ദുരന്ത ജാഗ്രത പരിശീലന ബോധവത്ക്കരണ പരിപാടി
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി UNDP-യുമായി സഹകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടപ്പിലാക്കുന്ന ദുരന്ത ജാഗ്രത പരിശീലന ബോധവത്ക്കരണ പരിപാടികള്‍ ജൂലൈ 4, 5, 6, 10, 11 തീയതികളില്‍ യഥാക്രമം വെള്ളാര്‍, പുഞ്ചക്കരി, കുന്നപ്പുഴ, മുടവന്‍മുഗള്‍, ചെറുവക്കല്‍ വാര്‍ഡുകളിലായി നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍, ബനഡിക്ട, സുനില്‍ കുമാര്‍, പുഷ്പം ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
സേവ് എ ഫാമിലി പ്ലാന്‍ പിശീലന പരിപാടി
SAFPയുടെ നേതൃത്വത്തില്‍ ജൂലൈ 13, 14, 15 തീയതികളില്‍ ആലുവയില്‍ വച്ച് നടന്ന കുടുംബവികസന പരിശീലന പരിപാടിയില്‍ സിസ്റ്റര്‍ സൂക്തി, പുഷ്പം ജോസ്, രാജുമോന്‍, ബിന്ദു ബേബി എന്നിവര്‍ പങ്കെടുത്തു.
കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള പദ്ധതി
കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് കേരളത്തിലെ കുട്ടികളുടെ അവകാശത്തിനുവേണ്ടി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന യോഗം ജൂലൈ 20 ന് കോട്ടയത്ത് വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സന്ദര്‍ശനം
DDU-GKY പദ്ധതി നടത്തിപ്പിന്റെ വിശദ വിവരങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ബ്രിട്ടനിലെ പ്രതിനിധി ക്രിസ് ബ്രിഡ്ജും കുടുംബശ്രീ ഭാരവാഹികളും ജൂലൈ 22 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ചു. പദ്ധതി നിര്‍വ്വഹണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
മൈക്രോഫിനാന്‍സ് ഇന്‍ഷുറന്‍സ് പരിശീലന പരിപാടി
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് വച്ച് ജൂലൈ 24 ന് നടത്തിയ മൈക്രോ ഇന്‍ഷുറന്‍സ് പരിശീലന പരിപാടിയില്‍ ബൈജു പങ്കെടുത്തു.
ഉഉഡഏഗഥ പദ്ധതി
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ പരിശീലന തൊഴില്‍ ഉറപ്പാക്കല്‍ പരിപാടിയായ ഉഉഡഏഗഥപദ്ധതി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടന്നുവരുന്നു. നിര്‍മ്മാണ മേഖലയില്‍ മേസ്തിരി, കാര്‍പ്പെന്ററി, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍ തുടങ്ങിയ കോഴ്‌സുകളും ആരോഗ്യമേഖലയില്‍ വയോജന പരിചരണം, ആയുര്‍വേദ തെറാപ്പിയും, കൂടാതെ ഭക്ഷ്യസംസ്‌ക്കരണം, ആട്ടോമൊബൈല്‍ മെക്കാനിക് ഡ്രൈവര്‍, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലേക്കുമാണ് 3 മാസം മുതല്‍ 6 മാസം വരെയുള്ള കോഴ്‌സുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്റ്റൈഫെന്റോടുകൂടി നടന്നുവരുന്ന ഈ പരിപാടി നമ്മുടെ ഇടവകയിലെ പാവപ്പെട്ട കുടുംബങ്ങളിലെ തൊഴില്‍ രഹിതരായ യുവതീ-യുവാക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പട്ടത്തുള്ള കേന്ദ്ര ഓഫീസുമായോ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസംഘാടകരുമായോ ബന്ധപ്പെടുക.
സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍
നം പദ്ധതിയുടെ പേര് വിതരണം ചെയ്ത തുക 1 രോഗീധനസഹായ പദ്ധതി 6000/-
2 എസ്.എ.എഫ്.പി 117000/-
3 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ക്ലയിം 60000/-
4 മറ്റ് ധനസഹായം 2000/-
0 അഭിപ്രായങ്ങള്‍