Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - നവംബര്‍ 2017

 


സ്റ്റാഫ് മീറ്റിംഗ്
    സ്റ്റാഫ് മീറ്റിംഗ് നവംബര്‍ 2-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.

DDUGKY  ഉദ്ദ്യോഗാര്‍ത്ഥികളുടെ NCVT  പരീക്ഷകള്‍
DDUGKY  ഉദ്ദ്യോഗാര്‍ത്ഥികളുടെ NCVT  പരീക്ഷകള്‍ നവംബര്‍ 3-ാം തീയതി സ്രോതസ്സില്‍ ആരംഭിച്ചു.

SAFP വിലയിരുത്തല്‍ യോഗം
SAFP പദ്ധതിയുടെ ഒരു വിലയിരുത്തല്‍ യോഗം നവംബര്‍ 7-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി.സൂക്തി തോമസ് നേതൃത്വം നല്‍കി.

TB  ഫോറം മീറ്റിംഗ്
TB  ഫോറത്തിന്റെ ഒരു യോഗം നവംബര്‍ 8-ാം തീയതി ജില്ല ഠആ ഫോറം ഓഫീസില്‍ നടന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ബേബി പങ്കെടുത്തു.

CBDRM  പദ്ധതി അവലോകനം
     തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നു വരുന്ന CBDRM  പദ്ധതിയുടെ ഒരു അവലോകനം നവംബര്‍ 20-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഡോ. രാഖി നേതൃത്വം നല്‍കി.

സെന്‍സ് പദ്ധതി അവലോകനം
    ബധിരാന്ധതയ്ക്ക് വേണ്ടിയുളള സെന്‍സ് പദ്ധതിയുടെ ഒരു അവലോകനം നവംബര്‍ 21-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് നേതൃത്വം നല്‍കി.

SLF പദ്ധതി അവലോകനം
    ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുളള SLF പദ്ധതിയുടെ ഒരു അവലോകനം നവംബര്‍ 21 -ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജിയാരാജ് നേതൃത്വം നല്‍കി.

കാരിത്താസ് സ്‌കില്‍ പ്രോജക്ട്
    കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്‌കില്‍ പദ്ധതിയുടെ ഒരു അവലോകനം നവംബര്‍ 22-ാം തീയതി  സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ രേവതി മോഹന്‍ നേതൃത്വം നല്‍കി.

DDUGKY പദ്ധതി അവലോകനം
  DDUGKY പദ്ധതിയുടെ മൂന്നാം ഘട്ട അവലോകനം നവംബര്‍ 23-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ജിന്‍സി എസ്.എസ് നേതൃത്വം നല്‍കി.

കുമളി സഹ്യജോതി കോളേജിലെ ങടണ  വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം
    കുമളി സഹ്യജോതി കോളേജിലെ 2-ാം വര്‍ഷ ങടണ  വിദ്യാര്‍ത്ഥികള്‍ നവംബര്‍ 23-ാം തീയതി  സ്രോതസ്സ് സന്ദര്‍ശിച്ചു. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ രാജന്‍  എം. കാരക്കാട്ടില്‍ എന്നിവര്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

IGNOU കോ-ഓര്‍ഡിനേറ്റഴ്‌സ് മീറ്റിംഗ്
    നവംബര്‍ 24-ാം തീയതി തിരുവനന്തപുരത്ത് വച്ചു നടന്ന IGNOU കോ-ഓര്‍ഡിനേറ്റഴ്‌സ് മീറ്റിംഗില്‍ രാജന്‍ എം. കാരക്കാട്ടില്‍ പങ്കെടുത്തു.

