KSSF വാര്‍ഷികയോഗം
കോട്ടയത്ത് വച്ച് ജൂണ്‍ 4-ന് നടന്ന ഗടടഎ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു. പ്രാദേശിക വിഭവസമാഹരണത്തില്‍ നടന്ന ശില്പശാലയില്‍ രാജന്‍ കാരക്കാട്ടില്‍ പേപ്പര്‍ അവതരിപ്പിച്ചു.
തദ്ദേശമിത്രം ധാരണാപത്രം ഒപ്പുവച്ചു.
ലോകബാങ്കിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന തദ്ദേശമിത്രം പദ്ധതിയില്‍പെടുത്തി പാലക്കാട് ജില്ലയിലെ മൂന്നു പഞ്ചായത്തുകളെ പദ്ധതി വികസനത്തില്‍ സഹായിക്കുന്നതിനുള്ള ധാരണാപത്രം, ജൂണ്‍ 8-ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവും തദ്ദേശമിത്രം പ്രോജക്ട് ഡയറക്ടര്‍ സി.എ. ലതയും ചേര്‍ന്ന് ഒപ്പു വച്ചു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ഡോ. കൃഷ്ണകുമാര്‍, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നു മാസത്തേക്കുള്ള പദ്ധതി ചെലവിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
തദ്ദേശമിത്രം പഞ്ചായത്തിലെ യോഗം
തദ്ദേശമിത്രം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്തല യോഗങ്ങള്‍ പാലക്കാട് ജില്ലയിലെ പൂകോട്ടകാവ്, കുത്തന്നൂര്‍, മുതലമട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ജൂണ്‍ 20-ന് നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാഗി.ബി എന്നിവര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കിലയിലെ പരിശീലനം
പഞ്ചായത്തുകളുടെ പദ്ധതിവികസനം ശക്തിപ്പെടുത്തുന്നതിന് തദ്ദേശമിത്രം പരിപാടിയുടെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട സംഘടനകളുടെ പരിശീലനം ജൂണ്‍ 14-ന് തൃശ്ശൂര്‍ കിലയില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാഗി.ബി എന്നിവര്‍ പങ്കെടുത്തു.
കര്‍ണ്ണാടക ഉഉഡഏഗഥ പദ്ധതി പരിശീലനം
കര്‍ണ്ണാടക ഉഉഡഏഗഥ പദ്ധതി ഉദ്യോഗസ്ഥര്‍ക്കായി ഒരു ദ്വിദിന പരിശീലന പരിപാടി ജൂണ്‍ 16, 17 തീയതികളില്‍ പുത്തൂര്‍ കിഡ്‌സ് ഓഫീസില്‍ വച്ച് നടന്നു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെയും കിഡ്‌സ് ഡയറക്ടര്‍ ഫാ. ജോണ്‍ കുന്നത്തേത്തിന്റെയും നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, സിസ്റ്റര്‍ മെറിന്‍ കണ്ണന്താനം, ജിന്‍സി എസ്.എസ്, മിഥുന്‍ തോമസ്, ബൈജു.ആര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. 17-ന് പുത്തൂര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് കാലായിലുമായി കൂടിക്കാഴ്ച നടത്തി പദ്ധതി അവലോകനം നടത്തി.
DDU-GKY ചീഫ് ഓപ്പറേഷന്‍ ഓഫീസറുടെ സന്ദര്‍ശനം
DDU-GKY പദ്ധതി ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഗായത്രി കാലിയ ജൂണ്‍ 22-ന് സ്രോതസ്സ് സന്ദര്‍ശിച്ച് പദ്ധതി അവലോകനം നടത്തി. രാവിലെ 8.30-ന് നടന്ന യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പദ്ധതി വിശദീകരണം നല്‍കി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. വിശിഷ്ടാതിഥികള്‍ക്ക് സിസ്റ്റര്‍ മെറിന്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ ഉപഹാരം നല്‍കി. ഫാ. നെല്‍സണ്‍ വലിയവീട്ടില്‍ അതിഥികളെ സ്വീകരിച്ചു.
പരിസ്ഥിതിദിന പരിപാടി
പാറശ്ശാല മേഖലയുടെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5-ന് വൃക്ഷത്തൈ വിതരണം നടത്തി. പരിപാടിക്ക് സുജാത ജോണി നേതൃത്വം നല്‍കി.
ലോക യോഗാദിനം
ജൂണ്‍ 20-ന് അടൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ചെങ്ങമനാട് പഞ്ചായത്തില്‍ യോഗാക്ലാസ്സ് സംഘടിപ്പിച്ചു. ഷീലാ രാജന്‍, ആശാ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
ഡന്റല്‍ ക്യാമ്പ്
ബാലരാമപുരം മേഖലയുടെ നേതൃത്വത്തില്‍ ജൂണ്‍ 1-ന് പി.എം.എസ് ഡന്റല്‍ കോളേജിന്റെ നേതൃത്വത്തില്‍ ഡന്റല്‍ ക്യാമ്പും മൊബൈല്‍ ക്ലിനിക്കും നടത്തി. ഡോ. സുനിതയുടെ നേതൃത്വത്തിലുള്ള 9 ടീമാണ് ക്യാമ്പ് നടത്തിയത്. പുഷ്പം ജോസ് നേതൃത്വം നല്‍കി.
