Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ആഗസ്റ്റ് 2016


ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പദ്ധതി പ്രഖ്യാപനം
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹ്യ കൗണ്‍സില്‍ പ്രത്യേക ഉപദേശക പദവി നല്‍കിയതിന്റെ പ്രഖ്യാപനം പട്ടം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 23-ന് സംഘടിപ്പിച്ചു. കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക രേഖ സ്പീക്കര്‍, ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന് കൈമാറി. സഹായ മെത്രാന്‍ അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ്, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ രാജന്‍ കാരക്കാട്ടിലിനെ സദസ്സില്‍ ആദരിക്കുകയും ഉപകാരം നല്‍കുകയും ചെയ്തു.
ആശാകിരണം പദ്ധതി
    കാരിത്താസ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ കാന്‍സര്‍ രോഗത്തിനെതിരെ നടപ്പിലാക്കുന്ന ആശാകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 5-ന് നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആദരണീയനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ആര്‍ച്ചുബിഷപ്പ് സൂസപാക്യം, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. ഫ്രഡറിക് ഡിസൂസ. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, ഫാ. ബോവസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. തെരെഞ്ഞെടുക്കുന്ന 1000 ലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.
UN സുസ്ഥിര വികസനം 2030 ശില്പശാല
    ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനം 2030 ലക്ഷ്യം കൈവരിക്കുന്നതിന് പ്രാദേശികതല പങ്കിനെപ്പറ്റി ഒരു ഏകദിന ശില്പശാല ആഗസ്റ്റ് 22-ന് സ്രോതസ്സില്‍ സംഘടിപ്പിച്ചു. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും നയതന്ത്രജ്ഞനുമായ ടി.പി. ശ്രീനിവാസന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശ് ആസ്ഥാനമായ പാര്‍ട്‌നേഴ്‌സ് ഫോര്‍ പോപ്പുലേഷന്‍ ആന്റ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. ജോ തോമസ് വിഷയാവതരണം നടത്തി. ഡോ. നാരായണ, ഫാ. ബോവസ് മാത്യു, ആന്റണി കുന്നത്ത്, റോണി ജോസഫ്, എല്‍ പങ്കജാക്ഷന്‍, ഡോ. ഹരിദാസ്, രാജന്‍ കാരക്കാട്ടില്‍, ജോസ് സെബാസ്റ്റ്യന്‍, എസ്. കണ്ണയ്യ, സിസ്റ്റര്‍ ആല്‍വിന്‍, മലാനി പെരേര, ഡോ. റ്റിറ്റോ ഡി.എസ്, പ്രൊ. ജോസുകുട്ടി ഒഴുകയില്‍, മദന്‍ മോഹന്‍, ഷീല വേണുഗോപാല്‍, നിഥിന്‍ രാജ് എന്നിവര്‍ വിവിധ വിഷയങ്ങില്‍ സംസാരിച്ചു. ബംഗ്ലാദേശ്, ശ്രീലങ്ക, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 60 ഓളം പ്രഗത്ഭ വ്യക്തികള്‍ പങ്കെടുത്തു.
ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹരിത പദ്ധതി ജേതാക്കളുടെ അവാര്‍ഡ് വിതരണം
    ഭാഗ്യ സ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മ ശതാബ്ദി വര്‍ഷമായി നടപ്പിലാക്കിയ ഹരിത പദ്ധതിയില്‍ പങ്കാളികളായി വിജയിച്ചവര്‍ക്കുള്ള സമ്മാനവും അവാര്‍ഡ് വിതരണവും ആഗസ്റ്റ് 23-ന് പട്ടം തിരുസന്നിധിയില്‍ നടന്നു. അവാര്‍ഡ് ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണനും കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവായും ചേര്‍ന്നു നല്‍കി.
മികച്ച ഇടവക
നെയ്യാറ്റിന്‍കര വൈദികജില്ലയില്‍ കല്ലുവെട്ടാംകുഴി
ഞ.െ 25000/- + സര്‍ട്ടിഫിക്കറ്റ്
മികച്ച ഇടവക (രണ്ടാം സ്ഥാനം)
തിരുവനന്തപുരം വൈദികജില്ലയിലെ കുന്നപ്പുഴ ഇടവക
ഞ.െ  10000/- + സര്‍ട്ടിഫിക്കറ്റ്
മികച്ച ഇടവക (മൂന്നാം സ്ഥാനം)
1.    നെടുമങ്ങാട് വൈദികജില്ലയില്‍ വേറ്റിനാട് ഇടവക
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
2.     നെയ്യാറ്റിന്‍കര വൈദികജില്ലയിലെ വണ്ടന്നൂര്‍ ഇടവക
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
2.     പാറശ്ശാല വൈദികജില്ലയിലെ ചെറുവാരക്കോണം ഇടവക
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
മികച്ച സ്ഥാപനം
1.     സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ്, പിരപ്പന്‍കോട്
    ഞ.െ  10000/- + സര്‍ട്ടിഫിക്കറ്റ്
2.     സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പട്ടം
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
3.     മാര്‍ അപ്രേം ഹോസ്റ്റല്‍, നാലാഞ്ചിറ
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
സന്യാസ'വനങ്ങള്‍
1.     ബഥനി ആശ്രമം, നാലാഞ്ചിറ
    ഞ.െ  10000/- + സര്‍ട്ടിഫിക്കറ്റ്
2.     ഡി.എം. കോണ്‍വെന്റ്, അഞ്ചല്‍
