Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഫെബ്രുവരി 2017

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍
 ഫാത്തിമായില്‍ നിന്നെത്തിയ പരിശുദ്ധ ദൈവമാതാവിന്റെ രൂപം സ്ഥാപിച്ചു
    പോര്‍ട്ടുഗലിലെ ഫാത്തിമാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സമ്മാനമായി ലഭിച്ച ഫാത്തിമ മാതാവിന്റെ രൂപം ഫെബ്രുവരി 3 ന് രാവിലെ അഭിവന്ദ്യ കര്‍ദ്ദിനാല്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ തിരുമേനി ആശീര്‍വദിച്ചു. ഫാത്തിമയില്‍ പരിശൂദ്ധ കന്യകമറിയം പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി വര്‍ഷത്തിലാണ് രൂപം സൊസൈറ്റിക്ക് ലഭിക്കുന്നത്.


ബധിരാന്ധത ഉളളവര്‍ക്കായി പുതിയ പ്രോജക്ട്
    ബധിരാന്ധത ഉളള കുട്ടികള്‍ക്കായി ആരംഭിക്കുന്ന പുതിയ പദ്ധതിക്ക് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ തുടക്കമായി. തിരുവനന്തപുരം ജില്ലയിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുമായി രണ്ട് സെന്ററുകളിലായി പ്രവര്‍ത്തനം ആരംഭിച്ചു. ബധിരാന്ധതയുളള കുട്ടികള്‍ക്ക് സെന്ററുകളിലോ വീടുകളിലോ പരിശീലനവും ഫിസിയോ തെറാപ്പിയും നല്‍കുന്നു. തിരുവനന്തപുരത്തെ സെന്റര്‍ തമ്പാനൂര്‍ വലിയശാലയിലും കന്യാകുമാരിയിലെ സെന്റര്‍ കിരാത്തൂരിലും, കിരാത്തൂരിലെ സെന്റര്‍ ഡി.എം.സിസ്‌റേറഴ്‌സിന്റെ മേല്‍ നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാ, ബാഗ്ലൂരിലെ അസിം പ്രേംജി ഫൗണ്ടേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പദ്ധതി നിര്‍വഹിക്കുന്നത്. സെന്‍സ് ഇന്റര്‍നാഷണലിനു വേണ്ടി രാജേഷ് വര്‍ഗ്ഗീസ്, ഉത്തം കുമാര്‍, ബ്രഹ്ദ വേദാചലം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍.എം.കാരക്കാട്ടില്‍, കന്യാകുമാരി സെന്ററിനു വേണ്ടി മദര്‍ റോസ് ഫ്രാന്‍സിസ്, സിസ്റ്റര്‍ സോഫി തെരേസ് ഡി.എം, കോര്‍ഡിനേറ്റര്‍മാരായ അഭിലാഷ് വി.ജി, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ പ്രാരംഭ ചര്‍ച്ചകളില്‍ പങ്കെടുത്തു. പുതിയതായി 12 സ്റ്റാഫംഗങ്ങള്‍ പ്രോജക്ടില്‍ ചേര്‍ന്നു.
ചടയമംഗലം നിയോജക മണ്ഡലത്തില്‍ വികസന പദ്ധതികളുടെ രൂപീകരണ ചുമതല മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക്
    ചടയമംഗലം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിവിധ വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിനായിട്ടുളള പ്രത്യേക ചുമതല മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ലഭിച്ചു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയും മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍.എം.കാരക്കാട്ടില്‍ എന്നിവര്‍ പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് ചടയമംഗലം മണ്ണു ഗവേഷണ കേന്ദ്രത്തില്‍ നടന്ന ആലോചന യോഗത്തില്‍ ചിതറ, നിലമേല്‍, കടക്കല്‍, വെളിയനല്ലൂര്‍, ഇട്ടിവ, ഇളമാട്, അലയമണ്‍, കുമ്മില്‍. ചടയമംഗലം എന്നീ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ , വികസന കാര്യ സമിതി ചെയര്‍മാന്‍ മാര്‍, പഞ്ചായത്ത് കൃഷി ഓഫീസര്‍ മാര്‍, അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, ഫാ.ബോവസ് മാത്യു, രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഓരോ പഞ്ചായത്തിലെയും പ്രാരംഭ യോഗങ്ങള്‍ ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തിയാക്കും.
