Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ജനുവരി 2018

സിനഡല്‍ കമ്മീഷന്‍ യോഗം

    ജനുവരി 2 ചൊവ്വ കാതോലിക്കേറ്റില്‍ വച്ചു നടന്ന സോഷ്യല്‍ അപ്പോസ്തലേറ്റ് ആന്റ് ദളിത് ക്രിസ്റ്റ്യന്‍സിനു വേണ്ടിയുളള സിനഡല്‍ കമ്മീഷന്‍ യോഗത്തില്‍ ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

DDUGKY വെരിഫിക്കേഷന്‍

    DDUGKY പദ്ധതിയുടെ മൂന്നാംഘട്ട പദ്ധതി സമര്‍പ്പണത്തിന്റെ ഭാഗമായുളള ഒരു അവലോകനം ജനുവരി 3-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ രാജന്‍ എം. കാരക്കാട്ടില്‍ നേതൃത്വം നല്‍കി.

DDUGKY  രക്ഷാകര്‍ത്തൃ യോഗം

    DDUGKY  പദ്ധതിയുടെ ഗുണഭോക്താളുടെ രക്ഷാകര്‍ത്തൃ യോഗം ജനുവരി 3-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, തിരുവനന്തപുരം ജില്ലാ കുടുംബശ്രീ അസിസറ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീമതി. ജ്യോതി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അനുജ, സെന്റര്‍ ഹെഡ് ജിന്‍സി എസ്.എസ് , രാജന്‍ എം. കാരക്കാട്ടില്‍, ജോര്‍ജ് ഡാനിയേല്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ധനകാര്യ സാക്ഷരതാ പരിപാടി

    ഫെഡറല്‍ ആശ്വാസിന്റെ നേതൃത്വത്തില്‍ ഒരു ധനകാര്യ സാക്ഷരതാ പരിപാടി ജനുവരി 4-ാം തീയതി ബഥനി ഐ റ്റി ഐ യില്‍  സംഘടിപ്പിച്ചു. കൗണ്‍സിലര്‍ മാത്യു ഐസക്, കോര്‍ഡിനേറ്റര്‍ ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

SAFP നെടുമങ്ങാട് മേഖല അവലോകന യോഗം

    SAFP പദ്ധതിയുടെ നെടുമങ്ങാട് മേഖല അവലോകന യോഗം ജനുവരി 4-ാം തീയതി നെടുമങ്ങാട് ബഥനി ഐ റ്റി ഐ യില്‍ സംഘടിപ്പിച്ചു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് മുഖ്യ പ്രഭാഷണം നടത്തി. മേഖല ഡയറക്ടര്‍ ഫാ. മാത്യു പാറയ്ക്കല്‍, സിസ്റ്റര്‍ സൂക്തി തോമസ്, ശ്രീ. മാത്യു ഐസക്, ബിന്ദു ബേബി എന്നിവര്‍ പ്രസംഗിച്ചു.

കേരള വനിത കമ്മീഷനുമായുളള പുതിയ പദ്ധതി ധാരണ പത്രം ഒപ്പിടല്‍

    കേരള വനിത കമ്മീഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രീ - മാരിറ്റല്‍ കൗണ്‍സില്‍

    
പദ്ധതിയുടെ ധാരണ പത്രം ജനുവരി 5-ാം തീയതി വനിത കമ്മീഷന്‍ ഓഫീസില്‍ വച്ചു നടന്നു. കേരള വനിത കമ്മീഷനു വേണ്ടി ആദരണീയ അംഗം ശ്രീമതി. ഇ.എം. രാധയും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് ധാരണ പത്രത്തില്‍ ഒപ്പ് വച്ചു. കേരള വനിത കമ്മീഷന്‍ ശ്രീ.കെ. യു. കുര്യാക്കോസ് എസ്.പി, പ്രോജക്ട് ഓഫീസ് ദിവ്യ, രാജന്‍ എം. കാരക്കാട്ടില്‍, ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ സംബന്ധിച്ചു.

