Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഡിസംബര്‍ 2017

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍


സ്റ്റാഫ് മീറ്റിംഗ്

    പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ് ഡിസംബര്‍ 1-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. ഫാ.ബോവസ് മാത്യു നേതൃത്വം നല്‍കി.

SLF വിലയിരുത്തല്‍ യോഗം

     SLF പദ്ധതിയുടെ ഒരു വിലയിരുത്തല്‍ യോഗം ഡിസംബര്‍ 2 മുതല്‍ 4 വരെ സ്രോതസ്സില്‍ വച്ച് നടന്നു. ഹൈദരാബാദ് ചായ് ഓഫീസിലെ പ്രോഗ്രാം മാനേജര്‍  ശ്രീ.എം.കെ രാജു നേതൃത്വം നല്‍കി.

DDUGKY  പുതിയ ബാച്ചുകള്‍

    DDUGKY  പദ്ധതിയുടെ പുതിയ ബാച്ചുകളിലേക്ക് എഴുത്തു പരീക്ഷയും, ഇന്റര്‍വ്യൂവും ഡിസംബര്‍ 5 , 6 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. ജിന്‍സി എസ്.എസ്, അജിന്‍ ജോണ്‍, ബബിത പി, കുമാരി ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

SAFP  വിലയിരുത്തല്‍ യോഗം

    ടഅഎജ  പദ്ധതിയുടെ ഒരു വിലയിരുത്തല്‍ യോഗം ഡിസംബര്‍ 7-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. സിസ്റ്റര്‍ സൂക്തി തോമസ്, ബിന്ദു ബേബി, പുഷ്പം ജോസ്, രാജു മോന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

സെന്‍സ് പരിപാടി

    സെന്‍സ് പദ്ധതിയുടെ ഒരു പരിശീലന പരിപാടി ഡിസംബര്‍ 18-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. അഭിലാഷ് വി.ജി, ബൃഹത ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യാത്ര അയപ്പും സ്വീകരണവും

    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായി സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച ഡയറക്ടര്‍ ഫാ. ബോവസ് മാത്യു അച്ചന് യാത്ര അയപ്പും, പുതിയ ഡയറക്ടറായി ചുമതലയേറ്റ തോമസ് മുകളും പുറത്ത് അച്ചന് സ്വീകരണവും ഡിസംബര്‍ 15-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു.