നവ വൈദികര്‍ക്ക് പരിശീലനം
    തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ ഈ വര്‍ഷം വൈദിക പട്ടം സ്വീകരിച്ച നവ വൈദികര്‍ക്ക് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഏകദിന പരിശീലനം നല്‍കി. വിവിധ പദ്ധതികളെ കുറിച്ച് കോര്‍ഡിനേറ്റര്‍ മാര്‍ വിശദീകരിച്ചു. പരിപാടികള്‍ക്ക് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.ബോവസ് മാത്യു നേതൃത്വം നല്‍കി.
 ഡി.ഡി.യു.ജി.കെ.വൈ അറിയിപ്പുകള്‍
    കേന്ദ്ര ഗ്രാമ വികസന മന്ത്രായലത്തിന്റെ കീഴില്‍ സ്റ്റെപ്പന്റോടുകൂടിയ തൊഴില്‍ പരിശീലനം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടക്കുന്നു. രണ്ടു മാസത്തെ പരിശീലനം സ്രോതസ് ട്രെയിനിംഗ് സെന്ററിലും തുടര്‍ന്ന് ഒരു മാസം തൊഴില്‍ സ്ഥലത്തും പരിശീലനം നല്‍കും. പരിശീലന കാലത്ത് മൂവായിരം രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. ടാലി  അക്കൗണ്ടിംഗ്, ഇലക്ട്രീഷ്യന്‍, പ്ലംബിംഗ് എന്നീ ട്രേഡുകളിലാണ് പരിശീലനം. ഇതുവരെ '580 പേര്‍ സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കി. പുതിയ ബാച്ചുകളെ തെരെഞ്ഞെടുക്കുന്ന പ്രവേശന നടപടികള്‍ നടക്കുന്നു. കര്‍ണ്ണാടകയിലെ സൗത്ത് കാനറയിലും എം.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പുത്തൂര്‍ രൂപതാ സൊസൈറ്റിയുടെ സഹകരണത്തോടെ ഇതേ പദ്ധതി നടപ്പിലാക്കി വരുന്നു. തൊഴില്‍ പരിശീലന പരിപാടിയില്‍ കമ്പ്യൂട്ടര്‍-ടാലി 11-ാം മത് ബാച്ചിന്റെ ഇന്റര്‍വ്യു നടന്നു. ക്ലാസ്        ആരംഭിച്ചു.
    കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ നിന്നും ഹൈദരാബാദ് നാഷണല്‍ റൂറല്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഉദ്യോഗസ്ഥര്‍ സൊസൈറ്റി ഓഫീസില്‍ എത്തി പദ്ധതി അവലോകനം നിര്‍വഹിച്ചു. 4-ാംമത് ബാച്ച് ഇലക്ട്രിക്കല്‍ വയറിംഗ് പരിശീലനം പൂര്‍ത്തിയാക്കി പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഹാബിറ്റാറ്റില്‍ തൊഴില്‍ പരിശീലനത്തിനു ചേര്‍ന്നു. 5 -ാംമത് ഇലക്ട്രിക്കല്‍ വയറിംഗ് ബാച്ചിന്റെ ഇന്റര്‍വ്യു നടന്നു. ബാച്ചിന്റെ ക്ലാസ് 8-ാം തീയതി രാവിലെ ആരംഭിച്ചു. 6 ന് ഉച്ചക്ക് ഇലക്ട്രിക്കല്‍ വയറിംഗ് ബാച്ചിന്റെ പേരന്റസ് മീറ്റിംഗ് ഓഫീസില്‍ നടന്നു. 13 ന് പ്ലംബിംഗ് ബാച്ചിന്റെ പേരന്റസ് മീറ്റ് നടന്നു.  പുതിയതായി ചേരുന്ന 4-ാംമത് പ്ലംബിംഗ് ബാച്ചിന്റെ കൗണ്‍സിലിംഗ് നടന്നു.
അസിം പ്രേംജി ഫൗണ്ടേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു
    ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസിം പ്രേംജി ഫൗണ്ടേഷന്‍ പ്രതിനിധികള്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ചു. പ്രോഗ്രാം മാനേജര്‍ മേഘ്‌ന റാവൂ, പ്രിയങ്ക, ഉത്തംസിംഗ് എന്നിവര്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.ബോവസ് മാത്യു ,ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍ മെറിന്‍ കണ്ണന്താനം, പ്രോഗ്രാം ഓഫീസര്‍ അഭിലാഷ് വി.ജി. എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെയും തിരുവനന്തപുരം ജില്ലയിലെയും സെന്ററുകള്‍ സന്ദര്‍ശിച്ചു.
പ്രോജക്ട് -അക്ഷയ റിവ്യൂ മീറ്റിംഗ്
    ക്ഷയ രോഗ ബാധിതരായ ആളുകളുടെയിടയില്‍ നടക്കുന്ന പ്രോജക്ട് അക്ഷയ പരിപാടിയുടെ വിലയിരുത്തല്‍ യോഗം എം.എസ് എസ്.എസ് ഓഫീസില്‍ നടന്നു. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, കോര്‍ഡിനേറ്റര്‍ ബിന്ദു ബേബി, വോളന്റിയര്‍മാര്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.
