മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍
എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തന അവലോകന മീറ്റിംഗ്
ആഗസ്റ്റ് മാസം 2-ാം തീയതി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്റ്റാഫ് മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ ജൂലൈ മാസത്തെ പ്രവര്‍ത്തന അവലോകനം നടത്തി.
വാര്‍ഷിക മീറ്റിംഗ്
ആഗസ്റ്റ് 3-ാം തീയതി മാവേലിക്കര രൂപതയുടെ ചേതന സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ഷിക മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
സെന്‍സ് പദ്ധതി വിലയിരുത്തല്‍
ആഗസ്റ്റ് 8,9,10 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്ന സെന്‍സ് പദ്ധതിയുടെ വിലയിരുത്തല്‍ പരിപാടിയില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ പ്രോഗ്രാം മാനേജര്‍ ശ്രീ. രാജേഷ് വര്‍ഗ്ഗീസ് പങ്കെടുത്തു. സെന്‍സ് പദ്ധതി എം.എസ്സ്.എസ്സ്.എസ്സ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. അഭിലാഷ് വി.ജി നേതൃത്വം നല്‍കി. എല്ലാ സ്റ്റാഫിന്റെയും സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ചു.
പ്ലാനിംഗ് മീറ്റിംഗ്
ആഗസ്റ്റ് 10-ാം തീയതി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്ന പ്ലാനിംഗ് മീറ്റിംഗില്‍ ഉഉഡ ഏഗഥ ട്രെയിനേര്‍സും, സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. പ്രസ്തുത മീറ്റിംഗില്‍ ഓണാഘോഷം, യൂത്ത് ദിനാഘോഷം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തു. എന്നാല്‍ പിന്നീട് പ്രളയ ദുരിത പ്രവര്‍ത്തനങ്ങള്‍ ആയതിനാല്‍ ഓണാഘോഷം മാറ്റി വച്ചു.
SAFP കുടുംബ പദ്ധതി
SAFP കുടുംബ പദ്ധതിയില്‍ നിന്നും ആഗസ്റ്റ് 13-ാം തീയതി വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി നെടുമങ്ങാട്, ബാലരാമപുരം എന്നീ റീജണലിലെ 18 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .
യൂത്ത് ദിനാഘോഷം
ആഗസ്റ്റ് 14-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു ഇന്റര്‍ നാഷണല്‍ യൂത്ത് ദിനാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു. ഉഉഡ ഏഗഥ കുട്ടികള്‍ വിവിധ തരം പ്രസന്റേഷന്‍ പരിപാടികളും, കലാപരിപാടികളും അവതരിപ്പിച്ചു. റവ.ഫാ.സാം പതാക്കല്‍ മുഖ്യ അതിഥി ആയിരുന്നു. കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശ്രീമതി സനുജ ആസംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡയറക്ടര്‍
ഫാ.തോമസ് മുകളുംപുറത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
SAFP കുടുംബ പദ്ധതി
SAFP കുടുംബ പദ്ധതിയില്‍ നിന്നും ആഗസ്റ്റ് 20-ാം തീയതി വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി കഴക്കൂട്ടം, അഞ്ചല്‍ എന്നീ റീജണലിലെ 31 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .
വെളളപ്പൊക്ക ദുരിതാശ്വാസ പരിപാടി
ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ ദുരിതത്തില്‍ കഷ്ടത അനുഭവിച്ചവര്‍ക്ക് എം.എസ്സ്.എസ്സ്.എസ്സ്. വിവിധ ദുരിതാശ്വാസ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ രൂപതകളില്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പരിപാടികള്‍ നടത്തുകയും വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
പ്രളയ ദുരിതാശ്വാസ അവലോകന മീറ്റിംഗ്
കാരിത്താസ് ഇന്‍ഡ്യ, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം സംയുക്തമായി സംഘടിപ്പിച്ച രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം എറണാകുളം ജഛഇ ല്‍ വച്ചു ആഗസ്റ്റ് 24-ാം തീയതി നടന്നു.
പ്രസ്തുത പരിപാടിയില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയെ പ്രതിനിധീകരിച്ച് റവ.ഫാ. കോശി ചിറക്കരോട്ടും, എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ. ജോര്‍ജ് ഡാനിയേലും പങ്കെടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാവി പരിപാടികളെകുറിച്ച് ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ എടുത്തു.
വിവധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 49 കുടുംബങ്ങള്‍ക്ക് 5,82,000 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 17,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