Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - മെയ് 2016


തദ്ദേശമിത്രം പദ്ധതി
    കേരള സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹകരണത്തോടെ കേരളത്തിലെ വളരെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന തദ്ദേശമിത്രം പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ തെരെഞ്ഞെടുത്തു. പാലക്കാട് ജില്ലയില്‍ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകളിലാണ് ആദ്യ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്. രാജന്‍ കാരക്കാട്ടില്‍ തദ്ദേശമിത്രം പദ്ധതിക്ക് നേതൃത്വം നല്‍കി.
നിര്‍ഭയ പദ്ധതി
    മെയ് 7-ന് തിരുവനന്തപുരം സാമൂഹ്യക്ഷേമ വകുപ്പ് സ്ത്രീകള്‍ക്കായി നടപ്പിലാക്കുന്ന നിര്‍ഭയ പദ്ധതിയുടെ ഉപദേശക സമിതി യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
MSW വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ പരിശീലനം
    എറണാകുളം ഭാരതമാതാ കോളേജിലെ ങടണ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മെയ് 11-ന് സ്രോതസ്സില്‍ വച്ച് സംഘടിപ്പിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശ പരിശീലന പരിപാടി ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
SAFPപരിശീലന പരിപാടി
    മെയ് 16, 17 തീയതികളില്‍ ആലുവയില്‍ വച്ച് നടന്ന ടഅഎജ പരിശീലന പരിപാടിയില്‍ സിസ്റ്റര്‍ സൂക്തി പങ്കെടുത്തു.
ദുരന്ത ജാഗ്രത അവലോകന യോഗം
    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന ദുരന്ത ജാഗ്രത പദ്ധതിയുടെ ഒരു അവലോകന യോഗം മെയ് 20-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഡചഉജ പ്രതിനിധി  ജോജോണ്‍, രമേഷ് കൃഷ്ണന്‍, ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ബനഡിക്ട ജറാള്‍ഡ് എന്നിവര്‍ പങ്കെടുത്തു.
ഭിന്നശേഷിക്കാര്‍ക്കുള്ള ദുരന്ത ജാഗ്രത പരിശീലന പരിപാടി.
    ദുരന്തങ്ങളെ നേരിടുന്നതിന് ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനുള്ള ഒരു ഏകദിന പരിശീലന പരിപാടി പോത്തന്‍കോട് കേന്ദ്രമായി മെയ് 21-ന് സംഘടിപ്പിച്ചു. ഡചഉജ ഓഫീസര്‍ ജോജോണ്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
സീനിയര്‍ സ്റ്റാഫുകളെ ആദരിച്ചു.
    മെയ് 21-ന് ഗടടഎ ന്റെ നേതൃത്വത്തില്‍ കോട്ടയത്ത് വച്ച നടന്ന ഉടടട സ്റ്റാഫംഗങ്ങളുടെ സംഗമത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സീനിയര്‍ സ്റ്റാഫംഗങ്ങളായ സജി കെ. ബേബി, കെ. എം. ബേബി, മാത്യു വര്‍ഗ്ഗീസ്, ജോര്‍ജ്ജ് ഡാനിയേല്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവരെ ആദരിച്ചു.
ആശാകിരണം പദ്ധതി
    ക്യാന്‍സര്‍ രോഗത്തിനെതിരെയുള്ള കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആശാകിരണം പദ്ധതിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ഒരു ഏകദിന പരിശീലന പരിപാടി മെയ് 24-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, അമല്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.  
ഭിന്നശേഷിക്കാരുടെ ദുരന്ത ജാഗ്രത പരിശീലന പരിപാടി
    ഭിന്നശേഷിക്കാരുടെ ദുരന്ത ജാഗ്രത പ്രതികരണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ദുരന്ത നിവാരണസമിതി മെയ് 11-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉപദേശക സമിതി യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
ഫോക്കല്‍ പോയിന്റായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
    ബാംഗ്ലൂരില്‍ വച്ച് മെയ് 13, 14 തീയതികളില്‍ നടന്ന ജഠഇഇക  ദേശീയ ഉപദേശക സമിതി യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു. ക്ഷയരോഗ നിയന്ത്രണത്തിനു വേണ്ടിയുള്ള കര്‍മ്മ സമിതിയില്‍ കേരള സംസ്ഥാനത്തിന്റെ ഫോക്കല്‍ പോയിന്റായി സൊസൈറ്റിയെ തിരഞ്ഞെടുത്തു.