പദ്ധതി ധനകാര്യ അവലോകന യോഗം
    
    എം.എസ്സ്.എസ്സ്.എസ്സ് ല്‍ നടന്നു വരുന്ന വിവിധ പദ്ധതികളുടെ ധനകാര്യ അവലോകനം ജനുവരി 5-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, സിസ്റ്റര്‍ ലിസ്‌ബെത്ത്, രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

SAFP യോഗം

    SAFP  പദ്ധതിയുടെ കേന്ദ്രതല യോഗം ജനുവരി 5-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, സിസ്റ്റര്‍ സൂക്തി തോമസ്, രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

MOCK കിലേൃ്ശലം

    ഉഉഡഏഗഥ ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കുളള ഒരു ങഛഇഗ കിലേൃ്ശലം ജനുവരി 8-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പ്രൊഫസര്‍ എ .ജി. ജോര്‍ജ്, കുമാരി ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

പാറശ്ശാല മേഖല യുണിറ്റ്തല അവലോകനവും ഓഡിറ്റിംഗും

    പാറശ്ശാല മേഖലയില്‍പ്പെട്ട യൂണിറ്റ്തല ഓഡിറ്റിംഗും, അവലോകനവും ജനുവരി 8-ാം തീയതി ചെറുവാരക്കോണത്തു വച്ചു നടന്നു. ജോര്‍ജ് ഡാനിയേല്‍, ബിന്ദു ബേബി, ജെസ്സി രാജന്‍, സുജാത എന്നിവര്‍ നേതൃത്വം നല്‍കി.

യുവജനങ്ങളും, സാമൂഹ്യനൈപുണ്യങ്ങളും പരിശീലനപരിപാടി

    യുവജനങ്ങളും, സാമൂഹ്യ നൈപുണ്യങ്ങളും എന്ന വിഷയത്തെ അധികരിച്ച് ഒരു പരിശീലന പരിപാടി ജനുവരി 8-ാം തീയതി സ്രോതസ്സില്‍ സംഘടിപ്പിച്ചു. രേവതി മോഹന്‍, ജിയ രാജ്, ഫെബിന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഫാക്കല്‍റ്റി യോഗം

    ഉഉഡഏഗഥ ഫാക്കല്‍റ്റി യോഗം ജനുവരി 8-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് , രാജന്‍ എം. കാരക്കാട്ടില്‍, ജിന്‍സി എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

ബാലരാമപുരം മേഖലതല യൂണിറ്റ് ഓഡിറ്റിംഗ് അവലോകന യോഗം
    ബാലരാമപുരം മേഖലയില്‍പ്പെട്ട യൂണിറ്റുകളുടെ ഓഡിറ്റിംഗും, അവലോകനവും ജനുവരി

9-ാം തീയതി നസ്രത്ത് ഹോം സ്‌കൂളില്‍ വച്ചു നടന്നു. ജോര്‍ജ് ഡാനിയേല്‍, ബിന്ദു ബേബി, ജെസ്സി രാജന്‍, പുഷ്പം ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

സെന്‍സ് പദ്ധതി

    സെന്‍സ് പദ്ധതിയുടെ ഭാഗമായി ബധിരാന്ധതയ്ക്ക് വേണ്ടിയുളള ഒരു തൊഴിലധിഷ്ടിത പഠന കേന്ദ്രം ആരംഭിക്കുന്നതിനെപ്പറ്റിയുളള ഒരു അവലോകന യോഗം ജനുവരി 10-ാം തീയതി വാളകം സി.എസ്.ഐ സ്‌കൂളില്‍ വച്ചു നടന്നു. ഫാ. തോമസ് മുകളുംപുറത്ത്, അഭിലാഷ്. വി.ജെ, ജാസ്മിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജമ്മുകാശ്മീര്‍ ഗ്രാമ വികസന ഉദ്ദ്യോഗസ്ഥരുടെ സന്ദര്‍ശനം

    ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ ഗ്രാമ വികസന വകുപ്പില്‍പ്പെട്ട ഉദ്ദ്യോഗസ്ഥരുടെ ഒരു സംഘം ജനുവരി 10-ാം തീയതി സ്രോതസ്സ് സന്ദര്‍ശിക്കുകയും വിവിധ പദ്ധതികള്‍ പഠിക്കുകയും ചെയ്തു. ജോര്‍ജ് ഡാനിയേല്‍, ജിന്‍സി എസ്.എസ്  എന്നിവര്‍ നേതൃത്വം നല്‍കി.

കാട്ടാക്കട മേഖലതല യൂണിറ്റ് ഓഡിറ്റിംഗും, അവലോകനവും

    കാട്ടാക്കട മേഖലതല യൂണിറ്റുകളുടെ ഓഡിറ്റിംഗും, അവലോകനവും ജനുവരി 11 -ാം തീയതി കാട്ടാക്കട മലങ്കര ഭവനില്‍ വച്ചു നടന്നു. ബിന്ദു ബേബി, ജെസ്സി രാജന്‍, സുജാത എന്നിവര്‍ നേതൃത്വം നല്‍കി.