ലോക കാന്‍സര്‍ ദിനം
    ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് വോളന്റിയേഴ്‌സിന്റെ പരിശീലനവും ബോധവല്‍ക്കരണ ക്ലാസും നടന്നു. ക്ലാസിനു ഗോകുലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് മേധാവി ഡോ.റെജി പോള്‍ നേതൃത്വം നല്‍കി. വോളന്റിയര്‍മാര്‍ ലാവന്റര്‍ റിബണ്‍ ധരിച്ച് രോഗികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
ഡി.ഡി.യു.ജി.കെ.വൈ റിവ്യൂ മീറ്റിംഗ്
    ഫെബ്രുവരി 1-ാം തീയതി ബാംഗ്ലൂരില്‍ വച്ചു നടന്ന കര്‍ണ്ണാടക ഡി.ഡി.യു.ജി.കെ.വൈ റിവ്യൂ മീറ്റിംഗില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
കുടുംബശ്രീ സംസ്ഥാന റിവ്യൂ മീറ്റിംഗ്
    ഫെബ്രുവരി 7-ാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ റിവ്യൂ മീറ്റിംഗില്‍ രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ് ദാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്ത് തല പദ്ധതി ബോധവല്‍ക്കരണ പരിപാടി
    ഫെബ്രുവരി 8,9 തീയതികളിലായി കടക്കല്‍, ചിതറ പഞ്ചായത്തുകളില്‍ നടന്ന പഞ്ചായത്ത് തല പദ്ധതി ബോധവല്‍ക്കരണ പരിപാടിയില്‍ രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
സാമൂഹ്യ നീതി വകുപ്പ് ഉപദേശക യോഗം
    ഫെബ്രുവരി 18-ാം തീയതി തിരുവനന്തപുരത്ത് വച്ചു സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഉപദേശക സമിതി യോഗത്തില്‍  രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
പദ്ധതി വികസന ഉപദേശക യോഗം
    ഫെബ്രുവരി 21-ാം തീയതി കന്യാകുമാരിയില്‍ വച്ചു നടന്ന പദ്ധതി വികസന ഉപദേശക യോഗത്തില്‍ ഫാ.ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
റ്റി.ബി. ഫോറം
    ഫെബ്രുവരി 22-ാം തീയതി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ വച്ചു നടന്ന തിരുവനന്തപുരം ജില്ല റ്റി.ബി. ഫോറത്തില്‍ ഫാ.ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ബിന്ദു ബേബി, എന്നിവര്‍ പങ്കെടുത്തു. ഫാ. ബോവസ് മാത്യുവിനെ റ്റി.ബി. ഫോറം അഡ് ഹോക്ക് കമ്മറ്റി ചെയര്‍മാനായി തെരെഞ്ഞെടുത്തു.
ദുരന്ത ജാഗ്രത പരിശീലന പരിപാടി


കൊട്ടാരക്കര ടകഞഉ യില്‍ ഫെബ്രുവരി 25-ാം തീയതി വരെ നടന്ന ഒരാഴ്ചത്തെ ദുരന്ത ജാഗ്രത പരിശീലന പരിപാടിയില്‍ ഡോ. രാഖി.ബി.ആര്‍ പങ്കെടുത്തു.
വിവിധ ധനസഹായങ്ങള്‍
1. കുടുംബസഹായ പദ്ധതിയില്‍

    1. സിന്ധു ഡേവിഡ്            കാട്ടാക്കട            1271
    2. ശാന്ത. കെ                കുറ്റിച്ചല്‍            23272
    3. ബീന ആന്റണി            നാലാഞ്ചിറ            13000
    4. സുനിത                വേങ്കോട്            15000
    5. രാഖി                പോത്തന്‍കോട്        13000
    6. ഷൈനി                കാരമൂട്            14000
    7. ശാന്ത                കാരമൂട്            16000
    8. സിന്ധു                കാരമൂട്            12000
    9. ജോളി                കല്ലടിച്ചവിള            15000
    10. ഗീതാ ജോണി            പോത്തന്‍കോട്        24000
    11. സാലമ്മ                കാരമൂട്            14000



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