സ്രോതസ്സ് കാരുണ്യസേന
    2016 കാരുണ്യവര്‍ഷത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തുടങ്ങി വച്ച പ്രവര്‍ത്തനമാണ്  സ്രോതസ്സ് കാരുണ്യസേന. നമ്മുടെ ഇടവകകളില്‍ നിന്നുള്ള ഉപകാരികളായ ബഹുജനങ്ങളുടെ സംഘാടനവും ശാക്തീകരണവും വഴി സാമൂഹ്യസേവന ശുശ്രൂഷകള്‍ പ്രാദേശിക സമൂഹത്തില്‍ മാറ്റത്തിന്റെ ചാലകശക്തിയാക്കുകയെന്ന ദൗത്യമാണ് സ്രോതസ്സ് കാരുണ്യസേന പദ്ധതി വഴി ഉദ്ദേശിക്കുന്നത്.
    ഓരോ ഇടവകകളിലും പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ഏറ്റവും കുറഞ്ഞത് ഒരാള്‍ എങ്കിലും ശക്തരായ ഉപകാരികളായി രൂപപ്പെടുത്തുന്നു. ഉപകാരികള്‍ ആകാന്‍ സന്മനസ്സുള്ള എത്രപേര്‍ക്കും ഇതില്‍ പങ്കാളികള്‍ ആകാം. ഇത്തരത്തിലുള്ള ഉപകാരി കൂട്ടായ്മകള്‍ക്ക് അവരുടെ പ്രദേശത്തിന്റെയും ദുര്‍ബലജനസമൂഹത്തിന്റെയും കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. കൂടാതെ ഈ ഉപകാരികള്‍ക്ക് നമ്മുടെ സാമൂഹ്യശുശ്രൂഷയിലെ ആദ്ധ്യാത്മീകവും - സാമൂഹികവും- വിദ്യാഭ്യാസപരവും- രാഷ്ട്രീയവും- പാരിസ്ഥിതികവുമായ തലങ്ങളിലെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ട കര്‍മ്മപരിപാടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നതുമാണ്. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഉപകാരികളായ ഈ കൂട്ടായ്മകള്‍ക്ക് ശേഷിവര്‍ദ്ധനവും പരിശീലനവും ചലനാത്മകതയും നല്കി വികസനത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്  നിരന്തരം പിന്തുണ നല്കുന്നതാണ്. ആയതിനാല്‍ ബഹുമാനപ്പെട്ട അച്ചന്റെ ഇടവകയില്‍ നിന്നും സമര്‍ത്ഥരായ ഉപകാരികളെ ഈ പരിപാടിയില്‍ പങ്കാളികളായി നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജീവിത സ്രോതസ്സ്
    നമ്മുടെ ഇടവക സമൂഹത്തെ കൂടുതല്‍ ചലനാത്മകതയുള്ളതാക്കാന്‍ ആഗ്രഹിക്കുന്ന കര്‍മ്മപരിപാടിയാണ് ജീവിത സ്രോതസ്സ്.  ഈ പ്രവര്‍ത്തനത്തില്‍ നമ്മുടെ ഇടവകയിലെ 7-ാംക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സംഘാടനവും ശാക്തീകരണവുമാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ കുട്ടികള്‍ മാറിവരുന്ന  സാമൂഹ്യക്രമത്തില്‍ സമര്‍ത്ഥന്മാരായ പൗരന്മാരാകാനും അവരുടെ അഭിരുചിക്കനുസരിച്ചുള്ള ജീവിതവൃത്തി തെരഞ്ഞെടുക്കുന്നതിന് ചിട്ടയായ പരിശീലനവും കൗണ്‍സിലിംഗും മറ്റു പിന്തുണയും ആവശ്യമായിരിക്കുന്നു.
    7-ാം  ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികളെ അവരുടെ കൗമാര രൂപീകരണ സമയത്ത് തന്നെ ശരിയായ ദിശാബോധം നല്‍കിയാല്‍ അടുത്ത ഒരു പതിറ്റാണ്ട് സമയം നമ്മുടെ കുട്ടികള്‍ മത്സരാധിഷ്ഠിതമായ ഇന്നത്തെ സാഹചര്യത്തില്‍ ക്രിയാത്മവും കരുത്തരുമായ തൊഴില്‍ മേഖലകളില്‍ കടത്തിവിടുന്നതിന് സാധ്യമാക്കും. കൂടാതെ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ഇടവകയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെയും അവരുടെ കുട്ടികളെയും മറ്റു അത്യാവശ്യ സഹായ സഹകരണങ്ങളും ഉറപ്പാക്കാന്‍ കഴിയുമെന്നതില്‍ രണ്ടു പക്ഷാന്തരമില്ല.
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 'സ്രോതസ്സ് വിഷന്‍ - 2030 ' എന്ന ദൗത്യം ലക്ഷ്യം വച്ച് മുന്നേറുമ്പോള്‍ ചുണക്കുട്ടന്മാരായ ഈ കുട്ടികള്‍ സമൂഹത്തില്‍ ശകതമായ ഭാഗദേയത്വം നിര്‍വ്വഹിക്കുന്ന യുവാക്കളായി  തീരുമെന്നതില്‍ സംശയമില്ല. ആയതിനാല്‍ ബഹുമാനപ്പെട്ട അച്ചന്റെ ഇടവകയില്‍    നിന്നും 7-ാം ക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സുവരെ പഠിക്കുന്ന എല്ലാ കുട്ടികളെയും ഈ പരിപാടിയുടെ ഭാഗമായി തീരാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പദ്ധതി അവലോകന മീറ്റിംഗ്

    22-ാം തീയതി രാവിലെ മുതല്‍ ഉച്ചവരെ വിവിധ പദ്ധതികളുടെ അവലോകന മീറ്റിംഗും , പുരോഗതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍  സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. തോമസ് മുകളും പുറത്ത് ക്രിസ്തുമസ് സന്ദേശം നല്‍കി.  




വിവിധ ധന സഹായങ്ങള്‍



ക   കുടുംബ സഹായ പദ്ധതിയില്‍ 12 കുടുംബങ്ങള്‍ക്ക് 1,49,000 രൂപയും
കക  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും  
കകക  എസ്.എല്‍.എഫ് സഹായ പദ്ധതിയില്‍ 62 കുട്ടികള്‍ക്ക് 1,67,057 രൂപയും
കഢ  വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 39,200  രൂപയും നല്‍കി.
   














    



    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