അക്ഷ്യ പ്രോജക്ട് ബോധവത്കരണ പരിപാടി
നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തില്‍ അക്ഷ്യ പ്രോജക്ടിന്റെ ഭാഗമായി രണ്ട് വാര്‍ഡുകളിലായി 522 വീടുകള്‍ സന്ദര്‍ശിക്കുകയും 127 പേരെ കഫപരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. ബിന്ദു ബേബി നേതൃത്വം നല്‍കി.
അക്ഷയഗ്രാമം ബോര്‍ഡ്
നെടുമങ്ങാട് മേഖലയില്‍ പ്രോജക്ട് അക്ഷ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് വാര്‍ഡുകളിലായി അക്ഷയഗ്രാമം എന്ന പേരില്‍ അഞ്ച് ബോര്‍ഡ് സ്ഥാപിക്കുകയുണ്ടായി.
ബോധവത്ക്കരണ പരിപാടി
നെടുമങ്ങാട് മേഖലയുടെ നേതൃത്വത്തില്‍ എസ്.എ.എഫ്.പി അംഗങ്ങള്‍ക്കായി മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ഒരു ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ ഷാജഹാന്‍ ക്ലാസ്സെടുത്തു.
ബുക്ക് വിതരണം
അഞ്ചല്‍ മേഖലയുടെയും കൊടിഞ്ഞം വായനശാലയുടെയും നേതൃത്വത്തില്‍ ജൂണ്‍ 4-ന് ബാലസംഘം യൂണിറ്റിലെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ബുക്ക് വിതരണം നടത്തി. രാജുമോന്‍ നേതൃത്വം നല്‍കി.
ജെ.എല്‍.ജി
അഞ്ചല്‍ മേഖലയുടെ ഇളമാട് യൂണിറ്റിന്റെ 2 സംഘങ്ങള്‍ക്ക് ഓരോ ലക്ഷം രൂപാ വച്ച് ജൈവവള പച്ചകൃഷി നടത്തുന്നതിന് ലഭിച്ചു.
വിവിധ ധനസഹായങ്ങള്‍
ക കുടുംബസഹായ പദ്ധതിയില്‍
1 ഷൈനി ജോര്‍ജ്ജ് മഞ്ഞമണ്‍കാല ഇടവക 10295/-
2 വല്‍സല അരുവിക്കര ഇടവക 14000/-
3 അനില വെള്ളൂര്‍ക്കോണം ഇടവക 13000/-
4 ഗിരിജ കോഴിയോട് ഇടവക 15000/-
5 ജാന്‍സി കൊറലിയോട് ഇടവക 11000/-
6 ചിത്രലേഖ കുതിരകളം ഇടവക 11000/-
7 ശ്യാമള നെടുമങ്ങാട് ഇടവക 12000/-
8 മഞ്ജു കുതിരകളം ഇടവക 13000/-
9 ശ്രീജ വിന്‍സെന്റ് കുതിരകളം ഇടവക 10000/-
10 ലീന കുതിരകളം ഇടവക 15000/-
11 രജിത കുതിരകളം ഇടവക 13000/-
12 ലജു കരുപ്പൂര്‍ ഇടവക 13000/-
13 മിനിമോള്‍ നെടുമങ്ങാട് ഇടവക 11000/-
14 ഷീജ ആനാട് ഇടവക 13000/-
15 ബിന്ദു ആനാട് ഇടവക 15000/-
16 മോളി ആനാട് ഇടവക 16000/-
17 ഷീന മുണ്ടേല ഇടവക 15000/-
18 മേരി ഷീജ അരുവിക്കര ഇടവക 14000/-
19 മേരിക്കുട്ടി അഞ്ചല്‍ ഇടവക 5000/-
20 തങ്കമ്മ ഇടമുളക്കല്‍ ഇടവക 5000/-
21 ജയന്തി ചെക്കടി ഇടവക 5000/-
22 മിനിമോള്‍ ചെമ്പൂര്‍ ഇടവക 15000/-
23 സിന്ധു പരുത്തിക്കുഴി ഇടവക 13000/-
24 മീനാകുമാരി ആര്യനാട് ഇടവക 9000/-
25 ബിന്ദു പോത്തന്‍കോട് ഇടവക 18000/-
26 വിജി പൂവത്തൂര്‍ ഇടവക 16000/-
27 സുമജകുമാരി അമ്പൂരി ഇടവക 10000/-
28 അജിത സുന്ദര്‍രാജ് ബാലരാമപുരം ഇടവക 5000/-
29 ചന്ദ്രിക പരുത്തിക്കുഴി ഇടവക 13000/-
30 ഷാജിമോള്‍ പരുത്തിക്കുഴി ഇടവക 14000/-
31 ശ്രീജ റെജി കാട്ടുവിള ഇടവക 34000/- എന്നിവര്‍ക്ക് നല്‍കി.
കക സേവ് എ ഫാമിലി ഭവന നിര്‍മ്മാണ ധനസഹായം ബിജി ഷിജു ഉറുകുന്ന് ഇടവക 2,00000/-
കകക ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം 6 കുടുംബങ്ങള്‍ക്ക് 1,58,000/-
കഢ ആശാകിരണം കാന്‍സര്‍ രോഗീസഹായം 25,000/-
ഢ ചികിത്സാ സഹായം 18,400/-
0 അഭിപ്രായങ്ങള്‍