Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഒക്‌ടോബര്‍ 2017



അഭിവന്ദ്യ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്റെ അനുസ്മരണ സമ്മേളനം
    എം.എസ്സ്.എസ്സ്.എസ്സ് ന്റെ സ്ഥാപകന്‍ ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ ആര്‍ച്ചു ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്റെ 23-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ചുളള ഒരു അനുസ്മരണ സമ്മേളനം ഒക്‌ടോബര്‍ 10-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് പിതാവ് അനുസ്മരണ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജിന്‍സി എസ്.എസ് എന്നിവര്‍ പ്രസംഗിച്ചു.

സ്റ്റാഫ് മീറ്റിംഗ്
    എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് മീറ്റിംഗ് ഒക്‌ടോബര്‍ 3-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.

ഡി.ഡി.യു.ജി.കെ.വൈ പുതിയ ബാച്ചുകളിലേയ്ക്കുളള ഇന്റര്‍വ്യു
    ഡി.ഡി.യു.ജി.കെ.വൈ പുതിയ ബാച്ചുകളിലേയ്ക്കുളള ഇന്റര്‍വ്യു ഒക്‌ടോബര്‍ 4,5,6 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്നു. ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.

ടഅഎജ നെടുമങ്ങാട് മേഖല എഅഠ മീറ്റിംഗ്
    ടഅഎജ നെടുമങ്ങാട് മേഖല എഅഠ മീറ്റിംഗ് 4,5 തീയതികളില്‍ കല്ലയം, വെളളൂര്‍ക്കോണം എന്നീ കേന്ദ്രങ്ങളില്‍ നടന്നു. കോര്‍ഡിനേറ്റര്‍ ബിന്ദു ബേബി നേതൃത്വം നല്‍കി.

ടഅഎജ കേന്ദ്രതല മീറ്റിംഗ്
    ടഅഎജ യുടെ ഒരു കേന്ദ്രതല മീറ്റിംഗ് ഒക്‌ടോബര്‍ 6-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂക്തി എന്നിവര്‍ നേതൃത്വം നല്‍കി.

ഡി.ഡി.യു.ജി.കെ.വൈ ഫാക്കല്‍റ്റി മീറ്റിംഗ്
    ഡി.ഡി.യു.ജി.കെ.വൈ യുടെ ഒരു ഫാക്കല്‍റ്റി മീറ്റിംഗ് ഒക്‌ടോബര്‍ 9-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ രാജന്‍ കാരക്കാട്ടില്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജിന്‍സി എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് പിതാവിനു സ്വീകരണം
    മലങ്കര കത്തോലിക്കാ സഭ കൂരിയാ ബിഷപ്പായ് നിയമിതനായ  അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് പിതാവിന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കുടുംബാംഗങ്ങളുടെ ഹൃദ്യമായ ഒരു സ്വീകരണം ഒക്‌ടോബര്‍ 10-ാം തീയതി സ്രോതസ്സില്‍ സംഘടിപ്പിച്ചു. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു,  ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഉപഹാരം കോര്‍ഡിനേറ്റര്‍ കെ.എം. ബേബി പിതാവിന് നല്‍കി. മറുപടി പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ത്ഥന ആശംസകളും, പിന്‍ന്തുണയും അറിയിച്ചു.

സെന്‍സ് ഇന്റര്‍ നാഷണല്‍ ഗുണഭോക്തൃ യോഗം
    ബധിരാന്ധതയ്ക്ക് എതിരെയുളള സെന്‍സ് ഇന്റര്‍ നാഷണലിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു രക്ഷാകര്‍ത്തൃ അവലോകന യോഗം ഒക്‌ടോബര്‍ 11-ാം തീയതി മാര്‍ത്താണ്ഡത്തു വച്ചു നടന്നു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ അഭിലാഷ് വി.ജി. നേതൃത്വം നല്‍കി.

ഇആഉഞങ വിലയിരുത്തല്‍ യോഗം
    ഡചഉജ സഹായത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നു വരുന്ന ഇആഉഞങ പരിപാടിയുടെ തുടര്‍ പ്രക്രിയ ചര്‍ച്ച ചെയ്യുന്നതിനു ഒരു യോഗം ഒക്‌ടോബര്‍ 12-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കേണ്ട പരിശീലന പരിപാടികളുടെ സമയക്രമം , സ്ഥലങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. രാഖി.ബി. ആര്‍ നേതൃത്വം നല്‍കി.