യുവജനങ്ങള്‍ക്കു വേണ്ടിയുളള കാര്‍ഷിക പരിശീലനം
    മിജാര്‍ക്കിന്റെ സഹകരണത്തോടെ യുവജനങ്ങള്‍ക്ക് വേണ്ടി ഒരു കാര്‍ഷിക പരിശീലന പരിപാടി നവംബര്‍ 25-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. മുന്‍ കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര  രത്‌നാകരന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി.വൈ.എം. പ്രസിഡന്റ് പ്രദീപ് മാത്യു, എം.സി.വൈ.എം അതിരൂപത ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേകര എന്നിവര്‍ പ്രസംഗിച്ചു. ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബാബു തോമസ്, മിജാര്‍ക്ക് അഖില ലോക വനിത ചെയര്‍ പേഴ്‌സണ്‍ സ്മിതാ സിബിന്‍ , മിജാര്‍ക്ക് സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ സിറിയക്ക് ചാഴിക്കാടന്‍ , എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ രാജന്‍ എം.കാരക്കാട്ടില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 150 യുവജന കര്‍ഷക സുഹൃത്തുക്കള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളും അവയുടെ പുരോഗതിയും
    ഉഉഡഏഗഥ പദ്ധതി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഗ്രാമീണ യുവജനങ്ങള്‍ക്ക് വേണ്ടിയുളള തൊഴില്‍ പരിശീലന തൊഴില്‍ ഉറപ്പാക്കല്‍ പരിപാടിയുടെ ലക്ഷ്യം ആയിരം കഴിഞ്ഞു. 800 പേര്‍ വിവിധ തൊഴില്‍ ശാലകളില്‍ പണി ലഭ്യമായി. പദ്ധതി മൂന്നാം ഘട്ടത്തില്‍ കടന്നു. ജോര്‍ജ് ദാനിയേല്‍ പ്രോജക്ട് ഹെഡായും  മിഥുന്‍ തോമസ്, ഡിജു ഡാനിയേല്‍ എന്നിവര്‍ പ്ലേസ്‌മെന്റ് ഓഫീസറായും, ബിന്ദു ബേബി മൊബൈലൈസര്‍ ആയും ,അലക്‌സ് സെബാസ്റ്റ്യന്‍, സജി കെ.ബേബി, മഞ്ചു എന്നിവര്‍ പ്രോജക്ട് സ്റ്റാഫുകളായും, രേഖാ പ്രതാപ്, സോണിയ സെബാസ്റ്റ്യന്‍, ബിന്ദു രാജലക്ഷ്മി, ബബിത പി സോമന്‍, അനിത ബി.എസ്, അഞ്ചു റാണി, നീതു രാജു, ലിനു ജെ. മരിയ, കൃഷ്ണകുമാര്‍, അജിന്‍ ജോണ്‍, എബിന്‍ എസ്. രാജ് എന്നിവര്‍ ഫാക്കള്‍റ്റി ടീം അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു.
    കര്‍ണ്ണാടക സംസ്ഥനത്തില്‍ സജ്ജീവിനിയുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന ഈ പരിപാടി രണ്ടാം ഘട്ടത്തില്‍ നടന്നു. 100 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി 70 പേര്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കി. ഫാ.ജോണ്‍ കുന്നത്ത് പ്രോജക്ട് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയില്‍ സതീഷ്, ശാലിനി, ജാനറ്റ്, ജയന്ത്, അമൃത റോക്കിനാ എന്നിവര്‍ യഥാക്രമം സെന്റര്‍ ങകട, ഝൗമഹശ്യേ, ഫിനാന്‍സ്, മൊബൈലൈസര്‍, പ്ലേസ്‌മെന്റ്, പോസ്റ്റ് പ്ലേസ്‌മെന്റ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. ദിവ്യ ശ്രീ, നവിത എന്നിവര്‍ പാര്‍ട്ട് ടൈം ഫാക്കള്‍റ്റി ആയും പ്രവര്‍ത്തിക്കുന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.ബോവസ് മാത്യു നാഷണല്‍ പ്രോജക്ട്  ഹെഡായും
രാജന്‍ എം.കാരക്കാട്ടില്‍ ക്വാളിറ്റി ടീം ഹെഡായും പ്രവര്‍ത്തിക്കുന്നു. തമിഴ്‌നാട് , കേരളം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ പ്രോജക്ട് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. മൊത്തം ഏഴ് കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചിട്ടുളളത്.

