പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ്
പ്രോജക്ട് സ്റ്റാഫുകളുടെ ഒരു യോഗം ഫെബ്രുവരി 3 ന് രാവിലെ 10 മണിക്ക് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടന്നു. പദ്ധതികളുടെ വിലയിരുത്തല്‍ നടത്തി.
സാമൂഹ്യസംഘാടകരുടെ യോഗം
സാമൂഹ്യ സംഘാടകരുടെ യോഗം ഫെബ്രുവരി 6 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, എന്നിവര്‍ നേതൃത്വം നല്‍കി.
മൈക്രോഫിനാന്‍സ് സാമൂഹ്യസംഘാടക യോഗം
മൈക്രോഫിനാന്‍സ് പദ്ധതിയില്‍ പങ്കാളികളായ സാമൂഹ്യസംഘാടകരുടെ ഒരു യോഗം ഫെബ്രുവരി 6 ന് സ്രോതസ്സില്‍ വച്ച് നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍, സുരേഷ് വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
എന്‍.ആര്‍.എല്‍.എം ആജീവികപദ്ധതി പരിശീലനം
ആജീവിക പദ്ധതിയുടെ ഒരു ഏകദിന പരിശീലന പരിപാടി ഫെബ്രുവരി 6 ന് സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
ദുരന്ത ലഘൂകരണ പദ്ധതി
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.എന്‍.ഡി.പി യുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ദുരന്ത ലഘൂകരണ കാലാവസ്ഥാ വ്യതിയാന റിസോഴ്‌സ് ടീം പരിശീലന പരിപാടി ഫെബ്രുവരി 7 ന് സ്രോതസ്സില്‍ വച്ച് നടന്നു. യു.എന്‍.ഡി.പി ഡി.ആര്‍.ആര്‍ കോര്‍ഡിനേറ്റര്‍ രമേഷ് കൃഷ്ണന്‍, ബനഡിക്ട, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.എ.എഫ്.പി പരിശീലനം
സേവ് എ ഫാമിലി പ്ലാന്‍ പദ്ധതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട വനിതാ നേതാക്കള്‍ക്കുള്ള ഒരു പരിശീലനം ഫെബ്രുവരി 11 ന് സ്രോതസ്സില്‍ വച്ച് നടന്നു. സിസ്റ്റര്‍ സൂക്തി നേതൃത്വം നല്‍കി.
നബാര്‍ഡുമായുള്ള ചര്‍ച്ച
ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിനുള്ള നബാര്‍ഡ് പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ മനസ്സിലാക്കുന്നതിന് ഒരു യോഗം ഫെബ്രുവരി 12 ന് നബാര്‍ഡ് ഓഫീസില്‍ നടന്നു. ഫാ. ബോവസ് മാത്യു, ഫാ. ജോസ് കിഴക്കേടത്ത്, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
യൂറോപ്യന്‍ യൂണിയന്റെ യോഗം
യൂറോപ്യന്‍ യൂണിയനും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി ഗ്രാമീണ മേഖലയിലെ സാങ്കേതിക നൈപുണ്യ ശേഷികളുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫെബ്രുവരി 16, 17 തീയതികളില്‍ ചെന്നൈയില്‍ വച്ച് സംഘടിപ്പിച്ച ദേശീയ കോണ്‍ഫറന്‍സില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
കുടുംബശ്രീ ആജീവിക പദ്ധതി
കുടുംബശ്രീയുമായി സഹകരിച്ച് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന ആജീവിക നൈപുണ്യ വികസന പദ്ധതിയുടെ ഒരു ഏകദിന പരിശീലന പരിപാടി ഫെബ്രുവരി 19 ന് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. സിനി ഉദ്ഘാടനം ചെയ്തു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, സുരേഷ് വര്‍ഗ്ഗീസ്, ജോര്‍ജ്ജ് മാത്യു, അഗസ്തിനോസ് എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കമ്പ്യൂട്ടര്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍, മേശിനറി, പ്ലംമ്പിംഗ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്ററി, വയോജന പരിചരണം, ആയുര്‍വേദിക് തെറാപ്പി, ഡ്രൈവിംഗ് തുടങ്ങിയ മേഖലയില്‍ മൂന്ന് മാസത്തെ അതിവിദഗ്ധ പരിശീലനം നല്‍കി, തൊഴില്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. 18 മുതല്‍ 35 വരെയുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗ്രാമീണ യുവതീ-യുവാക്കള്‍ക്കാണ് ഈ പദ്ധതിയില്‍ അവസരം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എം.എസ്സ്.എസ്സ്.എസ്സ് ഓഫീസുമായി ബന്ധപ്പെടുക.
റീജിയണല്‍തല അവലോകന യോഗം
അഞ്ചല്‍ മേഖലാതല പ്രവര്‍ത്തനങ്ങളുടെ ഒരു ഏകദിന അവലോകന യോഗം ഫെബ്രുവരി 23 ന് അഞ്ചലില്‍ വച്ച് നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, മേഖലാ ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കിഴക്കേക്കര, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ബൈജു, രാജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍
നം പദ്ധതിയുടെ പേര് വിതരണം ചെയ്ത തുക
1 രോഗീധനസഹായ പദ്ധതി 9070/-
2 എസ്.എ.എഫ്.പി 306500/-
3 എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം 60,000/-
4 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കോളര്‍ഷിപ്പ് 2,40000/-
5 മറ്റ് ധനസഹായം 2295/-
6 എസ്.എല്‍.എഫ് 37000/-
0 അഭിപ്രായങ്ങള്‍