Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - സെപ്റ്റംബര്‍ 2017



സേവ് എ ഫാമിലി പ്രോജക്ട് സെലക്ഷന്‍ കമ്മറ്റിയില്‍ അംഗത്വം    കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവ് എ ഫാമിലി പ്രോഗ്രാമിന്റെ ഇന്‍ഡ്യയിലെ പ്രോജക്ട് സെലക്ഷന്‍ കമ്മറ്റിയിലേക്ക് അടുത്ത 2 വര്‍ഷത്തേക്ക് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിനെ തെരഞ്ഞെടുത്തു.
സെന്‍സ് ഇന്ത്യാ ടീമിന്റെ സന്ദര്‍ശനം
    സെന്‍സ് ഇന്ത്യാ പ്രോഗ്രാം ഓഫീസര്‍ ഭുവനേന്ദ്രന്റെ നേതൃത്വത്തിലുളള ടീം സെപ്റ്റംബര്‍ 8 മുതല്‍ 12 വരെ എം.എസ്സ്.എസ്സ്.എസ്സ് നടപ്പിലാക്കി വരുന്ന ബധിരാന്ധത പദ്ധതി സന്ദര്‍ശിച്ചു വിലയിരുത്തി. തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ പഠന കേന്ദ്രങ്ങളും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഭവനങ്ങളും സന്ദര്‍ശിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരായ അഭിലാഷ് വീ.ജി, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാരിത്താസ് ഇന്‍ഡ്യ- ആശാകിരണം മീറ്റിംഗ്
    കാരിത്താസ് ഇന്‍ഡ്യ കേരളത്തിലെ രൂപതാ ഡയക്ടറുമാരുമായി നടത്തിയ ആശാകിരണം ആലോചനാ യോഗം മൂന്നാറില്‍ നടന്നു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു പങ്കെടുത്തു.
കാരിത്താസ് പദ്ധതി പരിശീലനം
    കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സുസ്ഥിര ഉപജീവന നൈപുണ്യ പദ്ധതിയുടെ ഒരു പരിശീലനം സെപ്റ്റംബര്‍ മാസം 18-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ രേവതി മോഹന്‍ നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ സംഘാടക പരിശീലനം
    കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 7-ാം തീയതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡി.ഡി.യു.ജി.കെ.വൈ സംഘാടക പരിശീലനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോര്‍ജ് ഡാനിയേല്‍ പങ്കെടുത്തു.
ഓണാഘോഷ പരിപാടികള്‍
    സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 1-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഓണസദ്യ, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു ഓണ സന്ദേശം നല്‍കി.
ടി.ബി. ഫോറം മീറ്റിംഗ്
    തിരുവനന്തപുരം ജില്ലാ ടി.ബി ഫോറം യോഗത്തിന്റെ ഒരു യോഗം 14-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ജില്ലാ ടി.ബി. കേന്ദ്രത്തിന്റെയും പ്രോജക്ട് അക്ഷയുടെയും സഹകരണത്തില്‍ നടന്ന യോഗത്തില്‍ സന്നദ്ധ സംഘടനകളും, ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ബിന്ദു ബേബി നേതൃത്വം നല്‍കി.
എര്‍ട്രാ സ്‌കോണ്ടല്‍ ബ്രേക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം
    സ്വീഡനിലെ സ്റ്റോക്ക് ഹോം എര്‍ട്രാ സ്‌കോണ്ടല്‍ ബ്രേക്ക് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ വിവിധ പരിപാടികള്‍ പഠിക്കുന്നതിനായ് സെപ്റ്റംബര്‍ 24, 25 തീയതികളില്‍ സ്രോതസ്സ് സന്ദര്‍ശിച്ചു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, ചീഫ് കോ-ഓര്‍ഡിനേ റ്റര്‍ രാജന്‍ എം കാരക്കാട്ടില്‍ എന്നിവര്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ വിവിധ പദ്ധതികള്‍ വിശദീകരിച്ചു      കൊടുത്തു.

