മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരളാ സര്‍ക്കാറിന്റെ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റഡ് ഏജന്‍സി
കേരളാ സാമൂഹ്യ വകുപ്പ് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ NGO അക്രഡിറ്റഡ് ഏജന്‍സിയായി തെരഞ്ഞെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ പങ്കാളിയാകുന്നതിന് ഇത് കൂടുതല്‍ സഹായിക്കും. ഒപ്പം പാര്‍ശ്വവത്ക്കരിക്കപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍, പീഡനത്തിനിരയായവര്‍, വയോജനങ്ങള്‍, ഏകസ്തര്‍ തുടങ്ങിയ ജനവിഭാഗങ്ങക്ക് കൂടുതല്‍ ഗുണപരമായ സേവനങ്ങള്‍ എത്തിക്കുന്നതിനും ഈ അംഗീകാരം സഹായകമാകും. കഴിഞ്ഞ രണ്ട് വര്‍ഷം നീണ്ടുനിന്ന പ്രക്രീയയിലൂടെയാണ് ഇത് നേടിയെടുത്തത്. ചീഫ് പ്രോഗ്രാം കേര്‍ഡിനേറ്റര്‍ ഈ ഉദ്യമത്തിന് നേതൃത്വം നല്‍കി.
കര്‍ണ്ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു
കര്‍ണ്ണാടക സംസ്ഥാന ഗ്രാമീണ ഉപജീവന പ്രോല്‍സാഹന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ജില്ലകളില്‍ നടപ്പിലാക്കുന്ന ഉഉഡഏഗഥ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. കര്‍ണ്ണാടകാ സര്‍ക്കാരിനു വേണ്ടി മിഷന്‍ ഡയറക്ടര്‍ ഡി.വി. സാമി ഐ.എ.എസും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്കു വേണ്ടി ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവും ആണ് ധാരണാപത്രം ഒപ്പിട്ട് കൈമാറിയത്. രണ്ട് വര്‍ഷത്തെ പദ്ധതി കാലയളവില്‍ 500 യുവജനങ്ങളെ വിവിധ തൊഴില്‍ പരിശീലനം നല്‍കി കമ്പനികളില്‍ ജോലി ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ മൊത്തം തുക ഒരു കോടി 82 ലക്ഷം രൂപയാണ്. കര്‍ണ്ണാടക സര്‍ക്കാരിന് വേണ്ടി കുമാരസാമിയും, ജലാലുദ്ദീന്‍ ബാഷയും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്കു വേണ്ടി രാജന്‍ കാരക്കാട്ടില്‍, രവിചന്ദ്ര എന്നിവരും സന്നിഹിതരായിരുന്നു.
കര്‍ണ്ണാടക DDU-GKY പ്രോജക്ട് കേന്ദ്ര സന്ദര്‍ശനവും പരിശീലന പരിപാടിയും
കര്‍ണ്ണാടക സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന DDU-GKY പദ്ധതിയുടെ നടത്തിപ്പിലേക്ക് പുത്തൂര്‍ രൂപതയുടെ നേതൃത്വത്തില്‍ കണ്ടെത്തിയ പരിശീലന കേന്ദ്രത്തിന്റെ സന്ദര്‍ശനവും പദ്ധതി ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു ഏകദിന പരിശീലന പരിപാടിയും മാര്‍ച്ച് 3-ന് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, ഫാ. ജോണ്‍ കുന്നത്ത്, രാജന്‍ കാരക്കാട്ടില്‍, ബൈജു.ആര്‍, മിഥുന്‍ തോമസ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
കര്‍ണ്ണാടക DDU-GKY പദ്ധതി വിലയിരുത്തല്‍ യോഗം
കര്‍ണ്ണാടക DDU-GKY പദ്ധതിയുടെ ഒരു ഏകദിന വിയിരുത്തല്‍ യോഗം മാര്‍ച്ച് 17-ന് ബാംഗ്ലൂരില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍, രവിചന്ദ്ര, രാധാകൃഷ്ണ എന്നിവര്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്കു വേണ്ടി പങ്കെടുത്തു.
