Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ആഗസ്റ്റ് 2017



ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ രണ്ടാംഘട്ട വികസനമായ സ്രോതസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ഷന്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിംഗിന്റെ തറക്കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് 15-ാം തീയതി അഭിവന്ദ്യ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവ നിര്‍വഹിച്ചു. ഈ പുതിയ സഥാപനത്തിലൂടെ സാമൂഹ്യ വികസനത്തിന് ആവശ്യമായ കര്‍മ്മ പരിപാടികളും, ഗവേഷണവും, പരിശീലനവും വിവിധ തലങ്ങളിലുളള പ്രവര്‍ത്തകര്‍ക്കും, പഠിതാക്കള്‍ക്കും പകര്‍ന്ന് കൊടുക്കുന്നതിന് സൗകര്യപ്രദമായ ആധുനിക സജീകരണത്തോട് കൂടി ഈ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. ഫാ.ബോവസ് മാത്യു നേതൃത്വം നല്‍കി.

പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ്
    പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ് ആഗസ്റ്റ് 1-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ.ബോവസ് മാത്യു നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ ഗ്രാമീണ ബോധവല്‍ക്കരണ പരിപാടി
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഗ്രാമീണ ബോധവല്‍ക്കരണ പരിപാടി ആഗസ്റ്റ് 2,3,4 തീയതികളില്‍ വെട്ടൂര്‍, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് പഞ്ചായത്തുകളിലായി നടന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ഡാനിയേല്‍ നേതൃത്വം നല്‍കി.
പ്രോജക്ട് അക്ഷയ സന്നദ്ധ പ്രവര്‍ത്തന യോഗം
     പ്രോജക്ട് അക്ഷയുടെ നേതൃത്വത്തിലുളള സന്നദ്ധ പ്രവര്‍ത്തകരുടെ പൊതുയോഗം ആഗസ്റ്റ് 7 -ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ബേബി നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ പുതിയ ബാച്ചുകളിലേയ്ക്കുളള തെരഞ്ഞെടുപ്പ്
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ പുതിയ ബാച്ചുകളിലേയ്ക്കുളള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 9,10,11 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ജിന്‍സി, മെറില്‍ ജോസഫ്, പരിശീലകരായ ബബിത, കൃഷ്ണകുമാര്‍, അനിത എന്നിവര്‍ നേതൃത്വം നല്‍കി.
സെന്‍സ് ഇന്റര്‍ നാഷണല്‍ മെന്റര്‍ സന്ദര്‍ശനം
    ബധിരാന്ധതയ്ക്ക് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സെന്‍സ് ഇന്റര്‍ നാഷണലിന്റെ നേതൃത്വത്തില്‍ മെന്റര്‍ സന്ദര്‍ശനം ആഗസ്റ്റ് 8,9,10,11 തീയതികളില്‍ എം.എസ്.എസ്.എസില്‍ വച്ചു നടന്നു. ശ്രീമതി. ബ്രഹദ ശങ്കര്‍ നേതൃത്വം നല്‍കി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ് വീ.ജി, ലക്ഷ്മീ ചന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലുളള ഗുണഭോക്താക്കളെ ശക്തിപ്പെടുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
വി.എവുപ്രാസ്യ തീര്‍ത്ഥാടന കേന്ദ്ര സന്ദര്‍ശനം
    എം.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങള്‍ ഒല്ലൂരിലെ വി.എവുപ്രാസ്യ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഗസ്റ്റ് 20 ന് സന്ദര്‍ശനം നടത്തി.
ചഡഘങ  വിലയിരുത്തല്‍ യോഗം
    കേരള സര്‍ക്കാരും ചഡഘങ  മിഷനും സംയുക്തമായി ആഗസ്റ്റ് 24 -ാം തീയതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിലയിരുത്തല്‍ യോഗത്തില്‍ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ നിഷാമാത്യു പങ്കെടുത്തു.

    





ഡി.ഡി.യു.ജി.കെ. വൈ സംസ്ഥാനതല വിലയിരുത്തല്‍ യോഗം
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയും കുടുംബശ്രീയും സംയുക്തമായി ആഗസ്റ്റ് 26-ാം തീയതി സംഘടിപ്പിച്ച വിലയിരുത്തല്‍ യോഗത്തില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് ഡാനിയേല്‍, ജിന്‍സി എന്നിവര്‍ പങ്കെടുത്തു.



വിവിധ ധന സഹായങ്ങള്‍

ക   കുടുംബ സഹായ പദ്ധതിയില്‍ 55 കുടുംബങ്ങള്‍ക്ക് 5,89000 രൂപയും
കക  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും  
കകക ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരം 341 കുട്ടികള്‍ക്ക് സ്റ്റെപന്റായി 3,81,403 രൂപയും
കഢ എസ്.എല്‍.എഫ് സഹായ പദ്ധതിയില്‍ 4 കുട്ടികള്‍ക്ക് 9000 രൂപയും
ഢ  വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 14,500 രൂപയും നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