ബി.ആര്‍ പങ്കെടുത്തു.
തദ്ദേശമിത്രം റിവ്യു മീറ്റിംഗ്
    ഒക്‌ടോബര്‍ 21-ന് തിരുവനന്തപുരത്ത് നടന്ന തദ്ദേശമിത്രം സംസ്ഥാനതല അവലോകന യോഗത്തില്‍ ജോര്‍ജ്ജ് ഡാനിയേല്‍, രാഗി ബി.ആര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ ഉപദേശക സമിതി യോഗം
    PTCCI യുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ദേശീയ ഉപദേശക സമിതി യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.

സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ രണ്ടാംഘട്ട പദ്ധതി
    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ടമായി നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒക്‌ടോബര്‍ 22-ന് ഫാ. ബോവസ് മാത്യു ഒപ്പിട്ടു.
സ്റ്റാഫ് മീറ്റിംഗ്
    പ്രോജക്ട് സ്റ്റാഫംഗങ്ങളുടെ ഒരു റിവ്യു മീറ്റിംഗ് ഒക്‌ടോബര്‍ 6-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.
ഡി.ഡി.യു. ജി. കെ. വൈ പദ്ധതി

    ഡൊമസ്റ്റിക് ഇലക്ട്രീഷ്യന്‍ നാലാം ബാച്ചിന്റെ മുഖാമുഖം നവംബര്‍ 11 ന് സ്രോതസ്സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 25 കുട്ടികള്‍ പങ്കെടുത്തു.

    പത്ത് ദിവസം പൂര്‍ത്തിയാക്കിയ ടാലി പത്താം ബാച്ചുക്കാരുടെ ഫ്രീസിംഗ് ഡേ നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടെക്സ്റ്റ് ബുക്ക്, യൂണിഫോം, ബാഗ് എന്നിവ വിതരണം ചെയ്തു.

    
ഇലക്ട്രിക്കല്‍ നാലാം ബാച്ചിന്റെ ആരംഭ യോഗം 2016 നവംബര്‍ 17 ന്  നടന്നു. പ്രവേശന പരീക്ഷയിലും, കൗണ്‍സിലിങ്ങിലും വിജയിച്ച വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും യോഗത്തില്‍ പങ്കു ചേര്‍ന്നു. ഫാ. ബോവസ് മാത്യു എം.എസ്സ്.എസ്സ്.എസ്സ് നെ കുറിച്ചും, കോഴ്‌സിന്റെ വിവരങ്ങളെക്കുറിച്ചും വിവരിച്ചു.

    പ്ലയിസ്‌മെന്റ് വിഭാഗത്തിന്റെ അവലോകന യോഗം നവംബര്‍ 18 ന് സ്രോതസ്സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ആശാകിരണം പ്രോജക്ട് മീറ്റിംഗ്
     ആശാകിരണം പ്രോജക്ട് മീറ്റിംഗ് നവംബര്‍ 15 ന് സ്രോതസ്സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഫാ. ബോവസ് മാത്യുവിന്റ  അദ്ധ്യക്ഷതയില്‍  കൂടിയ മീറ്റിംഗില്‍ ശ്രീ. അമല്‍ കൃഷ്ണ (പ്രോഗ്രാം ഓഫീസര്‍) , കാരിത്താസ് ഇന്ത്യ.  ബനഡിക്റ്റ എന്നിവര്‍ പങ്കെടുത്തു. കാരുണ്യസേന പരിശീലന പദ്ധതി ഉജടഇ പ്രോജക്ട് എന്നിവയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്.
എം.എസ്സ്.ഡബ്ല്യൂ വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം

