Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ജാനുവരി 2017

 
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍

കര്‍മ്മോല്‍സവം 2017    
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 56- ാം വാര്‍ഷിക സമ്മേളനവും കര്‍മ്മോല്‍സവും 2017 ജാനുവരി 20-ാം തീയതി സെന്റ് മേരീസ് ആഡിറ്റോറിയത്തില്‍ വച്ചു നടന്നു. തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ അഭിവന്ദ്യ ബസേലിയോസ് ക്ലീമീസ് നാമഹേതുക തിരുന്നാളോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ്തുത പരിപാടി കേരള സംസ്ഥാന സഹകരണം - ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ പിതാവ് അധ്യക്ഷം വഹിച്ച യോഗത്തില്‍ ജീവിത സ്രോതസ്സ് , സ്രോതസ്സ് കാരുണ്യ നിധി എന്നീ രണ്ടു പുതിയ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് പ്രശസ്‌ക്ത നടന്‍ ജഗദീഷ്, കിംസ് ഡയറക്ടര്‍ ഇ. എം. നജീബ്, ഫാ. ബോവസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പത്മശ്രീ എം. എ. യൂസഫിലിക്കു ആദരം
    മാര്‍ ഈവാനിയോസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് വിതരണവും പത്മശ്രീ എം. എ.യൂസഫലിയെ ആദരിക്കല്‍ കര്‍മ്മവും പ്രസ്തുത പരിപാടിയോടൊപ്പം നടന്നു. ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് അഭിവന്ദ്യ പിതാവ് പത്മശ്രീ എം. എ. യൂസഫലിക്ക് സമ്മാനിച്ചു.
സ്‌നേഹപൂര്‍വ്വം ഒരു വീട് പദ്ധതിക്ക് സംഭാവന
    കര്‍മ്മ അഭിവന്ദ്യ പിതാവിന്റെ സ്‌നേഹപൂര്‍വ്വം ഒരു വീട് പദ്ധതിയിലേക്ക് പത്മശ്രീ.എം.എ.യൂസഫലി ഒരു കോടി രൂപ സംഭാവന പ്രസ്തുത പരിപാടിയില്‍ പ്രഖ്യാപിച്ചു.
സ്‌നേഹവീട് പദ്ധതി
    നാലാഞ്ചിറ സ്‌നേഹവീടിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം എം.എ. യൂസഫലി നിര്‍വഹിച്ചു.
ദുരന്ത ജാഗ്രത പരിപാടി
    യു.എന്‍.ഡി.പി യുടെ സഹായത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നു വരുന്ന ദുരന്ത ജാഗ്രത പരിപാടിയുടെ വാര്‍ഡ്തല യോഗങ്ങള്‍ പുരോഗമിക്കുന്നു. ഡോ. രാഖി. ബി.ആര്‍, ലക്ഷ്മി ചന്ദ്രന്‍, അഭിലാഷ്. വീ.ജി. എന്നിവര്‍ നേതൃത്വം നല്‍കുന്നു.
കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് ഉപദേശക യോഗം
     കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജാനുവരി 9 -ാം തീയതി ബാംഗ്ലൂരില്‍ വച്ചു നടന്ന ഉപദേശക സമിതി യോഗത്തില്‍ രാജന്‍കാരക്കാട്ടില്‍  പങ്കെടുത്തു.
ഡി.ഡി.യൂ.ജി.കെ.വൈ പരിപാടി
    ഡി.ഡി.യൂ.ജി.കെ.വൈ പദ്ധതിയുടെ പുതിയ ബാച്ചിലേക്കു പരിശീലന പരിപാടി ജാനുവരി 15-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ജിന്‍സി, നിഷ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.  
ആശാകിരണം പദ്ധതി
    ആശാകിരണം പദ്ധതിയുടെ വിപുലീകരണത്തിനായി ജാനുവരി 17-ാം തീയതി കൊച്ചിയില്‍ വച്ചു കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉപദേശക സമിതി യോഗത്തില്‍ ഫാ. ബോവസ് മാത്യു, ജേക്കബ് പുന്നൂസ് ഐ.പി.എസ് എന്നിവര്‍ പങ്കെടുത്തു.

സി.ബി.ഡി.ആര്‍.എം
    സി.ബി.ഡി.ആര്‍.എം പദ്ധതിയുടെ ഒരു വിലയിരുത്തല്‍ യോഗം ജാനുവരി 18-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ. ബോവസ് മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോര്‍ജ് രമേഷ് കൃഷ്ണന്‍, രാജന്‍ കാരക്കാട്ടില്‍, ഡോ. രാഖി, ലക്ഷ്മി ചന്ദ്രന്‍, അഭിലാഷ്, ബനഡിക്ട എന്നിവര്‍ പങ്കെടുത്തു.

നഗര കര്‍മ്മ സേന പരിശീലനം
    തിരുവനന്തപുരം കോര്‍പ്പറേഷന്‍ തലത്തില്‍ വിവിധ കര്‍മ്മ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലേക്ക് ഓരോ വാര്‍ഡില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സന്നദ്ധത പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുളള ഒരു ഏകദിന പരിശീലന പരിപാടി ജാനുവരി 25-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. രാജന്‍ കാരക്കാട്ടില്‍, ഡോ. രാഖി, അഭിലാഷ്, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സ്രോതസ്സ് കാരുണ്യ സേന പരിശീലനം
    സ്രോതസ്സ് കാരുണ്യ സേന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുളള ഒരു ഏകദിന പരിശീലന പരിപാടി ജാനുവരി 26-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട രണ്ടു ഉപകാരികള്‍ വീതം പരിപാടിയില്‍ പങ്കെടുത്തു. അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് പിതാവ് മുഖ്യ സന്ദേശം നല്‍കി. ഫാ. ബോവസ് മാത്യു, ജേക്കബ് പുന്നൂസ് ഐ.പി.എസ്, ഡോ.ശേഖര്‍ കുര്യാക്കോസ്, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.

പങ്കാളിത്താധിഷ്ഠിത പഠന പരിശീലനം
    പങ്കാളിത്താധിഷ്ഠിത മാര്‍ഗ്ഗങ്ങളായ ജഞഅ, ജഘഅ എന്നീ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതിലേക്കുളള ഒരു ശാസ്ത്രീയ പരിശീലനം ജാനുവരി 27 -ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ജോ ജേര്‍ജ്, രമേഷ് കൃഷ്ണന്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

വിവിധ ധനസഹായങ്ങള്‍

വൈദ്യ സഹായങ്ങളും, മറ്റു സഹായവും    -     158297
ഭവന സഹായം                -    85000
വിവാഹ സഹായം                -    6500
എസ്.എല്‍.എഫ്                -    80706



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