മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഐക്യരാഷ്ട്ര സംഘടനയുടെ ഉപദേശകപദവിയിലേക്ക്
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ 2016 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഉപദേശക പദവിയിലേക്ക് തെരെഞ്ഞെടുത്തു. അന്തര്‍ദേശീയ തലത്തില്‍ സര്‍ക്കാരിതര സംഘടനകള്‍ക്ക് ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഉപദേശകപദവി. ഈ തലത്തില്‍ എത്തുന്ന സംഘടനകള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെയും അനുബന്ധ സംഘടനകളുടെയും പദ്ധതികളിലും പരിപാടികളിലും പങ്കാളി ആകുന്നതിനും അവയില്‍ നേരിട്ടും അല്ലാതെയും ഉപദേശങ്ങള്‍ അറിയിക്കുന്നതിനുമുള്ള അംഗീകാരം ലഭ്യമാകുന്നു. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരമായി അന്താരാഷ്ട്ര സമൂഹമായി സംവേദിക്കുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുമുള്ള അവസരങ്ങളും സംജാതമാകുന്നു. കഴിഞ്ഞ ആറു വര്‍ഷമായി നീണ്ടുനിന്ന ഒരു പ്രക്രിയയിലൂടെയാണ് അഭിമാനാര്‍ഹമായ ഈ പദവിയിലേക്ക് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എത്തിച്ചേര്‍ന്നത്. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍ കാരക്കാട്ടില്‍ ഈ ഉദ്യമത്തിന് നേതൃത്വം നല്‍കി.
DDU-GKY വിലയിരുത്തല്‍ യോഗം
     DDU-GKY  ഒരു വിലയിരുത്തല്‍ യോഗം ഏപ്രില്‍ 4-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.
ധനകാര്യ സാക്ഷരത വിലയിരുത്തല്‍ പരിശീലന പരിപാടി
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 5-ന് കല്ലുവെട്ടാന്‍കുഴിയില്‍ വച്ച് ഒരു ഏകദിന ധനകാര്യ സാക്ഷരത പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാങ്ക് വായ്പകള്‍, പെന്‍ഷന്‍ പദ്ധതികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി സാധാരണക്കാരായ ജനങ്ങളുടെ ധനപരമായ സാക്ഷരത വര്‍ദ്ധിപ്പിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടെയുമാണ് പരിശീലനം സംഘടിപ്പിച്ചത്. ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ ജയകുമാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രവര്‍ത്തക ശേഷി വികസന പരിപാടി
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പദ്ധതി പ്രവര്‍ത്തകരുടെ ഒരു ശേഷി വികസന പരിശീലന പരിപാടിയും ധ്യാനവും ഏപ്രില്‍ 9-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SAFP ഗുണഭോക്തൃ പരിശീലന പരിപാടി    
    നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തില്‍ SAFP  ഗുണഭോക്താക്കള്‍ക്ക് ഒരു ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ സരിത നേതൃത്വം നല്‍കി.  
നേത്രരോഗ ചികിത്സാ ക്യാമ്പ്
    ബാലരാമപുരത്ത് വച്ച് ഏപ്രില്‍ 9-ന് ഒരു നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ അജിത  നേതൃത്വം നല്‍കി.
വനിതാ സംഘമവും ജൈവ പച്ചകൃഷി ഉദ്ഘാടനവും
    ബാലരാമപുരം മേഖലയുടെ ആഭിമുഖ്യത്തില്‍ വനിതാസംഘമവും ജൈവ പച്ചകൃഷി ഉദ്ഘാടനവും ഏപ്രില്‍ 12-ന് വെണ്ണിയൂരില്‍ വച്ച് നടന്നു.  മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭുല്ല ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. എ. രാജയ്യന്‍, പുഷ്പം ജോസ്, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊഴില്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം
    ഗ്രാമീണ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് സ്ഥിരമായ തൊഴില്‍ ലഭ്യമാക്കുന്നതിന് സാഹായകമായി വിവിധ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുകയാണ്. സോഫ്റ്റ്‌വെയര്‍ ഇന്‍കുബേറ്റര്‍ എന്ന ഐ.ടി കമ്പനിയുമായി ഏപ്രില്‍ 15-ന് സ്രോതസ്സില്‍ നടന്ന യോഗത്തില്‍ 150 കുട്ടികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന ധാരണയിലെത്തിച്ചേര്‍ന്നു. ഫാ. ബോവസ് മാത്യു, ബാലഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തരത്തിലുള്ള നിരവധി തൊഴില്‍ സ്ഥാപനങ്ങളുമായി ബന്ധം രൂപപ്പെട്ടു വരുകയാണ്.