സേവ് ഏ ഫാമിലി പദ്ധതി
    ദുര്‍ബ്ബല കുടുംബങ്ങളുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കി വരുന്ന ടഅഎജ പദ്ധതിയില്‍ 335 കുടുംബങ്ങളെ നിരന്തരം സഹായിക്കുന്നു. സിസ്റ്റര്‍ സൂക്തി തോമസ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായും , രാജു മോന്‍, പുഷ്പം ജോസ്, ബിന്ദു ബേബി, ജെസ്സി രാജന്‍ എന്നിവര്‍ ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം.ബേബി, പ്രോജക്ട് സ്റ്റാഫായും ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ പുതിയ 150 കുടുംബങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

സെന്‍സ് ഇന്‍ഡ്യ പദ്ധതി
    ബധിരാന്ധതയ്ക്ക് വേണ്ടി തിരുവനന്തപുരം കന്യാകുമാരി ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നു. നിലവില്‍ 53 ബധിരാന്ധത ബാധിച്ച കുട്ടികളെ പരിചരിക്കുന്ന തിരുവനന്തപുരത്ത് വലിയ ശാലയിലും കന്യാകുമാരി ജില്ലയില്‍ കിരാത്തൂരും 2 സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അഭിലാഷ് വി.ജി , പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജിയാരാജ്, അസ്സി. കോ-ഓര്‍ഡിനേറ്ററും , ജയചിത്ര, വൃന്ദ, ജാസ്മിന്‍, രജി, അഖില, ജിഷ എന്നിവര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായും ബേബി, സുജാത എന്നിവര്‍ ഇആഞ വര്‍ക്കര്‍മാരായും, ലീലാ ജോണി , ലളിത എന്നിവര്‍ സെന്റര്‍ ഇന്‍ചാര്‍ജായും ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു. അസ്സിം പ്രേംജി ഫൗണ്ടേഷന്റെ ധനസഹായത്തോടെ സെന്‍സ് ഇന്റര്‍ നാഷണല്‍ എന്ന സംഘടനയാണ് സഹായിക്കുന്നത്.

SLF പദ്ധതി
    125 ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് SLF പദ്ധതിയില്‍ നിലവില്‍ നിരന്തരം സഹായിക്കുന്നു. ബനഡിക്ട, ജിയാരാജ് എന്നിവര്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.

കാരിത്താസ് സ്‌കില്‍ പരിപാടി
    കാരിത്താസിന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സ്‌കില്‍ പരിപാടിയില്‍ 200 വീതം സ്ത്രീകളും യുവജനങ്ങളും സുസ്ഥിര വികസനം നേടാന്‍ സജ്ജമാക്കുന്നു. രേവതി മോഹന്‍ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ബനഡിക്ട, ജെസ്സി, അജിന്‍ ജോണ്‍ എന്നിവര്‍ പ്രോജക്ട് ടീമില്‍ പ്രവര്‍ത്തിക്കുന്നു.

മൈക്രോ ഫിനാന്‍സ് കൗണ്‍സിലിംഗ് പദ്ധതി
    ലഘു സമ്പാദ്ധ്യ വായ്പാ പദ്ധതികളിലൂടെ സംഘങ്ങളെ ശാക്തീകരിക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ 25 ഫീല്‍ഡ് കോ- ഓര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. കാട്ടാക്കടയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിംഗ് സെന്ററില്‍ മാത്യു ഐസക് കൗണ്‍സലറും അഞ്ചു അസ്സി. കൗണ്‍സിലറുമാണ്. ജോര്‍ജ് ദാനിയേല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും മാത്യു വര്‍ഗ്ഗീസ് അക്കൗണ്ടന്ററും ആണ്.

മൈക്രോ ഇന്‍ഷുറന്‍സ് പരിപാടി
    LIC  യുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന മൈക്രോ ഇന്‍ഷുറന്‍സ് പരിപാടിയുടെ
കോ-ഓര്‍ഡിനേറ്റര്‍ ആയി നിഷാരാജന്‍ പ്രവര്‍ത്തിക്കുന്നു.




ആശാകിരണം
    കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയായ ആശാകിരണം  പദ്ധതിയില്‍ ബനഡിക്ട, ജിയാരാജ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. 500  വോളന്റിയര്‍ മാരുടെ പരിശീലനം പൂര്‍ത്തിയാക്കി.

