Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - മാര്‍ച്ച് 2017

 
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍

കൈറ്റ് ഫെസ്റ്റ് 2017
      ലോക ക്ഷയ രോഗ ദിനം 2017 ന്റെ ഭാഗമായി മാര്‍ച്ച് മാസം 23-ാം തീയതി വൈകുന്നേരം തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ വച്ചു  പട്ടം പറപ്പിക്കല്‍ ഉല്‍സവം സംഘടിപ്പിച്ചു. ക്ഷയരോഗത്തെപ്പറ്റിയുളള പൊതു സമൂഹത്തിന്റെ അവബോധം വളര്‍ത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. ഫാ.ബോവസ് മാത്യു ഉത്ഘാടനം നിര്‍വഹിച്ചു. രാജന്‍കാരക്കാട്ടില്‍, ബിന്ദു ബേബി, ജിന്‍സി, സിന്റോ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. ഡി.ഡി.യു.ജി.കെ. വൈ വിദ്യാര്‍ത്ഥികളുടെ പ്രത്യേക കലാ സന്ധ്യയും അവതരിപ്പിച്ചു.
ക്ഷയരോഗികള്‍ക്കായുളള പോഷകാഹാര വര്‍ദ്ധനവ് പരിപാടി
     ലോക ക്ഷയരോഗ ദിനം 2014 ന്റെ ഭാഗമായി തിരുവനന്തപുരത്ത് മാര്‍ച്ച് മാസം 24 -ാം തീയതി സംഘടിപ്പിച്ചു. ലോക ക്ഷയരോഗ ദിനത്തിന്റെ സംസ്ഥാനതല ആഘോഷ പരിപാടിയില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തിരുവനന്തപുരം ജില്ലയിലെ അതി കഠിനയാതന അനുഭവിക്കുന്ന ക്ഷയരോഗികള്‍ക്കുളള പോഷകാഹാര വര്‍ദ്ധനവ് പരിപാടിയും ഔപചാരികമായി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പോഷകാഹാര കിറ്റ് ബിന്ദു ബേബി കേരള സംസ്ഥാന വകുപ്പ് മന്ത്രി കെ.കെ ശൈലജക്ക് കൈമാറി. നിരന്തരമായ പോഷകാഹാരം, കൗണ്‍സിലിംഗ് എന്നിവയും ഈ പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കളില്‍ എത്തിക്കുന്നതാണ്.
ലോക ക്ഷയരോഗ ദിന ശില്പശാല
    ലോകക്ഷയരോഗ ദിനം 2017 ന്റെ ഭാഗമായി മാര്‍ച്ച് മാസം 23-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുളള ഒരു യുവജന ശില്പശാലയില്‍ ക്ഷയരോഗ കരുതലും നിയന്ത്രണവും എന്ന വിഷയത്തിലുളള പരിപാടി ഫാ.ബോവസ് മാത്യു ഉത്ഘാടനം നിര്‍വഹിച്ചു. ബിന്ദു ബേബി ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. ഡി.ഡി.യു.ജി.കെ. വൈ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുളള പോസ്റ്റര്‍ മത്സരത്തിന് ഡോ. രാഖി, മെറില്‍ ജോസഫ്, അര്‍ച്ചന, ജിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ പഞ്ചായത്ത്തല ബോധവല്‍ക്കരണ പരിപാടി
    മാര്‍ച്ച് മാസം 20, 21, 22 തീയതികളില്‍ തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍, നഗരൂര്‍,      പളളിക്കല്‍ പഞ്ചായത്തുകളില്‍ നടന്ന ഡി.ഡി.യു.ജി.കെ.വൈ പഞ്ചായത്ത്തല ബോധവല്‍ക്കരണ പരിപാടികള്‍ക്ക് രാജന്‍കാരക്കാട്ടില്‍, ജിന്‍സി, മിഥുന്‍ തോമസ്, ജിത്ത് ജോണ്‍, ശ്രീജ.എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
സി.ബി.ഡി.ആര്‍.എം. പദ്ധതി ശില്പശാല
    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടപ്പിലാക്കുന്ന സി.ബി.ഡി.ആര്‍.എം പരിപാടിയുടെ ഒരു ഏകദിന ശില്പശാല മാര്‍ച്ച് മാസം 16-ാം തീയതി സ്രോതസ്സില്‍ സംഘടിപ്പിച്ചു. ഫാ.ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ഡോ. രാഖി, ലക്ഷ്മി ചന്ദ്രന്‍, ബനഡിക്ട, യു.എന്‍.ഡി.പി പ്രതിനിധികളായ ജോ ജോര്‍ജ്, രമേഷ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡി.ഡി..യു.ജി.കെ.വൈ കര്‍ണ്ണാടക പദ്ധതി
     ഡി.ഡി..യു.ജി.കെ.വൈ കര്‍ണ്ണാടക പദ്ധതിയുടെ ഒരു ദ്വിദിന പരിശീലന പരിപാടി മാര്‍ച്ച് മാസം 16, 17 തീയതികളില്‍ പുത്തൂരില്‍ വച്ചു സംഘടിപ്പിച്ചു. ഫാ.ജോണ്‍ കുന്നത്തേത്ത്, മിഥുന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
സ്രോതസ് കാരുണ്യ സേന അവലോകന യോഗം
     സ്രോതസ്സ് കാരുണ്യ സേനയുടെ ഒരു അവലോകന യോഗം മാര്‍ച്ച് മാസം 24-ാം തീയതി സ്രോതസ്സില്‍ സംഘടിപ്പിച്ചു. സ്രോതസ്സ് കാരുണ്യ സേനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കാരുണ്യ  സേനാ പദ്ധതി തിരുവനന്തപുരം വൈദിക ജില്ലയില്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ഫാ.ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, പി.വി.  ഫിലിപ്പ്, ഡേവിഡ് ജോണ്‍ , അഡ്വ. ലിജോ റോയി, സാലു പതാലില്‍, ബിനുപോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എന്‍.യു.എല്‍.എം പദ്ധതി അവലോകന യോഗം
      തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് വേണ്ടിയുളള  എന്‍.യു.എല്‍.എം പദ്ധതിയുടെ ഒരു അവലോകന യോഗം മാര്‍ച്ച് മാസം 13-ാം തീയതി സ്രോതസ്സില്‍ നടന്നു. രാജന്‍ കാരക്കാട്ടില്‍, നിഷാ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
ടഅഎജ സംരംഭക പരിശീലനം
     ടഅഎജ യുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സംരംഭക വികസന പരിശീലന പദ്ധതിയുടെ ഒരു ഏകദിന യോഗം മാര്‍ച്ച് മാസം 9-ാം തീയതി നെടുമങ്ങാട് ബഥനിയില്‍ വച്ചു നടന്നു. പരിപാടികള്‍ക്ക് സി.സൂക്തി തോമസ്, ബിന്ദു ബേബി, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആശാകിരണ യോഗം
             കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കുന്ന ആശാകിരണ യജ്ഞം പരിപാടിയുടെ ഉഘഛ യോഗം മാര്‍ച്ച് മാസം 7-ാം തീയതി ചകഉട ല്‍ നടന്നു. ബനഡിക്ട പങ്കെടുത്തു.


വിവിധ ധന സഹായങ്ങള്‍
 കുടുംബ സഹായ പദ്ധതിയില്‍
  ഉഷാകുമാരി        കാനക്കുഴി        15000
 സുനിത        പൂഴനാട്        18000
 ജെസീന്ത        ആനക്കുഴി        20000
 സിന്ധു        ബാലരാമപുരം        4000
 ലില്ലി        കാരമൂട്        10000

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