സാമൂഹിക പ്രവര്‍ത്തന പരിജയപ്പെടുത്തല്‍ പരിപാടി

    പൂന്തുറ സെന്റ് തോമസ് ഹൈയര്‍ സെക്കന്‍ഡറി സുകൂളിലെ സാമൂഹ്യ ശാസ്ത്ര പഠിതാക്കള്‍ക്ക് വേണ്ടി സാമൂഹ്യ സേവന പരിജയപ്പെടുത്തല്‍ പരിശീലനം ജനുവരി 11-ാം തീയതി സ്രോതസ്സില്‍ വച്ചു സംഘടിപ്പിച്ചു. രാജന്‍ എം. കാരക്കാട്ടില്‍ നേതൃത്വം നല്‍കി.

CBDRM അവലോകന യോഗം

    CBDRM പദ്ധതിയുടെ ഒരു അവലോകന യോഗം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വച്ചു ജനുവരി 11-ാം തീയതി നടന്നു. ഡോ. രാഖി, രേവതി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ദേശീയ യുവജന ദിനാഘോഷം

    ദേശീയ യുവജന ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഒരു പ്രത്യേക പരിശീലന പരിപാടി സ്രോതസ്സില്‍ സംഘടിപ്പിച്ചു. ഫാ. തോമസ് മുകളുംപുറത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി രേഖാ പ്രഭാത് , ജിന്‍സി എസ്.എസ്, കൃഷ്ണകുമാര്‍, രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

DDUGKY സംസ്ഥാനതല അവലോകന യോഗം

    ഉഉഡഏഗഥ പദ്ധതിയുടെ കേരള സംസ്ഥാനതല അവലോകന യോഗം ജനുവരി 12-ാം തീയതി



തിരുവനന്തപുരം കുടുംബശ്രീ ഓഫീസില്‍ സംഘടിപ്പിച്ചു. ജോര്‍ജ് ഡാനിയേല്‍, ജിന്‍സി എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്രോതസ്സ് വികസന ദര്‍ശനം 2030

    സ്രോതസ്സ് വികസന ദര്‍ശനം 2030 രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായുളള ഒരു ശില്പശാല ജനുവരി 12-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ.തോമസ് മുകളുംപുറത്ത്, ശ്രീ. റ്റി.എ. വര്‍ഗ്ഗീസ്, രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിവന്ദ്യ കര്‍ദ്ദിനാള്‍ തിരുമേനിയുടെ നാമ ഹേതുക തിരുന്നാള്‍ മംഗളം

    നാമ ഹേതുക തുരുന്നാള്‍ ആഘോഷിക്കുന്ന മലങ്കര കത്തോലിക്ക സഭ അദ്ധ്യക്ഷന്‍ അത്യുന്നത മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് തിരുസന്നിധിയില്‍ വച്ചു നടന്ന പരിപാടിയില്‍ മംഗള ആശംസകളും, ഉപഹാരങ്ങളും സമര്‍പ്പിച്ചു.

സെന്‍സ് എസ്.എല്‍.എഫ് പരിപാടിയുടെ അവലോകന യോഗം

    സെന്‍സ് എസ്.എല്‍.എഫ് പരിപാടിയുടെ ഒരു അവലോകന യോഗം ജനുവരി 16-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. അഭിലാഷ് വി.ജെ, ജിയ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രീ - മാരിറ്റല്‍ കൗണ്‍സിലിംഗ് പരിശീലന പരിപാടി

    കേരള വനിത കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രീ- മാരിറ്റല്‍ കൗണ്‍സിലിംഗ് പരിശീലന പരിപാടി ജനുവരി 19-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ. തോമസ് മുകളും പുറത്ത്, ശ്രീമതി രാധ, ശ്രീ. കെ. യു. കുര്യാക്കോസ് എസ്. പി, ഫാ. ജോയി ജെയിംസ്, ഫാ. ജോണ്‍ പടിപ്പുരയ്ക്കല്‍, ശ്രീ. റ്റി. എ. വര്‍ഗ്ഗീസ്, രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പദ്ധതി അവലോകന യോഗം

