മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍
ലോക എയിഡ്‌സ് ദിനാചരണം
ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഒരു ഏകദിന ശില്പശാല ഡിസംബര്‍ 1-ാം തീയതി സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ബിനുജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ബോവസ് മാത്യു, രാജന്‍ കാരകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്റ്റാഫ് മീറ്റിംഗ്
സ്റ്റാഫ് മീറ്റിംഗ് ഡിസംബര്‍ 1-ാം തീയതി സ്രോതസ്സില്‍ നടന്നു. ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനാചരണതതിന്റെ ഭാഗമായി ഒരു ഏകദിന സെമിനാര്‍ ഡിസംബര്‍ 3-ാം തീയതി സംഘടിപ്പിച്ചു. ആനിചാള്‍സ്, ലിസ്മരിയ കുരിയാക്കോസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
ടഅഎജ സ്റ്റാഫ് മീറ്റിംഗ്
ടഅഎജ പദ്ധതിയുടെ അവലോകനവും, സ്റ്റാഫ് മീറ്റിംഗും ഡിംബര്‍ 9-ാം തീയതി സ്രോതസ്സില്‍ നടന്നു. സിസ്റ്റര്‍ സൂക്തി നേതൃത്വം നല്‍കി.
ഭിന്നശേഷികാര്‍ക്കുളള ഒരു ഏകദിന ശില്പ ശാല
കുടംബശ്രീയും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി ഡിസംബര്‍ 13-ാം തീയതി സ്രോതസ്സില്‍ വച്ചു ഭിന്നശേഷിക്കാര്‍ക്ക് പരിശീലന തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതിയുടെ സാധ്യതകള്‍ നല്‍കുന്നതിന് ഒരു ഏകദിന സംസ്ഥാനതല ശില്പ ശാല സംഘടിപ്പിച്ചു. കുടുംബശ്രീ ഡയറക്ടര്‍ ജയ പരിപ്പാടി ഉദ്ഘാടനം ചെയ്തു. ഗടടഎ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ അദ്ധ്യക്ഷം വഹിച്ചു. വിവിധ സെഷനുകളില്‍ കേന്ദ്ര ഗ്രാമ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറി, ഡോ. സന്തോഷ് മാത്യു, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ , ബിബിന്ദ് വാസു, ഡോ. ഹരിദാസ്, ഫാ. ബോവസ് മാത്യു, ഡോ. സാമുവേല്‍ വര്‍ഗ്ഗീസ്, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ നിന്നും പ്രമൂഖ 54 ഏജന്‍സികള്‍ പരിപാടിയില്‍ പങ്കെടുത്തു.
സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രത രണ്ടാം ഘട്ട പദ്ധതി
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഡചഉജ യുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രത പദ്ധതിയുടെ വാര്‍ഡ്തല ബോധവല്‍ക്കരണ പരിപ്പാടികള്‍ പുരോഗമിക്കുന്നു. രാഗി ബി.ആര്‍, ലക്ഷ്മി ചന്ദ്രന്‍, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഉഉഡഏഗഥ പുതിയ ബാച്ച്
ഉഉഡഏഗഥ പദ്ധതിയുടെ ഭാഗമായി അക്കൗണ്ട് ടാലിയും, പ്ലംബിംഗ് കോഴ്‌സിന്റെയും പുതിയ ബാച്ചുകള്‍ ഡിസംബര്‍ 14 -ാം തീയതി സ്രോതസ്സില്‍ നടന്നു. ഫാ. ബോവസ് മാത്യു മുഖ്യ സന്ദേശം നല്‍കി. ജിന്‍സി, സുവിത് എന്നിവര്‍ നേതൃത്വം നല്‍കി.