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
3.     ബഥനി കോണ്‍വെന്റ്, നാലാഞ്ചിറ
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
പ്രത്യേക അവാര്‍ഡുകള്‍
1.     മാര്‍ ഈവാനിയോസ് വിദ്യാനഗര്‍ എസ്റ്റേറ്റ്
    റവ. ഫാ. തോമസ് വര്‍ക്ഷീസ് വട്ടപ്പറമ്പില്‍
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
2.     റവ. ഫാ. ഗീവര്‍ക്ഷീസ് നെടിയത്ത്
    അടൂര്‍ വൈദികജില്ലയിലെ എല്ലാ ഇടവകകളിലും പച്ചകൃഷി പ്രോത്സാഹിപ്പിച്ചതിന്
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
    3.     ശാന്തി നികേതന്‍ കോണ്‍വെന്റ്, മെഡിക്കല്‍ കോളേജ്
    ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് പരമാവധി കൃഷി ചെയ്തതിന്
    ഞ.െ  5000/- + സര്‍ട്ടിഫിക്കറ്റ്
തദ്ദേശമിത്രം പദ്ധതി
    തദ്ദേശമിത്രം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ പദ്ധതി അവലോകനം 2, 3 തീയതികളില്‍  നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാഖി.ബി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പഞ്ചായത്ത്തല അവലോകന യോഗവും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പണവും
    തദ്ദേശമിത്രം പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്ത്തല അവലോകന യോഗം ആഗസ്റ്റ് മാസം 10, 11 തീയതികളിലായി പാലക്കാട്ട് ജില്ലയിലെ പൂക്കോട്ട്കാവ്, കുത്തന്നൂര്‍, മുതലമട പഞ്ചായത്തുകളിലായി നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാധാകൃഷ്ണന്‍ നായര്‍, ജലേഷ് കുമാര്‍, ശശി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തുകളുടെ പ്രാഥമിക റിപ്പോര്‍ട്ട് തദ്ദേശമിത്രം ഓഫീസില്‍ സമര്‍പ്പിച്ചു.
ദുരന്തജാഗ്രതാ പദ്ധതി അവലോകന യോഗം
    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഡചഉജ സഹകരണത്തോടെ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന  ദുരന്ത ജാഗ്രതാ പദ്ധതിയുടെ അവലോകന യോഗം ആഗസ്റ്റ് 6-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാഗി.ബി, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ എം.എസ്സ്.എസ്സ്.എസ്സിനു വേണ്ടിയും ജോ ജോര്‍ജ്ജ്, രമേഷ് കൃഷ്ണന്‍ എന്നിവര്‍ ഡചഉജ യെ പ്രതിനിധീകരിച്ചും പങ്കെടുത്തു.
ആശാകിരണം പദ്ധതി രൂപീകരണ ശില്പശാല
    കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആശാകിരണം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള ശില്പശാല ആഗസ്റ്റ് 12-ന് സ്രോതസ്സില്‍ സംഘടിപ്പിച്ചു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ബനഡിക്ട ജറാര്‍ഡ് എന്നിവര്‍ പങ്കെടുത്തു.
DDU-GKY വിദ്യാര്‍ത്ഥി സംഗമം
    DDU-GKY വിദ്യാര്‍ത്ഥികളുടെ ഒരു സംഗമം ആഗസ്റ്റ് മാസം 8-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. ജിന്‍സി എസ്.എസ്, രേഖാ പ്രഭാത് എന്നിവര്‍ നേതൃത്വം നല്‍കി.
DDU-GKY കര്‍ണ്ണാടക പദ്ധതി അവലോകനം
    ആഗസ്റ്റ് 17-ന് ബാംഗ്ലൂരില്‍ നടന്ന DDU-GKY കര്‍ണ്ണാടക പദ്ധതി അവലോകനത്തില്‍ ഫാ. ജോണ്‍ കുന്നത്ത് പങ്കെടുത്തു.
DDU-GKY പദ്ധതി രണ്ടാംഘട്ട പരിശോധനാ യോഗം
    ആഗസ്റ്റ് 18-ന് ഹൈദരാബാദില്‍ നടന്ന DDU-GKY രണ്ടാം ഘട്ട പരിശോധനാ യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍, മിഥുന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
KSSF ഡയറക്‌ടേഴ്‌സ് യോഗം
    ആഗസ്റ്റ് മാസം 19, 20 തീയതികളില്‍ കോട്ടയത്ത് വച്ച് നടന്ന ഡയറക്‌ടേഴ്‌സ് യോഗത്തില്‍ ഫാ. ബോവസ് മാത്യു പങ്കെടുത്തു.    
പദ്ധതി അവലോകനം
    പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഒരു യോഗം ആഗസ്റ്റ് 1-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.
കഏചഛഡ കോ-ഓര്‍ഡിനേറ്റര്‍ യോഗം
    ആഗസ്റ്റ് 3-ന് തിരുവനന്തപുരത്ത് വച്ച് നടന്ന കഏചഛഡ കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
സേവ് എ ഫാമിലി പ്ലാന്‍ മേഖലാതല സംഗമം
    സേവ് എ ഫാമിലി പ്ലാന്‍ മേഖലാതല സംഗമം ആഗസ്റ്റ് 6, 7 തീയതികളിലായി പോത്തന്‍കോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നടന്നു. സിസ്റ്റര്‍ സൂക്തി, ബിന്ദു ബേബി, ജസ്സി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുത്ത് : ജൂണ്‍ മാസം ബുള്ളറ്റിനില്‍ ഉറുകുന്ന് ഇടവകയില്‍ നിന്നും സേവ് എ ഫാമിലി പദ്ധതിയിലുള്‍പ്പെട്ട ബിജി ഷിജുവിന് സര്‍ക്കാര്‍ സഹായമായി ലഭിച്ച 2,00000/- രൂപാ സേവ് എ ഫാമിലി പദ്ധതിയില്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതില്‍ ഖേദിക്കുന്നു.
    
    
 
    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