    പുതുതായി രൂപീകരിച്ച പാറശ്ശാല രൂപതയിലേയ്ക്ക്  കൈമാറ്റം ചെയ്യപ്പെടേണ്ട പദ്ധതികളുടെ ഒരു അവലോകനം ജനുവരി 19-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ. തോമസ് മുകളുംപുറത്ത്  രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭിന്നശേഷി നിയമം 2016 ശില്പശാല

    ഭിന്നശേഷി നിയമം 2016 നെ അധികരിച്ച് ഒരു ശില്പശാല ജനുവരി 23-ാം തീയതി സ്രോതസ്സില്‍ വച്ച് സംഘടിപ്പിച്ചു. അഭിലാഷ് വി.ജെ, ജിയ രാജ്, രേവതി മോഹന്‍, ഫെബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സെന്‍സ് ഇന്റര്‍നാഷണല്‍ - തിരുവനന്തപുരം, കന്യാകുമാരി ജില്ലയിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ മീറ്റിംഗും , ക്രിസ്തുമസ് ആഘോഷവും

    സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ബധിരാന്ധതയുടെ പ്രോജക്ടില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ മീറ്റിംഗും, ക്രിസ്തുമസ് ആഘോഷവും വലിയശാല സെന്ററിലും, കന്യാകുമാരി ജില്ലയിലെ കിരാത്തൂര്‍  സെന്ററില്‍ വച്ചും നടന്നു. പ്രസ്തുത മീറ്റിംഗ് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് നിര്‍വഹിച്ചു. ഫിസിയോതെറാപ്പി സംബന്ധമായ ഒരു ക്ലാസ് എടുത്തു. ഫിസിയോതൊറാപ്പിസ്റ്റ് ശ്രീമതി ഷെര്‍ളിന്‍ നേതൃത്വം നല്‍കി.

ഓഖി ദുരന്ത ബാധിതര്‍ക്ക് സഹായം

    ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ തോമസ് മുകളുംപുറത്ത് അച്ചന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ദുരന്ത ബാധിതര്‍ക്ക് 2 ടണ്‍ അരി വിതരണം ചെയ്യുകയും ചെയ്തു.

അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ബധിരാന്ധതയില്‍ പരിശീലന പരിപാടി

    എം.എസ്സ്.എസ്സ്.എസ്സ് ന്റെ ആഭിമുഖ്യത്തില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫിലാന്ത്രോപ്പിക് ഇനിഷ്യേറ്റിവിന്റേയും സഹകരണത്തോടു കൂടി കേരള സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കായി ബധിരാന്ധത പരിശീലന പരിപാടി ജനുവരി 25-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഫാ. തോമസ് മുകളുംപുറത്ത്്  ഉദ്ഘാടനം ചെയ്തു. ശ്രീമതി ബൃഹദ ശങ്കര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ കഇഉട പ്രോജക്ടുകളില്‍ നിന്നുമായി 34 അംഗന്‍വാടി വര്‍ക്കര്‍മാര്‍ പങ്കെടുത്തു.

റിപ്പബ്ലിക് ദിനാഘോഷം

    എം.എസ്സ്.എസ്സ്.എസ്സ് ല്‍ ജനുവരി 25-ാം തീയതി റിപ്പബ്ലിക് ദിനാഘോഷം നടത്തി. വിദ്യാര്‍ത്ഥികള്‍ ശക കലണ്ടര്‍. ദേശീയ പതാക, അശോക സ്തംഭം, ഭരണഘടനാമുഖപടം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ചാര്‍ട്ടുകള്‍ തയ്യാറാക്കുകയും എല്ലാ ബാച്ചിലേയും വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ശ്രീമതി രേഖ പ്രഭാത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്രീ രാജന്‍ എം. കാരക്കാട്ടില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കര്‍മ്മോത്സവം 2018

