പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ മീറ്റിംഗ്
    സ്റ്റാഫംഗങ്ങളുടെ പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ മീറ്റിംഗ് നവംബര്‍ 3 ന് സ്രോതസ്സില്‍ വച്ച് നടന്നു.

വികസന സെമിനാര്‍
    സ്രോതസ്സിന്റെ ദശവത്സരാഘോഷ പരിപാടികളുടെ ഭാഗമായി നവംബര്‍ 11 ന് ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ സംരക്ഷണത്തിലും വികസനത്തിലും 'സന്നദ്ധ സംഘടനകളുടെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഡയറക്ടര്‍ ടി.എ. വര്‍ഗീസ്, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ : സെമിനാര്‍
    സ്രോതസ്സ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നവംബര്‍ 12 ന് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ലയോള എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫാ. ജോയി ജയിംസ് നേതൃത്വം നല്‍കി.

ഉപന്യാസ മത്സരം
    സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷ എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ ലളിത കല്ലുവെട്ടാന്‍കുഴി, സില്‍വി ജോയി ചെറുവാരക്കോണം, രമണി ഇയ്യക്കോട് എന്നിവര്‍ സമ്മാനങ്ങള്‍ നേടി.

സ്രോതസ്സ് ദിനാഘോഷ പരിപാടികള്‍
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കേന്ദ്ര ഓഫീസിന്റെ സ്രോതസ്സിന്റെ ദിനാഘോഷ പരിപാടികള്‍ നവംബര്‍ 11,12 തീയതികളില്‍ സ്രോതസ്സിന്റെ ഓഫീസില്‍ വച്ച് നടന്നു. അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ് പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം അഭിവന്ദ്യ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, ഫാ. ജോസ് കിഴക്കേടത്ത്, ഫാ. വില്‍സണ്‍ തട്ടാരുതുണ്ടില്‍, ഫാ. ജോണ്‍ വിളയില്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്തുത യോഗത്തില്‍ മുന്‍ ഡയറക്ടര്‍മാരെ ആദരിച്ചു.

യൂണിറ്റ് ഫെഡറേഷന്‍ യോഗങ്ങള്‍
    യൂണിറ്റിന്റെ ഫെഡറേഷന്‍ യോഗങ്ങള്‍ നവംബര്‍ 18-ാം തീയതികൊണ്ട് പൂര്‍ത്തിയാക്കി.

റീജിയണല്‍ ഫെഡറേഷന്‍ യോഗങ്ങള്‍
    നവംബര്‍ മാസത്തെ റീജിയണല്‍ ഫെഡറേഷന്‍ യോഗങ്ങള്‍ 19 മുതല്‍ 24 വരെ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടന്നു.

സെന്‍ട്രല്‍ ഫെഡറേഷന്‍ യോഗം
    സെന്‍ട്രല്‍ ഫെഡറേഷന്‍ യോഗം നവംബര്‍ മാസം 25 ന് സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.

സ്റ്റാഫ് മീറ്റിംഗ്
    പ്രോജക്ട് സ്റ്റാഫംഗങ്ങളുടെ ഒരു യോഗം സ്രോതസ്സില്‍ വച്ച് നവംബര്‍ 25 ന് നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.
    



സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍

    നം    പദ്ധതിയുടെ പേര്                      വിതരണം ചെയ്ത തുക    
    1    രോഗീധനസഹായ പദ്ധതി                        21500/-    
    2    വിവാഹ ധനസഹായം                            3500/-
    3    എസ്.എ.എഫ്.പി                            702892/-    
    4    എല്‍.ഐ.സി. മൈക്രോ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലയിം             15750/-    
    5    മറ്റ് ധനസഹായം                             17100/-