സ്റ്റാഫ് മീറ്റിംഗ്
പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ് ജൂലൈ മാസം 4 ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ ബോവസ് മാത്യു നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ പുതിയ ബാച്ചുകള്‍
ഡി.ഡി.യ.ു.ജി.കെ.വൈ പദ്ധതിയില്‍ ഇലക്ട്രിക്കല്‍, റ്റാലി കോഴ്‌സുകളിലേക്ക് പുതിയ ബാച്ചുകള്‍ ജൂലൈ 10,11 തീയതികളില്‍ സ്രോതസ്സില്‍ വച്ചു ആരംഭിച്ചു. 60 കുട്ടികള്‍ക്കാണ് രണ്ടു ബാച്ചില്‍ പ്രവേശനം ലഭ്യമാക്കിയത്.
ടണഛഇ അപഗ്രഥന ശില്പശാല
നിലവില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ ഒരു ടണഛഇ അപഗ്രഥന ശില്പശാല ജൂലൈ 14 -ാം തീയതി സ്രോതസ്സല്‍ വച്ചു നടന്നു. പദ്ധതികളുടെ ശക്തി ബലഹീനതകളും, അവസരങ്ങളും, വെല്ലുവിളികളും തിരിച്ചറിയുന്നതിന് ശില്പശാല സഹായിച്ചു. രാജന്‍.എം.കാരക്കാട്ടില്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.
ആകാശവാണി ഉപദേശക സമിതി യോഗം
ആകാശവാണി വയലും, വീടിന്റെ ഒരു ഉപദേശക സമിതി യോഗം ജൂലൈ 19 -ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. കൃഷി വകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഡയറ്ക്ടര്‍ ആര്‍. വിമലസേനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഫാ.ബോവസ് മാത്യു, മുരളീധരന്‍ തഴക്കര, പറക്കോട്ട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോക യുവജന നൈപുണ്യ ദിനം
ലോക യുവജന നൈപുണ്യ ദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ സ്രോതസ്സില്‍ ജൂലൈ 19 -ാം തീയതി നടക്കപ്പെട്ടു. കുട്ടികളുടെ ക്വിസ് മല്‍സരം, ഉപന്യാസ മത്സരം, പോസ്റ്റര്‍ പ്രസിദ്ധീകരണം തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന പൊതു സമ്മേളനം ഫാ. തോമസ് കോയിപുറത്ത് ഉദ്ഘാടനം ചെയ്തു. രാജന്‍ കാരക്കാട്ടില്‍, ജിന്‍സി, അനിത എന്നിവര്‍ പ്രസംഗിച്ചു.
ഡി.ഡി.യു.ജി.കെ.വൈ രക്ഷകര്‍തൃ യോഗം
ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ രക്ഷാകര്‍ത്താക്കളുടെ ഒരു യോഗം ജൂലൈ 20-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. ഫാ.ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇആഉഞങ വിലയിരുത്തല്‍ യോഗം
തിരുവനന്തപുരം കോര്‍പ്പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രത ലഘൂകരണ പരിപാടിയുടെ ഒരു വിലയിരുത്തല്‍ യോഗം ജൂലൈ 21 -ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. ഫാ.ബോവസ് മാത്യു, രാജന്‍ എം കാരക്കാട്ടില്‍, ഡോ.രാഖി, ലക്ഷ്മി ചന്ദ്രന്‍, ബനഡിക്ട എന്നിവര്‍ പങ്കെടുത്തു.
സെന്‍സ് പദ്ധതി വിലയിരുത്തല്‍
സെന്‍സ് പദ്ധതിയുടെ ഒരു വിലയിരുത്തല്‍ അവലോകന യോഗം ജൂലൈ 24-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. അഭിലാഷ്. വി. ജി, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ധന സഹായങ്ങള്‍
ക കുടുംബ സഹായ പദ്ധതിയില്‍ 40 കുടുംബങ്ങള്‍ക്ക് 5,48,225 രൂപയും
കക ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും
കകക ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരം 246 കുട്ടികള്‍ക്ക് സ്റ്റെപന്റായി 4,03,341 രൂപയും
കഢ എസ്.എല്‍.എഫ് സഹായ പദ്ധതിയില്‍ 9 കുട്ടികള്‍ക്ക് 33,800 രൂപയും
ഢ വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