പദ്ധതി അവലോകന യോഗം
എം.എസ്സ്. എസ്സ്. എസ്സില്‍ നടന്നു വരുന്ന വിവിധ പദ്ധതികളുടെ ഒരു ഏകദിന അവലേകന യോഗം ഡിസംബര്‍ 16 -ാം തീയതി സ്രോതസ്സില്‍ നടന്നു. ഫാ ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കര്‍ദ്ദിനാള്‍ അഭിവന്ദ്യ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് ആശംസകള്‍
നാമഹേതു തിരുനാളിനു ഒരുങ്ങുന്ന അഭിവന്ദ്യ കാതോലിക്കാ ബാവയ്ക്ക് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആശംസകള്‍ ഡിസംബര്‍ 20 -ാം തീയതി മേജര്‍ ആര്‍ച്ച് ബിഷപ്പ്‌സ് ഹൗസില്‍ അറിയിച്ചു. എം. എസ്സ്. എസ്സ്. എസ്സിന്റെ ഉപഹാരം ഫാ. ബോവസ് മാത്യുവും സ്റ്റാഫംഗങ്ങളുടെ
ഉപഹാരം സജി ബേബിയും പിതാവിനു സമ്മാനിച്ചു. ജിന്‍സി ആശംസ പ്രസംഗം നടത്തി.
എം.എസ്സ്. എസ്സ്. എസ്സ് ക്രിസ്തുമസ് ആഘേഷ പരിപ്പാടികള്‍
എം.എസ്സ്. എസ്സ്. എസ്സും ,ഡി.ഡി.യു.ജി.കെ.വൈയും സംയുക്തമായി ഡിസംബര്‍ 21-ാം തീയതി സ്രോതസ്സില്‍ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യ സന്ദേശം നല്‍കി. അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് പിതാവ് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത വിജയിച്ചവര്‍ക്ക് അഭിവന്ദന്ദ്യ പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉഉഡഏഗഥ കുട്ടികള്‍ക്ക് ആധുനിക ബോധന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതിന് എല്ലാ കുട്ടികള്‍ക്കും ടാബ് ലെറ്റും തദ്‌വസരത്തില്‍ നല്‍കി. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജിന്‍സി എന്നിവര്‍ പ്രസംഗിച്ചു.
ബധിരാന്ധതക്കെതിരെയുളള ഇടപ്പെടല്‍
ബധിരാന്ധത പരിഹരിക്കുന്നതിനുളളതിന്റെ ഭാഗമായുളള പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് സെന്‍സ് ഇന്റര്‍ നാഷണലിലുളള ഒരു ആശയ സംവാദം സ്രോതസ്സില്‍ ഡിസംബര്‍ 22 -ാം തീയതി സംഘടിപ്പിച്ചു. ഫാ. ബോവസ് മാത്യു, രാജേഷ് വര്‍ഗ്ഗീസ്, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഭിന്നശേഷി കുട്ടികളുടെ രക്ഷകര്‍ത്താകള്‍ക്ക് വേണ്ടിയുളള ഏകദിന ശില്പ ശാല
ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണം, സഹായം കൗണ്‍സിലിംഗ് തുടങ്ങിയ കാര്യങ്ങളില്‍ ശരിയായ ശേഷി വര്‍ദ്ധനവ് നല്‍കുന്നതിന്റെ ഭാഗമായി ഒരു ഏകദിന ശില്പ ശാല ഡിസംബര്‍
22 -ാം തീയതി സ്രോതസ്സില്‍ സംഘടിപ്പിച്ചു. ഫാ.ബോവസ് മാത്യു, അഭിലാഷ്, ബനഡിക്ട നേതൃത്വം നല്‍കി.
