Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ -സെപ്റ്റംബര്‍ 2015


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സാമൂഹ്യാധിഷ്ഠിത വിദ്യാഭ്യാസ വ്യാപന പരിപാടികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശേഷി വികസനവും കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ UNAI പരിപാടിയില്‍ അംഗമായി ഉള്‍പ്പെടുത്തി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസം, പൗരാവകാശ ബോധം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ സുസ്ഥിരത ഉറപ്പാക്കല്‍, സമാധാനവും സഹിഷ്ണുതയും വളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അഭിമാനാര്‍ഹമായ ഒരു നേട്ടമാണ് ഐക്യരാഷ്ട്രസഭയുടെ ഈ അംഗീകാരം. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍ കാരക്കാട്ടിലാണ് ഇതിന് നേതൃത്വം നല്‍കിയത്.

ആശാകിരണം പദ്ധതി
    കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആശാകിരണം ക്യാന്‍സര്‍ രോഗത്തിനെതിരെയുള്ള പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 17 ന് കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മേജര്‍ അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. ഫ്രഡറിക് ഡിസൂസ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, ആര്‍.സി.സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, ഫാ. ലെനിന്‍ രാജ്, ഡോ. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി,  കൊല്ലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, നിഡ്‌സ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

സ്തനാര്‍ബുദത്തിനെതിരെ ജാഗ്രതാ പരിപാടി
    മെട്രോ മനോരമയും തിരുവനന്തപുരം നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സ്തനാര്‍ബുദത്തിനെതിരെ വന്‍ ബോധവത്ക്കരണ പരിപാടി നടത്തുന്നു. സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 16 വരെയാണ് പരിപാടി. തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുന്നത്. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെയും സന്നദ്ധസംഘടനയായ സ്വസ്തി ഫൗണ്ടേഷന്റെയും സഹകരണത്തില്‍ നടത്തുന്ന പരിപാടി അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്തു. പൂയം തിരുന്നാള്‍ ഗൗരീ ലക്ഷ്മിഭായി തമ്പുരാട്ടി, മുന്‍ ഡി.ജി.പി ജോക്കബ് പുന്നൂസ്, ചലച്ചിത്രനടന്‍ മധുപാല്‍, ഡയറക്ടര്‍ ഫാ. ബോവസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്രഗ്രാമവികസന മന്ത്രാലയ ജോയിന്റ് സെക്രട്ടറി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ചു
    കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ഡോ. സന്തോഷ് മാത്യു ഐ.എ.എസ് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ച് മന്ത്രാലയവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകനം നടത്തി. ചര്‍ച്ചയില്‍ ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍ മെറിന്‍ കണ്ണന്താനം ഡി.എം എന്നിവര്‍ സംബന്ധിച്ചു.

ഉഉഡഏഗഥ പദ്ധതിയുടെ പുതിയ ബാച്ചിന് തുടക്കം
    ഉഉഡഏഗഥപദ്ധതിയുടെ  പുതിയ ബാച്ചിന്റെ തുടക്കം സെപ്റ്റംബര്‍ 14 ന് സ്രോതസ്സില്‍ നടന്നു.  സിസ്റ്റര്‍ മെറിന്‍ കണ്ണന്താനം ഡി.എം, ജോര്‍ജ്ജ് ഡാനിയേല്‍, സുരേഷ് വര്‍ഗ്ഗീസ്, ബാലഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉഉഡഏഗഥ പദ്ധതിയുടെ അവലോകന യോഗം
    ഉഉഡഏഗഥപദ്ധതിയുടെ അവലോകന യോഗം സെപ്റ്റംബര്‍ 16 ന് ങഛഞഉ ജോയിന്റ് സെക്രട്ടറി ഡോ. സന്തോഷ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചിയില്‍ വച്ച് നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍ പങ്കെടുത്തു.

DDU-GKY ബോധവത്ക്കരണ പരിപാടി
    DDU-GKYപദ്ധതിയുടെ  ഒരു ബോധവത്ക്കരണ പരിപാടി  സെപ്റ്റംബര്‍ 5 ന് പൊറ്റയില്‍ വച്ച് സംഘടിപ്പിച്ചു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, മേഴ്‌സി എന്നിവര്‍ നേതൃത്വം നല്‍കി.

ദുരന്ത ജാഗ്രത ബോധവത്ക്കരണ പരിപാടി
    തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവിധ വാര്‍ഡുകളില്‍ നടക്കുന്ന ദുരന്ത ജാഗ്രത ബോധവത്ക്കരണ പരിപാടികള്‍ പുരോഗമിക്കുന്നു. ബനഡിക്ട, സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

സാമൂഹ്യസംഘാടക സംഗമം
    സാമൂഹ്യസംഘാടകരുടെ ഒരു സംഗമം സെപ്റ്റംബര്‍ 3 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിഭവ സമാഹരണ പരിശീലന പരിപാടി
      പ്രാദേശിക വികസന യൂണിറ്റുകളില്‍ സാധ്യമായ വിഭവ സമാഹരണത്തിനായി ഒരു ഏകദിന പരിശീലന പരിപാടി സെപ്റ്റംബര്‍ 3 ന് സ്രോതസ്സില്‍ സംഘടിപ്പിച്ചു. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.

സ്റ്റാഫ് മീറ്റിംഗ്
     പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ്  ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2 ന് സ്രോതസ്സില്‍ വച്ച് നടന്നു.

റീജിയണല്‍ മീറ്റിംഗ്
    മേഖലാതല റീജിയണല്‍ യോഗങ്ങള്‍ സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ തിരുവനന്തപുരം, കഴക്കൂട്ടം, പാറശ്ശാല, കാട്ടാക്കട, നെടുമങ്ങാട്, അഞ്ചല്‍, കൊട്ടാരക്കര മേഖലകളിലായി നടന്നു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, റീജിയണല്‍ ഡയറക്ടര്‍മാരായ ഫാ. അരുണ്‍ ഏറത്ത്, ഫാ. മാത്യു പാറക്കല്‍, ഫാ. വര്‍ഗ്ഗീസ് കിഴക്കേക്കര, രാജന്‍ കാരക്കാട്ടില്‍ പുഷ്പം ജോസ്, രാജുമോന്‍, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ ധനസഹായങ്ങള്‍
1    കുടുംബസഹായ പദ്ധതി 91 കുടുംബങ്ങള്‍ക്ക്                8,80,300/-    
2    ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം 6 കുടുംബങ്ങള്‍ക്ക്    1,24,000/-
3    മറ്റ് ധനസഹായം                             18,938/-

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