ഗതിനിയന്ത്രണ വിലയിരുത്തല്‍ യോഗം
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു ഗതിനിയന്ത്രണ വിലയിരുത്തല്‍ യോഗം ഏപ്രില്‍ 22-ന് സ്രോതസ്സില്‍ വച്ച് നടന്നു. കഴിഞ്ഞ ഒരു മാസക്കാലം ഓരോ പ്രവര്‍ത്തകരും അവരുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേത്വം നല്‍കി.    
നഗര കാലാവസ്ഥാ വ്യതിയാന ദുരന്ത സാധ്യതാ ലഘൂകരണ രൂപരേഖ
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി യു.എന്‍.ഡി.പിയുമായി സഹകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 40 വാര്‍ഡുകളില്‍ നഗര കാലാവസ്ഥാ വ്യതിയാന ദുരന്ത സാധ്യതാ ലഘൂകരണ പദ്ധതിയുടെ രൂപരേഖ പൂര്‍ത്തിയായി. ബനഡിക്ട ജറാള്‍ഡ് നേതൃത്വം നല്‍കി.
കര്‍ണ്ണാടക ഉഉഡഏഗഥ പദ്ധതി അവലോകന യോഗം
    കര്‍ണ്ണാടക  ഉഉഡഏഗഥ പദ്ധതിയുടെ ഒരു ഏകദിന അവലോകന യോഗം ഏപ്രില്‍ 25-ന് ബാംഗ്ലൂരില്‍ വച്ച് നടന്നു. ഫാ. ജോണ്‍ കുന്നത്ത്, രവിചന്ദ്ര എന്നിവര്‍ പങ്കെടുത്തു.
ചഡഘങ പരിശീലന പരിപാടി
    ദേശീയ നഗര ഉപജീവന പദ്ധതിയുടെ ഭാഗമായുള്ള ഒരു ഏകദിന പരിശീലന പരിപാടി ഏപ്രില്‍ 25-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു പങ്കെടുത്തു.
മാമ്പഴക്കാലം ഫാമിലി എക്‌സ്‌പോ സമാപിച്ചു
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭുമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ 10 ദിവസത്തെ പ്രദര്‍ശന വിപണനമേള നടന്നു. മേള ഡപ്യൂട്ടി മേയര്‍ രാഖി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളില്‍ വ്യത്യസ്ഥമായ പരിപാടികള്‍ മേളയില്‍ നടന്നു. സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ ആദരിച്ചു.

വിവിധ ധനസഹായങ്ങള്‍
    ക    കുടുംബസഹായ പദ്ധതിയില്‍
            1  ഷിബി കോഴിയോട് ഇടവക        11000
            2  ബീന കൊറലിയോട്    ഇടവക        15000
            3  സുനിത കുളപ്പട ഇടവക        13000
            4  മേരി പുഷ്പം കൊറലിയോട് ഇടവക    15000
            5  ശാലിനി വെള്ളൂര്‍ക്കോണം ഇടവക    10000
            6  ബിന്ദു പൂവത്തൂര്‍ ഇടവക        16000
            7  രേഖ പൂവത്തൂര്‍ ഇടവക        15000
            8  വിജി പൂവത്തൂര്‍ ഇടവക        16000
            9  മഞ്ജു കോഴിയോട് ഇടവക        10000
            10 സുമ കുതിരകളം ഇടവക        14000
            11 സിന്ധു പരുത്തിക്കുഴി ഇടവക        10000
            12 ജോഷ്ബിന്‍ പരുത്തിക്കുഴി ഇടവക    12000
            13 ഷീല പരുത്തിക്കുഴി ഇടവക        12000
            14 ബീന നെടുമങ്ങാട് ഇടവക        13000
            15 വല്‍സ കോഴിയോട ഇടവക്        11000
            16 സരിത മുണ്ടേല ഇടവക        15000  എന്നിവര്‍ക്ക് നല്‍കി.    
    കക    ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം  5 കുടുംബങ്ങള്‍ക്ക്    80000