കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ചു
ന്യൂയോര്‍ക്ക് ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ ജൂലൈ 16-ന് അത്യഭിവന്ദ്യ കാതോലിക്കാബാവായോടൊപ്പം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആസ്ഥാന കേന്ദ്രം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന ഉഉഡഏഗഥ തൊഴില്‍ദാന പദ്ധതി ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളുടെ പ്രകടനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. പദ്ധതി പ്രവര്‍ത്തനങ്ങളെ കര്‍ദ്ദിനാള്‍ അഭിനന്ദിച്ചു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍ മെറിന്‍ ഡി.എം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍ എം. കാരക്കാട്ടില്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കേന്ദ്ര സാമൂഹ്യനീതി ശാക്തികരണ മന്ത്രാലയം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ പദ്ധതി നിര്‍വ്വഹണ പങ്കാളിയായി അംഗീകരിച്ചു
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള നൈപുണ്യ വികസന പരിപാടിയില്‍ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് പദ്ധതികള്‍ നിര്‍വ്വഹിക്കുന്നതിന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് അംഗീകാരം ലഭിച്ചു.
സ്രോതസ്സ് കാരുണ്യസേന
ഇടവക തലത്തില്‍ രൂപം കൊള്ളുന്ന ഉപകാരി സംഘങ്ങളായ സ്രോതസ്സ് കാരുണ്യസേനയുടെ ഒരു ഏകദിന പരിശീലന പരിപാടി ജൂലൈ 9-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനം തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ക്ലാസ്സുകള്‍ക്ക് രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള നൈപുണ്യ വികസന പരിപാടി ശില്പശാല
ജൂലൈ 8-ന് തിരുവനന്തപുരത്ത് വച്ച് നടത്തിയ ഭിന്നശേഷിക്കാര്‍ക്കായുള്ള നൈപുണ്യ വികസന ശില്പശാലയില്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. സന്തോഷ് മാത്യു ഐ.എ.എസ്, സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി ഷാജഹാന്‍ ഐ.എ.എസ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
തദ്ദേശമിത്രം പദ്ധതി
തദ്ദേശമിത്രം പദ്ധതിയുടെ ഭാഗമായുള്ള പ്രാദേശികതല അവലോകന യോഗങ്ങള്‍ ജൂലൈ 1, 2 തീയതികളിലായി പാലക്കാട് ജില്ലയിലെ പൂക്കോട്ട്കാവ്, കുത്തന്നൂര്‍, മുതലമട ഗ്രാമപഞ്ചായത്തുകളിലായി നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാഖി.ബി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തദ്ദേശമിത്രം സംസ്ഥാനതല അവലോകന യോഗം
തദ്ദേശമിത്രം പദ്ധതി പങ്കാളികളുടെ സംസ്ഥാനതല അവലോകനം ജൂലൈ 7-ന് തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് സംസ്ഥാന പഞ്ചായത്ത് ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാഗി.ബി. ആര്‍ എന്നിവര്‍ പങ്കെടുത്തു.
തദ്ദേശമിത്രം പദ്ധതി
പാലക്കാട് ജില്ലയിലെ പൂക്കോട്ട്കാവ്, കുത്തന്നൂര്‍, മുതലമട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കല്‍ പരിപാടി ജൂലൈ 11, 12, 13 തീയതികളിലായി നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാഗി. ബി. ആര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേനൃത്വം നല്‍കി.
DPR തയ്യാറാക്കല്‍ പരിശീലനം
ലോകബാങ്കിന്റെ സഹായത്തോടെ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ദ്വിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് വച്ച് ജൂലൈ 21, 22 തീയതികളിലായി നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, രാഗി. ബി.ആര്‍, ജലേഷ് കുമാര്‍, രാധാകൃഷ്ണന്‍ നായര്‍, സണ്ണി ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.
ലോക യുവജന നൈപുണ്യ ദിനം
ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ലോക നൈപുണ്യ ദിനാഘോഷ പരിപാടികള്‍ ജൂലൈ 16-ന് സ്രോതസ്സില്‍ നടന്നു. ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ഗടടഎ ഡയറക്ടര്‍ ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ കാരക്കാട്ടില്‍, രേഖ പ്രതാപ്, ജിന്‍സി. എസ്.എസ് എന്നിവര്‍ പ്രസംഗിച്ചു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് NCVT സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
KSSF വിലയിരുത്തല്‍ യോഗം
KSSF-ന്റെ നേതൃത്വത്തില്‍ ഒരു ഏകദിന ഉപദേശക സമിതി യോഗം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ജൂലൈ 16-ന് സ്രോതസ്സില്‍ വച്ച് നടന്നു. എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ജോബി മാത്യു, സിസ്റ്റര്‍ ജസ്സീന എന്നിവര്‍ നേതൃത്വം നല്‍കി.
സാമൂഹ്യാധിഷ്ഠിത ദുരന്തജാഗ്രതാ പരിപാടി
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഡചഉജ യുടെ സഹായത്തോടെ 40 വാര്‍ഡുകളില്‍ നടപ്പിലാക്കിയ സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രതാ പരിപാടിയുടെ റിപ്പോര്‍ട്ട് ജൂലൈ 18-ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന പ്രത്യേക പരിപാടിയില്‍ ഡയറക്ടര്‍ ഫാ. ബോവസ് മാത്യു കോര്‍പ്പറേഷന് കൈമാറി. തുടര്‍ന്ന് നടന്ന യോഗത്തില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി ശ്രീകുമാര്‍, ഡോ. ശേഖര്‍ കുര്യാക്കോസ്, ജോ ജോര്‍ജ്ജ്, രമേഷ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എം. എസ്സ്.എസ്സ്.എസ്സിനു വേണ്ടി രാജന്‍ കാരക്കാട്ടില്‍, ബനഡിക്ട ജറാര്‍ഡ് എന്നിവരും പങ്കെടുത്തു.
