നാമഹേതുക തിരുന്നാള്‍ മംഗളങ്ങള്‍
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ നാമഹേതുക തിരുന്നാള്‍ മംഗളങ്ങള്‍ ഡിസംബര്‍ മാസം 1 ന് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ നേതൃത്വത്തില്‍ സ്റ്റാഫംഗങ്ങള്‍ എല്ലാവരും തിരുസന്നിധിയില്‍ എത്തിച്ചേര്‍ന്ന് പങ്കാളികളായി.
സ്റ്റാഫ് മീറ്റിംഗ്
പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ് 1 ന് സ്രോതസ്സില്‍ വച്ച് നടന്നു.
യൂണിസെഫ് പരിപാടി
യൂണിസെഫിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഡിസംബര്‍ 3 ന് നടന്ന ശില്പശാലയില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
സാമൂഹ്യ ക്ഷേമം
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയറിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 4 ന് തിരുവനന്തപുരത്ത് നടന്ന ആലോചനാ യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം മീറ്റിംഗ്
കെ.എസ്സ്.എസ്സ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 6 ന് കോട്ടയത്ത് വച്ച് നടന്ന കെ.എസ്സ്.എസ്സ്.എഫ് പരിശീലന പരിപാടിയില്‍ രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
സാമൂഹ്യ സംഘാടക പരിശീലനം
സാമൂഹ്യ സംഘാടകര്‍ക്ക് വേണ്ടി ഡിസംബര്‍ 1 ന് സ്രോതസ്സില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍
അഹമ്മദാബാദ് എന്‍.ഐ.ഡിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഡിസംബര്‍ 12 ന് കേരളത്തില്‍ ഡിസൈന്‍ കോഴ്‌സുകള്‍ ശക്തിപ്പെടുത്തുന്നതിനായി നടത്തിയ ആലോചനാ യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
സ്വസ്തി ആരോഗ്യ സംരംഭം
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച സ്വസ്തി ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 12 ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ നിര്‍വ്വഹിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ ആവ്ചതോറും നിശ്ചിത സമയം സൗജന്യമായി പാവപ്പെട്ട രോഗികള്‍ക്കായി നല്‍കുന്ന പദ്ധതിയാണിത്. ഇതിനായി ഹെല്‍ത്ത് വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ആംബുലന്‍സ് സര്‍വ്വീസും ലഭ്യമാണ്.
പ്രോജക്ട് അക്ഷ്യ
ഡിസംബര്‍ 16 ന് തിരുവനന്തപുരത്ത് നടന്ന പ്രോജക്ട് അക്ഷ്യ അവലോകന യോഗത്തില്‍ ഡൈന.എസ് പങ്കെടുത്തു.
സാമൂഹ്യാധിഷ്ടിത ദുരന്ത ലഘൂകരണ മാനേജ്‌മെന്റ് പദ്ധതി
തിരുവനന്തപുരം കോര്‍പ്പറേഷനുമായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സാമൂഹ്യാധിഷ്ടിത ദുരന്ത ജാഗ്രതാ ലഘൂകരണ മാനേജ്‌മെന്റ് പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. സൊസൈറ്റി ഡയറക്ടര്‍ ഫാ.ബോവസ് മാത്യുവാണ് എം.എസ്സ്.എസ്സ്.എസ്സിനു വേണ്ടി ഒപ്പ് വച്ചത്.
എന്‍.ആര്‍.എല്‍.എം പദ്ധതി
ഹൈദരാബാദ് എന്‍.ഐ.ആര്‍.ഡിയില്‍ ഡിസംബര്‍ 18 ന് നടന്ന എന്‍.ആര്‍.എല്‍.എം പരിശീലന പരിപാടിയില്‍ ജോര്‍ജ്ജ് ഡാനിയേല്‍, ആല്‍ഫ്രഡ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
ക്രിസ്തുമസ് നവവല്‍സര സംഗമം
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സ്റ്റാഫംഗങ്ങളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30 ന് നടന്ന ക്രിസ്തുമസ് നവവല്‍സര സംഗംമം നടന്നു. രാവിലെ ഓഫീസ് ചാപ്പലില്‍ വി. കുര്‍ബാന നടന്നു. ഫാ. ബോവസ് മാത്യു സന്ദേശം നല്‍കി.
54-ാമത് വാര്‍ഷിക സമ്മേളനവും കര്‍മ്മോത്സവവും- 2015
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 54-ാമത് വാര്‍ഷിക സമ്മേളനവും കര്‍മ്മോത്സവവും അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ നാമഹേതുക തിരുന്നാളിനോടനുബന്ധിച്ച് ജനുവരി 2 ന് പട്ടം സെന്റ് മേരീസ് ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന കര്‍മ്മോത്സവ് 2015 ന്റെ ഉദ്ഘാടനം ബഹുമാന്യ കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ പ്രതിപക്ഷ നേതാവ് ജോണ്‍സള്‍ ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ സംഘശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയയായ ആഗ്നസ് (പാറശ്ശാല), ക്രിസ്റ്റല്‍ ജയന്തി (കാട്ടാക്കട), ലേഖ (ബാലരാമപുരം), മേബല്‍ (തിരുവനന്തപുരം), ഷീജ (കഴക്കൂട്ടം), വാവാച്ചി (കൊട്ടാരക്കര), കുഞ്ഞുമോള്‍ (അഞ്ചല്‍) എന്നീ വനിതാ നേതാക്കന്മാരെയും ആദരിച്ചു.
മേജര്‍ അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഗവര്‍ണ്ണര്‍ക്കുള്ള പ്രത്യേക ഉപഹാരം കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ സമ്മാനിച്ചു.
സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍
നം പദ്ധതിയുടെ പേര് വിതരണം ചെയ്ത തുക
1 രോഗീധനസഹായ പദ്ധതി 7996/-
2 വിവാഹ ധനസഹായം 4000/-
3 എസ്.എ.എഫ്.പി 31000/-
4 എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം 150000/-
5 ഭവനസഹായ പദ്ധതി 15000/-
6 വിദ്യാഭ്യാസ ധനസഹായം 2500/-
7 മറ്റ് ധനസഹായം 129910/-
0 അഭിപ്രായങ്ങള്‍