ടഅഎജ തിരുവനന്തപുരം മേഖല
    ടഅഎജ യുടെ തിരുവനന്തപുരം മേഖലാതല മീറ്റിംഗ് പാപ്പാല പളളിയില്‍ വച്ചു ഒക്‌ടോബര്‍
15-ാം തീയതി നടന്നു. ടഅഎജ അംഗങ്ങള്‍ക്കു വേണ്ടി പ്രത്യേക മെഡിക്കല്‍ ക്യാമ്പ്, ഓര്‍ണമെന്‍സ് മേക്കിംഗ് പരിശീലനം എന്നിവ സംഘടിപ്പിച്ചു. ആനിമേറ്റര്‍ ജെസ്സി രാജന്‍ പങ്കെടുത്തു.

കാരിത്താസ് പദ്ധതി
    കാരിത്താസിന്റെ സഹായത്തോടു കൂടി സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും വേണ്ടി നടപ്പിലാക്കി വരുന്ന ശേഷി വര്‍ദ്ധനവ് പരിപാടിയുടെ ഒരു വിലയിരുത്തല്‍ യോഗം ഒക്‌ടോബര്‍ 16-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ രേവതി മോഹന്‍ നേതൃത്വം നല്‍കി.

ചഡഘങ  പദ്ധതി അവലോകന യോഗം
    തിരുവനന്തപുരത്ത് വച്ചു ഒക്‌ടോബര്‍ 18-ാം തീയതി നടന്ന ചഡഘങ സംസ്ഥാനതല അവലോകന യോഗത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ നിഷാ മാത്യു പങ്കെടുത്തു.

ഡി.ഡി.യു.ജി.കെ.വൈ പഞ്ചായത്തുതല ബോധവല്‍ക്കരണ പരിപാടി
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി പോത്തന്‍കോട്, അമ്പൂരി, നന്ദിയോട്, പെരിങ്ങമല, മുതാക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോര്‍ജ് ഡാനിയേല്‍,  കോര്‍ഡിനേറ്റര്‍ ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
 
ഡി.ഡി.യു.ജി.കെ.വൈ മൂന്നാംഘട്ട അവലോകന യോഗം
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതി 80 ശതമാനം ലക്ഷ്യം കൈവരിച്ച് മൂന്നാം ഘട്ടത്തിലേയ്ക്ക്  പ്രവേശിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ഒരു യോഗം ഒക്ടോബര്‍ 20-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ടഅഎജ ബാലരാമപുരം മേഖല റീജണല്‍ മീറ്റിംഗ്
    ടഅഎജ യുടെ റീജണല്‍ മീറ്റിംഗ് ഒക്‌ടോബര്‍ 23-ാം തീയതി  ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂളില്‍ വച്ചു നടന്നു. ബഹുമാനപ്പെട്ട യൂണിറ്റ് ഡയറക്ടര്‍ ഫാ.ഷീന്‍ പാലക്കുഴി ക്ലാസെടുത്തു. 55 പേര്‍ പങ്കെടുത്തു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂക്തി, ആനിമേറ്റര്‍ പുഷ്പം ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ടഘഎ പ്രോജക്ട്
    ഭിന്നശേഷിക്കാരായ കുട്ടികളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു ആലോചന യോഗം ഒക്‌ടോബര്‍ 24-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു നേതൃത്വം നല്‍കി.

ടഅഎജ വാര്‍ഷിക യോഗം
    ഒക്‌ടോബര്‍ 26-ാം തീയതി ആലുവയില്‍ വച്ചു നടന്ന ടഅഎജ വാര്‍ഷിക യോഗത്തില്‍ ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂക്തി ഫീല്‍ഡ് കോര്‍ഡിനേറ്റര്‍മാരായ രാജുമോന്‍, ബിന്ദു ബേബി, പുഷ്പം ജോസ്, ജെസ്സി രാജന്‍ എന്നിവര്‍ പങ്കെടുത്തു.
 
            വിവിധ ധന സഹായങ്ങള്‍       
ക  കുടുംബ സഹായ പദ്ധതിയില്‍ 35 കുടുംബങ്ങള്‍ക്ക് 4,47,545  രൂപയും
കക  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 2 കുടുംബങ്ങള്‍ക്ക് 32,000 രുപയും
കകക ചികിത്സാ സഹായങ്ങളും, മറ്റു സഹായവുമായി 21,700 രൂപയും നല്‍കി.   








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