പ്രോജക്ട് അക്ഷ്യ
    ക്ഷയ രോഗത്തിനെതിരെയുളള പ്രോജക്ട് അക്ഷ്യ പദ്ധതിയില്‍ ബിന്ദു ബേബി പ്രോജക്ട് കോ-ഒര്‍ഡിനേറ്റര്‍ ആയി നേതൃത്വം നല്‍കുന്നു. പരിശീലനം സിദ്ധിച്ച പത്ത് സന്നദ്ധ പ്രവര്‍ത്തകരും ഈ ടീമിലുണ്ട്.

CBDRM  പദ്ധതി
    UNDP യുടെ സഹകരണത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നു വരുന്ന ഇആഉഞങ പരിപാടിക്ക് ഡോ.രാഖി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും, ലക്ഷ്മി ചന്ദ്രന്‍, രേവതി മോഹന്‍ , ജിയാരാജ് എന്നിവര്‍ അസി. കോ-ഓര്‍ഡിനേറ്റര്‍മാരുമായ ഒരു ടീം പ്രവര്‍ത്തിക്കുന്നു.

NULM പദ്ധതി
    നഗര ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന NULM പരിപാടിക്ക് നിഷാമാത്യു  പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആയി ഒരു ടീം പ്രവര്‍ത്തിക്കുന്നു. നഗര പരിധിയിലെ യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്നു.

സ്രോതസ്സ് പദ്ധതികള്‍
    സുസ്ഥിര വികസനം ലക്ഷ്യമാക്കി എം.എസ്സ്.എസ്സ്.എസ്സ് നടപ്പിലാക്കുന്ന തനത് പദ്ധതികളാണ് സ്രോതസ്സ് പ്രോജക്ട് ഓരോ വര്‍ഷവും ഓരോ സ്രോതസ്സ് ഏറ്റെടുക്കുന്നു. 56 വര്‍ഷം പിന്നിടുമ്പോള്‍ നിലവില്‍ 56 സ്രോതസ്സ് പദ്ധതികള്‍ രൂപീകരിച്ചു. ഓരോ പദ്ധതികളും ഒരു വിഷയത്തെ ആസ്പദമാക്കി വികസിപ്പിക്കുന്നു. ഗുണഭോക്തൃ വികസനം, ഉപകാരിശേഷി വര്‍ദ്ധനയ്ക്ക് വിദഗ്ദ്ധരുടെ ഉപദേശം പരിശീലനം , പ്രവര്‍ത്തന ഗവേഷണം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി രൂപപ്പെടുന്നു. ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ എം.കാരക്കാട്ടില്‍ നേതൃത്വം നല്‍കി.

മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷന്‍
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും പരിപാടികളും ഒരു പ്രോജക്ട് സൈക്കിള്‍ മാനേജ്‌മെന്റ് ചട്ടക്കൂട്ടിലൂടെ  കടന്നു പോകുന്നു. അതിനാല്‍ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളും നിരന്തരം മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷന്‍ പ്രക്രിയയ്ക്ക് വിധേയപ്പെടുന്നു. ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍ ലിസ്‌ബെത്ത്, ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ രാജന്‍. എം.കാരക്കാട്ടില്‍ എന്നിവര്‍ അടങ്ങിയ ഒരു ടീം എല്ലാ മാസവും ജങഋ രീതിയില്‍ പദ്ധതി ഗതിനിയന്ത്രണ വിലയിരുത്തല്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നു.


                വിവിധ ധന സഹായങ്ങള്‍    
 
 ക  കുടുംബ സഹായ പദ്ധതിയില്‍ 17 കുടുംബങ്ങള്‍ക്ക് 2,02,575  രൂപയും
 കക  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 4 കുടുംബങ്ങള്‍ക്ക് 64000 രുപയും
 കകക ചികിത്സാ സഹായങ്ങളും, വിവാഹ സഹായവും, മറ്റു സഹായവുമായി 2,00,000 രൂപയും നല്‍കി.   

    

    
    
    
    
    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