ടഘഎ രക്ഷാകര്‍തൃ സംഗമം
    ടഘഎ ഗുണഭോക്താക്കളുടെ രക്ഷാകര്‍തൃ സംഗമം മെയ് 7-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, ബനഡിക്ട ജറാള്‍ഡ് എന്നിവര്‍ നേതൃത്വം നല്‍കി.
ഉഉഡഏഗഥ ബോധവത്ക്കരണ പരിപാടി    
    നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തില്‍  ഒരു ഏകദിന  ഉഉഡഏഗഥ  ബോധവത്ക്കരണ പരിപാടി മെയ് 3-ന് സ്രോതസ്സില്‍ വച്ച് നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍, ലക്ഷ്മി ചന്ദ്രന്‍, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.  
DDU-GKY ക്യാമ്പ്
    പോത്തന്‍കോട് വച്ച് മെയ് 8-ന്  ഉഉഡഏഗഥ ക്യാമ്പ് സംഘടിപ്പിച്ചു. ജോര്‍ജ്ജ് ഡാനിയേല്‍, ലക്ഷ്മി ചന്ദ്രന്‍, ജസ്സി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കര്‍ണ്ണാടക ഉഉഡഏഗഥ പദ്ധതി പരിശീലനം
    കര്‍ണ്ണാടക ഉഉഡഏഗഥ പദ്ധതി ഉദ്യോഗസ്ഥര്‍ക്കുള്ള ഒരു ഏകദിന പരിശീലന പരിപാടി മെയ് 10-ന് സ്രോതസ്സില്‍ നടന്നു.
ഹാബിറ്റാറ്റ് ഇന്റര്‍വ്യൂ
    ഉഉഡഏഗഥ പദ്ധതിയില്‍ ഇലക്ട്രീഷ്യന്‍, പ്ലംമ്പിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ ഹാബിറ്റാറ്റിന്റെ നേതൃത്വത്തില്‍ മെയ് 13-ന് സ്രോതസ്സില്‍ നടന്നു. ബാലഗോപാല്‍, മധു എന്നിവര്‍ നേതൃത്വം നല്‍കി.
ഹോംനഴ്‌സ് പരിശീലനം
    ഒരാഴ്ചത്തെ ഹോംനഴ്‌സ് പരിശീലന പരിപാടി മെയ് 17-ന് സ്രോതസ്സിസല്‍ വച്ച് നടന്നു. ലക്ഷ്മി ചന്ദ്രന്‍ നേതൃത്വം നല്‍കി.
സോഫ്റ്റ്‌വെയര്‍ ഇന്‍കുബേറ്റര്‍ ഇന്റര്‍വ്യൂ
    സോഫ്റ്റ്‌വെയര്‍ ഇന്‍കുബേറ്റര്‍ കമ്പനിയുടെ തൊഴില്‍ ഇന്റര്‍വ്യൂ മെയ് 23-ന് സ്രോതതസ്സില്‍ നടന്നു. 100 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ബാലഗോപാല്‍, ജിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
യുവജന ക്യാമ്പ്
    അടൂര്‍ മേഖലയുടെ ഒരു യുവജന ക്യാമ്പ് മെയ് 8-ന് സംഘടിപ്പിച്ചു. ഷീലാ രാജന്‍ നേതൃത്വം നല്‍കി.
ജൈവകൃഷി പരിശീലനം
    കഴക്കൂട്ടം മേഖലയുടെ നേതൃത്വത്തില്‍ മെയ് 7-ന് പോത്തന്‍കോട് കേന്ദ്രമായി ജൈവകൃഷി പരിശീലനം സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ ദിവ്യ നേതൃത്വം നല്‍കി.
ശ്വാസകോശ രോഗനിര്‍ണ്ണയ ക്യാമ്പ്
    ബാലരാമപുരം മേഖലയുടെ ആഭിമുഖ്യത്തില്‍ മെയ് 1, 2 തീയതികളില്‍ ബാലരാമപുരം നസ്രത്ത് ഹോമില്‍ വച്ച് ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. രാജന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഫാ. നോബി അയ്യനേത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജീവിതവൃത്തി മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ്
    ബാലരാമപുരം മേഖലയുടെ നേതൃത്വത്തില്‍ മെയ് 8-ന് ചെക്കടി, പൂവ്വാര്‍ കേന്ദ്രമായി ഒരു ഏകദിന ജീവിതവൃത്തി മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പ് സംഘടിപ്പിച്ചു. പുഷ്പം ജോസ് നേതൃത്വം നല്‍കി.
സൗജന്യ ട്യൂഷന്‍പഠനം
     പാറശ്ശാല മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവധിക്കാല സൗജന്യ ട്യൂഷന്‍പഠനം ധനുവച്ചപുരം, അമ്പിളിക്കോണം, പിന്‍കുളം എന്നീ കേന്ദ്രങ്ങളില്‍ പുപരോഗമിക്കുന്നു. 5-ാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നു.
ഉച്ചഭക്ഷണ വിതരണ പരിപാടി
    പാറശ്ശാല മേഖലയും എം.സി.എ യും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചഭക്ഷണ വിതരണ പരിപാടി മെയ് 7-ന് പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചു. സുജാത ജോണി നേതൃത്വം നല്‍കി.