    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് വാര്‍ഷികാഘോഷവും കര്‍മ്മോത്സവവും 2018 ജനുവരി 30-ാം തീയതി ചൊവ്വ നാലാഞ്ചിറ മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് രാവിലെ 9.30 മുതല്‍ നടക്കും. 11 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു റ്റി. തോമസ് നിര്‍വഹിക്കും. അഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എ. കര്‍മ്മ സ്രോതസ്സിന്റെ ഉദ്ഘാടനവും, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ശോഭ കോശി സ്രോതസ്സ് വികസന ദര്‍ശന രേഖ-2030 ന്റെ പ്രകാശനവും നിര്‍വ്വഹിക്കും. കേരള വനിത കമ്മീഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് പ്രോജക്ട് പദ്ധതിയുടെ ഉദ്ഘാടനം കേരള വനിതാ കമ്മീഷന്‍ അംഗം ശ്രീമതി ഇ.എം. രാധ നിര്‍വഹിക്കുന്നു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും, കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന ഉഉഡ ഏഗഥ പദ്ധതിയില്‍ ആയിരം ഉദ്യോഗാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നിര്‍വഹിക്കും. പ്രസ്തുത സമ്മേളനത്തില്‍ മുന്‍ ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിനെ ആദരിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ശ്രീ. ജോണ്‍സണ്‍ ജോസഫ്, ശ്രീമതി ത്രേസ്യാമ്മ തോമസ,് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. പ്രസ്തുത പരിപാടികള്‍ക്ക് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കും. 











 
മതങ്ങള്‍ക്ക് അതീതമായ വികസന പദ്ധതികള്‍ രൂപീകരിക്കപ്പെടണം : കര്‍ദ്ദിനാള്‍  മാര്‍ ക്ലീമീസ് കാതോലിക്കാബാവ

തിരുവനന്തപുരം : മതങ്ങള്‍ക്ക് അതീതമായ വികസന പദ്ധതികള്‍ രൂപീകരിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാവണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവ. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 57-ാമത് വാര്‍ഷികാഘോഷമായ കര്‍മ്മോത്സവം 2018-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഒരു നേരമെങ്കിലും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്ന തരത്തില്‍ വിശപ്പുരഹിത അനന്തപുരം നടപ്പാക്കുകയെന്നത് തന്റെ സ്വപ്നമാണെന്നും അതില്‍ എല്ലാവരും പങ്കാളികളാകണമെന്നും സൂചിപ്പിച്ചു.
    പരിസ്ഥിതിയെകൂടി സംരക്ഷിക്കുന്ന തരത്തില്‍ വരള്‍ച്ചയെ നേരിടുന്ന പദ്ധതികളും നടപ്പിലാക്കേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി. തോമസ് അഭിസംബോധന ചെയ്തു സംസാരിച്ചു. ശ്രീ. കെ.മുരളീധരന്‍ എം.എല്‍.എ. കര്‍മ്മസ്രോതസ് പരിപാടികളുടെ പ്രകാശനം നിര്‍വ്വഹിച്ചു. സ്രോതസ്സ് വികസന വിഷന്‍ 2030 പ്രകാശനം സംസ്ഥാന ബാലാവകാശ സംരക്ഷണ സമിതി അദ്ധ്യക്ഷ ശ്രീ. ശോഭാ കോശി നിര്‍വ്വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷനുമായി സഹകരിച്ച് തുടങ്ങുന്ന വിവാഹ മുന്നൊരുക്ക കൗണ്‍സിലിംഗ് പദ്ധതിയുടെ ലോഗോ പ്രകാശനം വനിതാ കമ്മീഷന്‍ ഡയറക്ടര്‍ കെ.യു. കുര്യാക്കോസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മലങ്കര കത്തോലിക്കാ കൂരീയ മെത്രാന്‍ യൂഹാന്നോന്‍ മാര്‍ തിയഡോഷ്യസ് മുഖ്യപ്രഭാഷണം നടത്തി. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മുന്‍ ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിനെ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവാ ആദരിച്ചു. 1000 യുവതി യുവാക്കള്‍ ഡി.ഡി.യു. ജി.കെവൈ. ലൂടെ തൊഴില്‍ കണ്ടെത്തിയതിന്റെ ആഘോഷങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ആര്‍.ഷൈജു തുടക്കം കുറിച്ചു. തിരുവനന്തപുരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ത്രേസ്യാമ്മ തോമസ്, ജോണ്‍സണ്‍ ജോസഫ്, കെ.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ഫാ. ബോവസ് മാത്യു  ആശംസകള്‍ അറിയിച്ചു. നിയുക്ത മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് ചടങ്ങിന് നന്ദി അര്‍പ്പിച്ചു. 

വിവിധ ധന സഹായങ്ങള്‍



  കുടുംബ സഹായ പദ്ധതിയില്‍ 16 കുടുംബങ്ങള്‍ക്ക് 1,60,900 രൂപയും
  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 2 കുടുംബങ്ങള്‍ക്ക് 32,000 രുപയും  
  വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 13,300 രൂപയും നല്‍കി.










 

    


    

    

 



    

    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