      മംഗലാപുരം  സെന്‍ അലോഷ്യസ് കോളേജില്‍ നിന്ന് എം.എസ് ഡബ്ലൂ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും 2016 നവംബര്‍ 16  ന് സ്രോതസ്സ് സന്ദര്‍ശിച്ചു. ഫാ.ബോവസ് മാത്യു മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരിച്ചു.  രാജന്‍ എം.  കാരക്കാട്ടില്‍,  ലിസ് കുര്യാകോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 സി.ബി.ഡി.ആര്‍.എം. പ്രോജക്ട് രണ്ടാം ഘട്ടം മീറ്റിംഗ്
    ദുരന്ത നിവാരണ പദ്ധതിയുടെ  രണ്ടാം ഘട്ട പ്രോജക്ട് മീറ്റിംഗ് 2016 നവംബര്‍ 16 ന് സ്രോതസ്സില്‍ വച്ചു നടന്നു. ഡചഉജ യും , തിരുവനന്തപുരം കോര്‍പ്പറേഷനും ചേര്‍ന്നു നടപ്പാക്കുന്ന പ്രോജക്ടിന്റെ നിര്‍വ്വഹണ ചുമതല മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ആണ്. ഭാവി പരിപാടികളെ തീരുമാനിക്കുന്നതിനുളള മീറ്റിംഗില്‍ ഫ. ബോവസ് മാത്യു , രാജന്‍ എം. കാരക്കാട്ടില്‍ , ജോ.ജോര്‍ജ്,  രമേഷ് കൃഷ്ണന്‍,  ബനഡിക്ട ജറാല്‍ഡ്,  രാഖി ബി. ആര്‍  എന്നിവര്‍ പങ്കെടുത്തു.
  വിവിധ ധനസഹായങ്ങള്‍
    ക    കുടുംബസഹായ പദ്ധതി ( സേവ് എ ഫാമിലി പ്ലാന്‍)

    1) സിനി ജോസ്                  ആയൂര്‍                13000/-
    2) തങ്കമണി            ആയൂര്‍                14000/ -
    3) ബിന്ദു സജി                      ഇളമട്                     15000/ -
    4) സുനിമോള്‍            ആയൂര്‍                16000/ -
    5) ലീലാമ്മ             ഇളമാട്                16000/ -
    6) സിനി            ഇടമുളയ്ക്കല്‍            16000/-    7) ഷിനി                ഇടമുളയ്ക്കല്‍            16000/  -
    8) ജിജി                ഇളമാട്                16000 /-
    9) ഷീബ            മണ്ണൂര്‍                14000/-
    10) മഞ്ചു            മണ്ണൂര്‍                14000/-
    11) റീജ                ഇളമാട്                14000/-
    12) മോളി ജേക്കബ്        വാളകം                14000/-
    13) വസന്തകുമാരി        റോസ്മല            12000/-
    14) ലിജി ജോസഫ്        റോസ്മല            12000/-
    15) ഷിനി            ആയൂര്‍                13000/-
    16) ഷേര്‍ളി            വാളകം                16000/-
    17) ശാന്തി            ആര്യന്‍കാവ്            12000/-
    18) ബിജി            ഉറുകുന്ന്            15000/-
           
        19) ജയന്തി            ഉറുകുന്ന്            15000/-
    20) മേഴ്‌സി            ഇടമുളയ്ക്കല്‍            14000/-
    21) സിനി ജോയ്            ഇളമാട്                15000/-
    22) പ്രസന്ന            അരുവിയോട്            16000/-
    23) പത്മിനി            നെല്ലിയോട്            20000/-
    24) ഉഷാകുമാരി            വട്ടപ്പറമ്പ്            14000/-
    25) ശ്രീജ            കുതിരകളം            5000/-
    26) മിനിമോള്‍            നെടുമങ്ങാട്            8000/-
    27) ലക്ഷ്മി            കുതിരകളം            10000/-
    28) ഷീജ            കോഴിയോട്            3138/-
    29) ശാലിനി            വെളളൂര്‍ക്കോണം        6000/-
    30) മേരി പുഷ്പം        കൊരളിയോട്            8000/-
    31) ശോഭ             കാട്ടാക്കട            19000/-
    32) ശോഭന            ശാസ്തവട്ടം            10000/-
    33) ഷീജ            കാരമൂട്                10000/-
    34) രമ്യ                വേങ്ങോട്            10000/-
    35) ശ്രീദേവി             പാപ്പാല                24000/-
    36) ബിജി            പാപ്പാല                20000/-
    37) ചന്ദ്രിക            പരുത്തിക്കുഴി            6000/-