പുതിയ റീജണല്‍ ഡയറക്ടര്‍മാര്‍
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മേഖലകളില്‍ പുതിയ ഡയറക്ടര്‍മാരെ അഭിവന്ദ്യ കാതോലിക്കാബാവാ നിയമിച്ചു. പുതിയ ഡയറക്ടര്‍മാരുടെ പേരും മേഖലയും താഴെ ചേര്‍ക്കുന്നു.
    റവ. ഫാ. ജേക്കബ് കല്ലുവിള - അടൂര്‍, കൊട്ടാരക്കര
    റവ. ഫാ. വര്‍ഗ്ഗീസ് കിഴക്കേക്കര - അഞ്ചല്‍, പുനലൂര്‍
    റവ. ഫാ. തോമസ് പൊറ്റപുരയിടം - കഴക്കൂട്ടം
    റവ. ഫാ. ഗീവര്‍ഗ്ഗീസ് വലിയചാങ്ങവീട്ടില്‍ - തിരുവനന്തപുരം
    റവ. ഫാ. മാത്യു പാറക്കല്‍ ഒ.ഐ.സി - നെടുമങ്ങാട്
    റവ. ഫാ. ഫിലിപ്പോസ് കല്ലുവെട്ടാന്‍കുഴി - കാട്ടാക്കട
    റവ. ഫാ. തോമസ് അയ്യനേത്ത് - ബാലരാമപുരം
    റവ. ഫാ. അരുണ്‍ ഏറത്ത് - പാറശ്ശാല
റീജിയണല്‍ ഡയറക്‌ടേഴ്‌സ് കോണ്‍ഫറന്‍സ്
    എം.എസ്സ്.എസ്സ്.എസ്സ് റീജിയണല്‍ ഡയറക്ടര്‍മാരുടെ ഒരു ഏകദിന യോഗം ജനുവരി 1 ന് സ്രോതസ്സില്‍ വച്ച് നടന്നു. മേഖലാതല സാമൂഹ്യശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപപ്പെട്ടു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
54-ാമത് വാര്‍ഷിക സമ്മേളനവും കര്‍മ്മോത്സവവും
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 54-ാമത് വാര്‍ഷിക സമ്മേളനവും കര്‍മ്മോത്സവവും അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ  നാമഹേതുക തിരുന്നാളിനോടനുബന്ധിച്ച് ജനുവരി 2 ന് പട്ടം സെന്റ് മേരീസ് ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.   ബഹുമാന്യ കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം ആയിരുന്നു മുഖ്യാഥിതി.
കര്‍ണ്ണാടക സംസ്ഥാന ആജീവിക പദ്ധതി
    ആജീവിക പദ്ധതിയിന്‍ പ്രകാരം കര്‍ണ്ണാടക സംസ്ഥാനത്തിന് വേണ്ടി നല്‍കിയിരുന്ന അപേക്ഷയുടെ വിലയിരുത്തല്‍ യോഗം ജനുവരി 5 ന് ബാംഗ്ലൂരില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
കേരള സംസ്ഥാന ആജീവിക നൈപുണ്യ പദ്ധതി
    കുടുംബശ്രീയുടെ നേതൃത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നടപ്പിലാക്കാന്‍ പോകുന്ന ആ ജീവിക നൈപുണ്യ പദ്ധതിയുടെ ഒരു വിലയിരുത്തല്‍ യോഗം ജാനുവരി മാസം 12-ാം തീയതി കുടുംബശ്രീ കേന്ദ്ര ഓഫീസില്‍ വച്ചു നടന്നു. രാജന്‍ കാരകാട്ടില്‍, ജോര്‍ജ് ഡാനിയേല്‍, സുരേഷ് വര്‍ഗ്ഗീസ് എന്നിവര്‍ എം.എസ്സ്.എസ്സ്.എസ്സിനു വേണ്ടി യോഗത്തില്‍ പങ്കെടുത്തു.
സ്റ്റാഫ് മീറ്റിംഗ്
    എം.എസ്സ്.എസ്സ്.എസ്സ് പ്രോജക്ട് സ്റ്റാഫുകളുടെ ഒരു യോഗം ജനുവരി 13-ാം തീയതി രാവിലെ 10  മണിക്ക് സ്രോതസ്സിസല്‍ വച്ച് കൂടുകയുണ്ടായി. ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.
റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം
    റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒരു യോഗം ജനുവരി 13-ാം തീയതി ഉച്ചക്ക് 2 മണിക്ക് സ്രോതസ്സിസല്‍ വച്ച് കൂടുകയുണ്ടായി. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
സംസ്ഥാനതല വായ്പ നയ അവലോകന നയം    
    നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21-ാം തീയതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല വായ്പ നയ അവലോകന നയത്തില്‍ രാജന്‍കാരക്കാട്ടില്‍ പങ്കെടുത്തു.
സാമൂഹ്യ ക്ഷേമ വകുപ്പ് പദ്ധതി പരിശോധന
    മലങ്കര സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റിയും കേരള സാമൂഹ്യക്ഷേമ വകുപ്പും സംയുക്തമായി ചെയ്യാന്‍ ആഘോഷിക്കുന്ന പദ്ധതികളുടെയും സാമൂഹ്യക്ഷേമ വകുപ്പിന്റെ അക്രസിറ്റഡ് ഏജന്‍സിയായി തീരുന്നതിനുളള അപേക്ഷയുടെയും മേലുളള ഒരു പരിശോധന ജനുവരി മാസം 23-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. സാമുഹ്യ ക്ഷേമ വകുപ്പില്‍ നിന്നും സൂപ്രണ്ടന്റന്‍മാരായ രാജീവ്, സുല്‍ഫികര്‍ എന്നിവരും എം.എസ്സ്.എസ്സ്.എസ്സിനു വേണ്ടി രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രോജക്ട് അക്ഷ്യ    
    പ്രോജക്ട് അക്ഷ്യയുടെ പരിശോധന ചായ് കേന്ദ്ര ഓഫീസില്‍ നിന്നും ശ്രീ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനുവരി 23-ാം തീയതി ഒരു സംഘം ഉദ്യോഗസ്ഥര്‍ എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിച്ചു.


സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍

    നം    പദ്ധതിയുടെ പേര്                      വിതരണം ചെയ്ത തുക    
    1    രോഗീധനസഹായ പദ്ധതി                        9300/-    
    2    വിവാഹ ധനസഹായം                            9000/-
    3    എസ്.എ.എഫ്.പി                            92618/-    
    4    ഭവനസഹായ പദ്ധതി                            10000/-
    5    വിദ്യാഭ്യാസ ധനസഹായം                        2200/-    
    6    മറ്റ് ധനസഹായം                             25120/-