പ്രമേഹരോഗ ബോധവത്ക്കരണ പരിപാടി
    പാറശ്ശാല മേഖലയുടെ നേ തൃത്വത്തില്‍ മെയ് 8-ന് പാറശ്ശാല കേന്ദ്രമായി പ്രമേഹരോഗ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
ബാലാവകാശ പരിശീലന പരിപാടി
    പാറശ്ശാല മേഖലയുടെ നേതൃത്വത്തില്‍ ബാലാവകാശ പരിശീലന പരിപാടി മെയ് 15-ന് പിന്‍കുളം കേന്ദ്രമായി സമഘടിപ്പിച്ചു. ഡോ. ബിന്ദു അജയകുമാര്‍ നേതൃത്വം നല്‍കി.
അടുക്കളത്തോട്ട പച്ചക്കറി പരിശീലനം
    നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തില്‍ മെയ് മാസം 5-ന് കോഴിയോട് കേന്ദ്രമായി ഒരു ഏകദിന അടുക്കളത്തോട്ട കൃഷി പരിശീലനം സംഘടിപ്പിച്ചു.  ബിന്ദു ബേബി നേതൃത്വം നല്‍കി.
SAFP ഗുണഭോക്തൃ പരിശീലന പരിപാടി
    നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തില്‍  SAFP  ഗുണഭോക്തൃ പരിശീലന പരിപാടി മെയ് 7-ന് ബഥനി കേന്ദ്രമായി സംഘടിപ്പിച്ചു. ബിന്ദു ബേബി നേതൃത്വം നല്‍കി.
മേഖലാതല നേതൃത്വ പരിശീലനം
    നെടുമങ്ങാട് മേഖലാതല നേതാക്കന്മാരുടെ ഒരു ഏകദിന പരിശീലന പരിപാടി മെയ് 13-ന് ബഥനി കേന്ദ്രമായി സംഘടിപ്പിച്ചു. ബിന്ദു ബേബി നേതൃത്വം നല്‍കി.
പ്രോജക്ട് അക്ഷ്യ ബോധവത്ക്കരണ പരിപാടി
    പ്രോജക്ട് അക്ഷ്യയുടെ ക്ഷയരോഗ ബോധവത്ക്കരണ പരിപാടികള്‍ നെടുമങ്ങാട് കേന്ദ്രമായി നടന്നു വരുന്നു. ബിന്ദു ബേബി നേതൃത്വം നല്‍കുന്നു.
പദ്ധതിതല ഗതിനിയന്ത്രണ വിലയിരുത്തല്‍ യോഗം
    വിവിധ പദ്ധതികളുടെ ഒരു ഏകദിന വിലയിരുത്തല്‍ യോഗം മെയ് 23-ന് സ്രോതസ്സില്‍ നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
 

    വിവിധ ധനസഹായങ്ങള്‍
    ക    കുടുംബസഹായ പദ്ധതിയില്‍
            1  ശ്രീജ മണ്‍വിള ഇടവക        14000/-
            2  സോഫിയ കൊറലിയോട് ഇടവക    14000/- എന്നിവര്‍ക്ക് നല്‍കി.    
    കക    ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം  2 കുടുംബങ്ങള്‍ക്ക്    28000/-
    കകക    ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സഹായം                123962/-
    കഢ    രോഗീധന സഹായം                            33860/-
    
    
 
    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