Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഫെബ്രുവരി 2016


സുബോധം അന്തര്‍ദേശീയ കോണ്‍ഫറന്‍സ്
    കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് വച്ച് നടന്ന അമിത മദ്യപാനം തടയുന്നതിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിന് സംഘടിപ്പിച്ച സുബോധം അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
അന്തര്‍ദേശീയ സ്‌കില്‍ സമ്മിറ്റ്
    ഫെബ്രുവരി 5, 6, 7 തീയതികളില്‍ നടന്ന നൈപുണ്യം അന്തര്‍ദേശീയ സ്‌കില്‍ സമ്മിറ്റില്‍ ബാലഗോപാല്‍ പങ്കെടുത്തു.
DDU-GKY പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘമവും സര്‍ട്ടിഫിക്കറ്റ് വിതരണവും
    DDU-GKY പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘമവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഫെബ്രുവരി 20 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, മിഥുന്‍ എന്നിവര്‍ പ്രസംഗിച്ചു.
സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ പരിപാടി
    തിരുവനന്തപുരം കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ പരിപാടിയുടെ ഭാഗമായി അന്വേഷണവും രക്ഷപെടുത്തലും, ഒഴിപ്പിക്കല്‍, പുനരധിവാസം, പ്രാഥമിക ശുശ്രൂഷ,   തുടങ്ങിയ വിഷയങ്ങളില്‍ ദൗത്യസേനയംഗങ്ങള്‍ക്കുള്ള പരിശീലനം ഫെബ്രുവരി 2 മുതല്‍ നഗരസഭയുടെ വാര്‍ഡുകളില്‍ നടന്നുവരുന്നു. 641 പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. ബനഡിക്ട, സുനില്‍ കുമാര്‍, ബൈജു എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഭിന്നശേഷിക്കാര്‍ക്കുള്ള ശേഷി വര്‍ദ്ധനവ് പരിപാടി    
    കലയിലൂടെയും സാഹിത്യത്തിലൂടെയും ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതിനായി പാറശ്ശാലയില്‍ ഫെബ്രുവരി 6 ന് ഒരു ഏകദിന പരിപാടി സംഘടിപ്പിച്ചു. 50 ഓളം ഭിന്നശേഷിക്കാരായ കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ കോമിക് ചിത്രങ്ങളിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. മേഖലാ ഡയറക്ടര്‍ ഫാ. അരുണ്‍ ഏറത്ത് സുനില്‍ കുമാര്‍, ബനഡിക്ട തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  
പ്രോജക്ട് അക്ഷ്യ പരിശീലന പരിപാടി
    പ്രോജക്ട് അക്ഷ്യയുടെ നേനൃത്വത്തില്‍ നടത്തിവരുന്ന ക്ഷയരോഗ ബോധവത്ക്കരണ പരിപാടിയുടെ മീഡിയ കാമ്പയിന്‍ ഫെബ്രുവരി 15, 16 തീയതികളില്‍ ചെങ്കല്‍ചൂളയില്‍ വച്ച് നടന്നു. ലയോള ങടണ വിദ്യാര്‍ത്ഥികള്‍ തെരുവുനാടകം അവതരിപ്പിച്ചു. പരിപാടികള്‍ക്ക് ബിന്ദു ബേബി, പാര്‍വ്വതി എന്നിവര്‍ നേതൃത്വം നല്‍കി.
DDU-GKY ബ്ലോക്ക്തല ബോധവത്ക്കരണ പരിപാടി
    DDU-GKY  ബ്ലോക്കതല ബോധവത്ക്കരണ പരിപാടികള്‍ അതിയന്നൂര്‍, കിളിമാനൂര്‍ ബ്ലോക്കുകളിലായി യഥാക്രമം ഫെബ്രുവരി 19, 20 തീയതികളിലായി നടത്തി. രാജന്‍ കാരക്കാട്ടില്‍, സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദേശീയ സാമൂഹ്യ തുല്യതാ ദിനാഘോഷ പരിപാടികള്‍
    ദേശീയ സാമൂഹ്യ തുല്യതാ ദിനാഘോഷ പരിപാടികള്‍ ഫെബ്രുവരി മാസം 20 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു സന്ദേശം നല്‍കി.
സാമൂഹ്യസംഘാടക യോഗം
    സാമൂഹ്യസംഘാടകരുടെ ഒരു യോഗം ഫെബ്രുവരി 2 ന് സ്രോതസ്സില്‍ വച്ച് കൂടുകയുണ്ടായി. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മേഖലാതല അവലോകന യോഗം
    മേഖലാതല പ്രവര്‍ത്തനങ്ങളുടെ ഒരു അവലോകന യോഗം ഫെബ്രുവരി 2 ന് സ്രോതസ്സില്‍ വച്ച് നടന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
. KASE അവലോകന യോഗം
    ഗലൃമഹമ അരമറലാ്യ ളീൃ ടസശഹഹ ഋഃലരലഹഹലിരല മായി സഹകരിച്ച് നടത്താന്‍ സാദ്ധ്യതയുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ഫെബ്രുവരി 3 ന് KASE ഓഫീസില്‍ വച്ച് സംഘടിപ്പിച്ചു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
ഫെഡറേഷന്‍ നേതാക്കള്‍ക്ക് വേണ്ടിയുള്ള പരിശീലനം
    ഫെഡറേഷന്‍ ഭാരവാഹികള്‍ക്കും നെടുമങ്ങാട് മേഖലയിലെ സംഘം ഭാരവാഹികള്‍ക്കും വേണ്ടിയുള്ള ഒരു ഏകദിന പരിശീലന പരിപാടി മുണ്ടേലയില്‍ ഫെബ്രുവരി 6 ന് സംഘടിപ്പിച്ചു. ബിന്ദു ബേബി നേതൃത്വം നല്‍കി.


വിവിധ ധനസഹായങ്ങള്‍
    1.    കുടുംബസഹായ പദ്ധതി 12 കുടുംബങ്ങള്‍ക്ക്                1,95,000/-    
    2.    ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം 7 കുടുംബങ്ങള്‍ക്ക്    1,68,000/-
    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