കാരിത്താസ് ഇന്ത്യാ ദേശീയ അസംബ്ലി
ജൂലൈ 20, 21 തീയതികളില്‍ ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ വച്ച് നടന്ന കാരിത്താസ് ഇന്ത്യാ ദേശീയ അസംബ്ലിയില്‍ ഡയറക്ടര്‍ ഫാ. ബോവസ് മാത്യു പങ്കെടുത്തു.
പദ്ധതി ഗതിനിയന്ത്രണ വിലയിരുത്തല്‍ യോഗം
എം.എസ്സ്.എസ്സ്.എസ്സിന്റെ വിവിധ പദ്ധതികളുടെ ഒരു ഏകദിന പദ്ധതി ഗതിനിയന്ത്രണ വിലയിരുത്തല്‍ യോഗം ജൂലൈ 20-ന് സ്രോതസില്‍ നടന്നു. ഉഉഡഏഗഥ, ടഅഎജ, മൈക്രോഫിനാന്‍സ് എന്നീ പ്രോജക്ടുകളുടെ വിലയിരുത്തല്‍ പൂര്‍ത്തിയാക്കി. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
സ്റ്റാഫ് മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫംഗങ്ങളുടെ ഒരു മീറ്റിംഗ് ജൂലൈ 5-ന് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ നേതൃത്വത്തില്‍ സ്രോതസ്സില്‍ വച്ച് നടന്നു.
വിവിധ ധനസഹായങ്ങള്‍
ക കുടുംബസഹായ പദ്ധതിയില്‍ ആറു ലക്ഷത്തി എണ്ണായിരത്തി അറുന്നൂറ്റിതൊണ്ണൂറ്റിഏഴ് രൂപാ
1 സിന്ധു കുളത്തൂപ്പുഴ ഇടവക 9000/-
2 ഖദീജ വെള്ളൂര്‍ക്കോണം 11000/-
3 സുനിത വെള്ളൂര്‍ക്കോണം ഇടവക 16000/-
4 സന്തോഷ് കൊറലിയോട് ഇടവക 13000/-
5 ലക്ഷ്മി കുതിരകളം ഇടവക 20000/-
6 ഐഡ വിജയന്‍ കുതിരകളം ഇടവക 14000/-
7 സുനിത പൂവത്തൂര്‍ ഇടവക 15000/-
8 ജയകുമാരി പൂവത്തൂര്‍ ഇടവക 12000/-
9 ഷീജ വെള്ളൂര്‍ക്കോണം ഇടവക 15000/-
10 പ്രിന്‍സി വെള്ളൂര്‍ക്കോണം ഇടവക 15000/-
11 മാര്‍ഗരീത്ത കുതിരകളം ഇടവക 19000/-
12 ബിന്ദു കുതിരകളം ഇടവക 13000/-
13 സിന്ധു ആനാട് ഇടവക 12000/-
14 സജിത കോഴിയോട് ഇടവക 11000/-
15 റാണി കുതിരകളം ഇടവക 15000/-
16 മഞ്ജു കുതിരകളം ഇടവക 12000/-
17 ഷൈലജ മീനാങ്കല്‍ ഇടവക 9000/-
18 കവിത ഷിബു കോഴിയോട് ഇടവക 16000/-
19 ജയകുമാര്‍ കോഴിയോട് ഇടവക 13000/-
20 റീന നെടുമങ്ങാട് ഇടവക 11000/-
21 സൗമ്യ നെടുമങ്ങാട് ഇടവക 13000/-
22 ജയകുമാരി മുണ്ടേല ഇടവക 12000/-
23 ജോളി കല്ലയം ഇടവക 8000/-
24 സീമ കല്ലയം ഇടവക 9000/-
25 സിന്ധു കല്ലയം ഇടവക 10000/-
26 ബിന്ദു മീനാങ്കല്‍ ഇടവക 10000/-
27 ആതിര പറണ്ടോട് ഇടവക 9000/-
28 ദീപാമോള്‍ മണ്‍വിള 10000/-
29 ജോളി കല്ലടിച്ചവിള ഇടവക 10000/-
30 ബിന്ദു കാരമൂട് ഇടവക 25000/-
31 മേരി സരോജം കാരമൂട് ഇടവക 8500/-
32 ശാന്ത കാരമൂട് ഇടവക 10000/-
33 സനൂജ കാരമൂട് ഇടവക 7000/-
34 ഷൈനി കാരമൂട് ഇടവക 15000/-
35 മിനിമോള്‍ കാരമൂട് ഇടവക 8000/-
36 ബീജ കാരമൂട് ഇടവക 10000/-
37 രാധിക കാരമൂട് ഇടവക 10000/-
38 നിഷ കാരമൂട് ഇടവക 10000/-
39 രാഖി പോത്തന്‍കോട് ഇടവക 9000/-
40 ലൈസ പള്ളിപ്പുറം ഇടവക 12000/-
41 സിന്ധു കാരമൂട് ഇടവക 10000/-
42 അനിത സന്തോഷ് പോത്തന്‍കോട് ഇടവക 10000/-
43 മേരി സിന്ധു കാര്യവട്ടം ഇടവക 12000/-
44 ഓമന ബാബു മഞ്ഞക്കാല ഇടവക 7197/- എന്നിവര്‍ക്ക് നല്‍കി.
കക വിദ്യാഭ്യാസ സഹായം 4000/-
കകക ചികിത്സാ സഹായം 5000/-
0 അഭിപ്രായങ്ങള്‍