ഉഉഡഏഗഥ രക്ഷകര്‍തൃ സമ്മേളനം
കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, പ്ലംമ്പിംഗ് എന്നീ ബാച്ചുകളിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും ഒരു ഏകദിന സമ്മേളനം മാര്‍ച്ച് 8-ന് സ്രോതസ്സില്‍ നടന്നു. ഫാ. ബോവസ് മാത്യു, സിസ്റ്റര്‍ മെറിന്‍ കണ്ണന്താനം, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉഉഡഏഗഥ പരിശീലന ക്ലാസ്സ്
ഉഉഡഏഗഥ പ്രോജക്ടിലെ പരിശീലനം പൂര്‍ത്തിയാക്കിയ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി. വര്‍ഗ്ഗീസ് പോള്‍ ചാലക്കുടി ക്ലാസ്സ് എടുത്തു. മിഥുന്‍ തോമസ്, ജിന്‍സി.എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
മേഖലാതല സംഘം ഭാരവാഹികളുടെ യോഗവും പരിശീലന പരിപാടിയും
നെടുമങ്ങാട് മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട സംഘം ഭാരവാഹികളുടെ യോഗവും ഏകദിന പരിശീലന പരിപാടിയും മാര്‍ച്ച് 12-ന് ബഥനിയില്‍ വച്ച് നടന്നു. ബിന്ദു ബേബി നേതൃത്വം നല്‍കി.
സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രത പരിപാടി
തിരുവനന്തപുരം കോര്‍പ്പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ പരിപാടികളുടെ പരിശീലനങ്ങള്‍ വിവിധ വാര്‍ഡുകളില്‍ നടന്നു വരുന്നു.
SAFP നേതൃത്വ പരിശീലന പരിപാടി
SAFP പദ്ധതി പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട 60 ഗുണഭോക്താക്കള്‍ക്ക് വേണ്ടിയുള്ള ഒരു ഏകദിന പരിശീലന പരിപാടി മാര്‍ച്ച് 5-ന് നെടുമങ്ങാട് ബഥനിയില്‍ വച്ച് നടന്നു. സിസ്റ്റര്‍ സൂക്തി, രാജന്‍ കാരക്കാട്ടില്‍, രാജുമോന്‍, ബിന്ദു ബേബി എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
SLF ഗുണഭോക്താക്കളുടെ സഹായ വിതരണം
SLF ഗുണഭോക്താക്കള്‍ക്കുള്ള സഹായ വിതരണം മാര്‍ച്ച് 18, 19 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു. സിസ്റ്റര്‍ മെറിന്‍ കണ്ണന്താനം, ബനഡിക്ട ജറാര്‍ഡ് എന്നിവര്‍ നേതൃത്വം നല്‍കി.
TB ഫോറം മീറ്റിംഗ്
തിരുവനന്തപുരം ജില്ലാ ഫോറത്തിന്റെ ഒരു മീറ്റിംഗ് മാര്‍ച്ച് 17-ന് സ്രോതസ്സില്‍ വച്ച് നടന്നു. ലോക ക്ഷയരോഗദിനം 2016 സൂചിതമായി ആചരിക്കുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി. ഫാ. ബോവസ് മാത്യു, ആന്റണി, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍മീറ്റിംഗ്
നിലവിലെ പ്രോജക്ടുകളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ മീറ്റിംഗ് മാര്‍ച്ച് 2-ന് സ്രോതസ്സില്‍ വച്ച് നടന്നു. പാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി
ചൈല്‍ഡ്‌ലൈന്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മീറ്റിംഗ്
ചൈല്‍ഡ്‌ലൈന്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മീറ്റിംഗ് മാര്‍ച്ച് 15-ന് ശ്രീകാര്യം ലയോള എക്‌സറ്റന്‍ഷന്‍ സെന്ററില്‍ വച്ച് നടന്നു. ബൈജു.ആര്‍, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ ധനസഹായങ്ങള്‍
1. കുടുംബസഹായ പദ്ധതി 3 കുടുംബങ്ങള്‍ക്ക് 41,000/-
2. ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം 7 കുടുംബങ്ങള്‍ക്ക് 64,800/-
3. ഇന്‍ഷുറന്‍സ് വഴിയുള്ള വിദ്യാഭ്യാസ സഹായം 790 കുട്ടികള്‍ക്ക് 5,49,000/-
4. അംഗവൈകല്യമുള്ള കുട്ടികള്‍ക്കുള്ള സഹായം 1,36,890/- 6. മറ്റ് ധനസഹായം 15,000/-
0 അഭിപ്രായങ്ങള്‍