സ്റ്റാഫ് മീറ്റിംഗ്
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രവര്‍ത്തകരുടെ മാസാന്ത്യ വിലയിരുത്തല്‍ യോഗം ആഗസ്റ്റ് 3 ന് ഡയറക്ട്ര്‍ ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സ്രോതസ്സില്‍ വച്ച് നടന്നു.
മേഖലാതല വിലയിരുത്തല്‍ യോഗങ്ങള്‍
മേഖലാതല വിലയിരുത്തല്‍ യോഗങ്ങള്‍ ആഗസ്റ്റ് 6,7,8,10,11 തീയതികളില്‍ യഥാക്രമം പാറശ്ശാല, ബാലരാമപുരം, നെടുമങ്ങാട്, കഴക്കൂട്ടം, തിരുവനന്തപുരം മേഖലകളിലായി നടന്നു. രാജന്‍ കാരക്കാട്ടില്‍, ഫാ. അരുണ്‍ ഏറത്ത്, സുജാത, പുഷ്പം ജോസ്, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
DDU-GKY ബോധവത്ക്കരണ പരിപാടികള്‍
DDU-GKYപദ്ധതിയുടെ ബോധവത്ക്കരണ പരിപാടികള്‍ വാമനപുരം ബ്ലോക്കില്‍പ്പെട്ട എല്ലാ പഞ്ചായത്തുകളിലുമായി ആഗസ്റ്റ് 6 മുതല്‍ വിവിധ വാര്‍ഡുകളില്‍ നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍, സുരേഷ് വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
ശിശുനിയമ അവകാശ ബോധവത്ക്കരണ പരിപാടി
കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് നടപ്പിലാക്കുന്ന ശിശു നിയമാവകാശ ബോധവത്ക്കരണ പരിപാടിയുടെ കോട്ടയത്തു വച്ച് ആഗസ്റ്റ് 12,13 തീയതികളില്‍ നടന്ന പരിശീലന പരിപാടിയില്‍ ബൈജു പങ്കെടുത്തു.
കാരിത്താസ് ഇന്ത്യ സന്ദര്‍ശനം
കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ റവ. ലുമെന്‍ മൊന്റേറിയോയുടെ നേതൃത്വത്തിലുള്ള സംഘം ആഗസ്റ്റ് മാസം 19 ന് സ്രോതസ്സ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫാ. ബോവസ് മാത്യു, ഫാ. പോള്‍ മൂഞ്ഞേലി, ഡോ. ഹരിദാസ്, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫെഡറേഷന്‍ നേതൃ പരിശീലന പരിപാടി
ഫെഡറേഷന്‍ നേതാക്കന്മാരുടെ ഒരു പരിശീലന പരിപാടി ആഗസ്റ്റ് 19 ന് സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
പ്രാദേശിക വിഭവ സമാഹരണ പരിശീലനങ്ങള്‍
കെ.എസ്സ്.എസ്സ്.എഫിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 22 ന് കോട്ടയത്ത് വച്ച് നടന്ന പ്രാദേശിക വിഭവ സമാഹരണ പരിശീലന പരിപാടിയില്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
DDU-GKYപദ്ധതി ഗുണഭോക്താക്കളുടെ തെരെഞ്ഞെടുക്കല്‍
DDU-GKYപുതിയ ബാച്ചിലേക്കുള്ള ഗുണഭോക്താക്കളുടെ ഇന്റര്‍വ്യൂ, തെരെഞ്ഞെടുപ്പ് എന്നിവ ആഗസ്റ്റ് 24, 25 തീയതികളിലായി സ്രോതസ്സില്‍ നടന്നു.
DDU-GKYവിദ്യാര്‍ത്ഥികളുടെ ഓണാഘോഷ പരിപാടികള്‍
ഉഉഡഏഗഥ പദ്ധതിയുടെ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 25 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു മുഖ്യാതിഥി ആയിരുന്നു.
0 അഭിപ്രായങ്ങള്‍