ഋചഉ ഢകഛഘഋചഇഋ അഏകചഋടഠ ഇഒകഘഉ ല്‍ അംഗത്വം
    ഋചഉ ഢകഛഘഋചഇഋ അഏകചഋടഠ ഇഒകഘഉ  എന്ന അന്തര്‍ദേശീയ സംഘടനയുടെ പങ്കാളിത്ത അംഗമായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ അംഗീകരിച്ചു. കുട്ടികള്‍ക്ക് എതിരെയുളള അക്രമങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാനുളള ഒരു സുവര്‍ണ്ണാവസരമാണ് ഈ അന്തര്‍ദേശീയ പങ്കാളിത്തം. ചീഫ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രാജന്‍ എം കാരക്കാട്ടില്‍ ഈ ഉദ്യമത്തിന് നേതൃത്വം നല്‍കി.
അന്ത്യോദയ ദിവസാഘോഷങ്ങള്‍
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ നേതൃത്വത്തില്‍ അന്ത്യോദയ ദിവസാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 25-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ജിന്‍സി എസ് എസ് നേതൃത്വം നല്‍കി.
പദ്ധതി ആസൂത്രണ യോഗം
    ഒക്‌ടോബര്‍ മാസത്തില്‍ നടപ്പിലാക്കേണ്ട വിവിധ പരിപാടികളുടെ ഒരു ആസൂത്രണ യോഗം സെപ്റ്റംബര്‍ 25-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ചീഫ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രാജന്‍ എം കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
സെന്‍സ് പദ്ധതി രക്ഷാകര്‍ത്തൃ യോഗം
    സെന്‍സ് പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെ ഒരു രക്ഷാകര്‍ത്തൃ യോഗം സെപ്റ്റംബര്‍ മാസം 22-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു. കുട്ടികള്‍ക്കായ് ഒരു വിനോദയാത്ര സെപ്റ്റംബര്‍ മാസം 23-ാം തീയതി സംഘടിപ്പിച്ചു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ലക്ഷ്മി ചന്ദ്രന്‍ നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ പുതിയ ബാച്ചുകള്‍
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ടാലി, ഇലക്ട്രീഷ്യന്‍ ബാച്ചുകളുടെ ഗുണഭോക്തൃ തെരെഞ്ഞെടുപ്പും ഇന്റര്‍വ്യും സെപ്റ്റംബര്‍ 18, 19 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ജിന്‍സി എസ് എസ് നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ രക്ഷാകര്‍ത്തൃ യോഗം
    ഡി.ഡിയു.ജി.കെ.വൈ പദ്ധതി ഗുണഭോക്താക്കളുടെ രക്ഷാകര്‍തൃ യോഗം സെപ്റ്റംബര്‍  16 -ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ജിന്‍സി എസ് എസ് നേതൃത്വം നല്‍കി.
ടഅഎജ വിലയിരുത്തല്‍ യോഗം
    സേവ് എ ഫാമിലിയുടെ നേതൃത്വത്തില്‍ ഒരു പദ്ധതിതല വിലയിരുത്തല്‍ യോഗം സെപ്റ്റംബര്‍ 15-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂക്തി തേമസ് നേതൃത്വം നല്‍കി.
ഗതി നിയന്ത്രണ വിലയിരുത്തല്‍ യോഗം
    സെപ്റ്റംബര്‍ മാസത്തെ പദ്ധതിതല ഗതി നിയന്ത്രണ വിലയിരുത്തല്‍ യോഗം 11-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ രാജന്‍. എം. കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
            വിവിധ ധന സഹായങ്ങള്‍        
ക  കുടുംബ സഹായ പദ്ധതിയില്‍ 28 കുടുംബങ്ങള്‍ക്ക് 3,24,610  രൂപയും
കക  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 2 കുടുംബങ്ങള്‍ക്ക് 32,000 രുപയും
കകക ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരം 208 കുട്ടികള്‍ക്ക് സ്റ്റെപന്റായി 4,30,008 രൂപയും
കഢ ചികിത്സാ സഹായങ്ങളും, മറ്റു സഹായവുമായി 20000 രൂപയും നല്‍കി.   

 









ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