സ്രോതസ്സ് കാരുണ്യസേന ബോധവല്‍ക്കരണ പരിപാടികള്‍
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുന്ന ഉപകാരി സംഘങ്ങളുടെ ഗ്രൂപ്പായ സ്രോതസ്സ് കാരുണ്യ സേനയുടെ ബോധവല്‍ക്കരണ പരിപാടിയും സംഘ രൂപീകരണവും ഡിസംബര്‍ 10, 11, 17, തീയതികളിലായി എല്ലാ വൈദിക ജില്ലയിലും വച്ചു നടന്നു. ഓരോ ഇടവകയിലും പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ഏറ്റവും കുറഞ്ഞത് മൂന്നു പേരുടെ ഉപകാരി സംഘങ്ങളാണ് രൂപീകരിക്കുക. നിലവിലുളള വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ ശാക്തീകരണം നടക്കുബോള്‍ തന്നെ ഉപകാരികളായി പ്രവര്‍ത്തന സജ്ജമാക്കുന്ന സന്നദ്ധത പ്രവര്‍ത്തകര്‍ പ്രാര്‍ഥന, ധ്യാനം, കരുതല്‍, കൗണ്‍സിലിംഗ്, പരിശീലനങ്ങള്‍ വിഭവ സമാഹരണം തുടങ്ങിയ തലങ്ങളില്‍ പങ്കാളികളായി നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു. നിലവില്‍ ഡോക്‌റ്റേഴ്‌സ്, എഞ്ചിനിയേഴ്‌സ്, അഡ്വോക്കറ്റ്‌സ്, അദ്ധ്യാപകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയ ബഹുജനങ്ങളായി ഏകദേശം ഇരുന്നൂറിനടുത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ സ്രോതസ് കാരുണ്യ സേനയില്‍ പങ്കാളികളാകാന്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഓരോ ഇടവകയിലും സ്ത്രീകളും പുരുഷന്‍മാരും ഉള്‍ക്കൊളളുന്ന ഏറ്റവും കുറഞ്ഞത് 6 ഉപകാരികള്‍ മുതല്‍ ഏറ്റവും കൂടിയ 40 പേര് വരെ ഉള്‍കൊളളുന്നു. ഉപകാരി സംഘങ്ങള്‍ രൂപപ്പെടുബോള്‍ ആയിരകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ നമുക്ക് ലഭിക്കും. ഇവര്‍ അവരുടെ പ്രദേശത്തിന്റെയും, വികസനത്തിന്റെയും സാമൂഹ്യ ശൂശ്രൂഷയുടെയും വക്താക്കളായി മാറും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ബോവസ് മാത്യു. മൊബാല്‍ നമ്പര്‍ 9447661943, രാജന്‍ കാരക്കാട്ടില്‍ 9846159915 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വിവിധ ധനസഹായങ്ങള്‍
ക കുടുംബസഹായ പദ്ധതി ( സേവ് എ ഫാമിലി പ്ലാന്‍)
1) അല്‍ഫോന്‍സ ആനാട് 14000
2) സൗമ്യ. എസ് ആര്യനാട് 18000
3) കവിതാഷിബു പൂവത്തൂര്‍ 18000
4) ഷീനാ സുരേഷ് പൂവത്തൂര്‍ 13000
5) സുനിത നെടുമങ്ങാട് 15000
6) സനിത നെടുമങ്ങാട് 16000
7) നസീറ കോഴിയോട് 14000
8) സൗമ്യ മുണ്ടേല 10000
9) റെന്‍സി കോഴിയോട് 14000
10) സുനിത കല്ലയം 12500
11) സുജനകുമാരി മീനാങ്കല്‍ 11000
12) കല മീനാങ്കല്‍ 10000
13) സ്വപ്ന കല്ലയം 10000
14) അനിഷ കല്ലയം 10000
15) സ്മിത കല്ലയം 10000
16) ശ്രീ ദേവി കല്ലയം 10000
17) സിന്ധു കുതിരകളം 18000
18) ലേഖ കുതിരകളം 10000
19) ജയറാണി കുതിരകളം 1000020) അജിത വെളിയന്നൂര്‍ 10000
22) ബിന്ദു പൂവത്തൂര്‍ 10000
23) പ്രഭ പൂവത്തൂര്‍ 10000
24) ശോഭ പൂവത്തൂര്‍ 10000
25) മിനിമോള്‍ കല്ലയം 10000
0 അഭിപ്രായങ്ങള്‍