SAFP മീറ്റിംഗ്
കുടുംബോദ്ധാരണ പരിപാടിയുടെ ബാലരാമപുരം മേഖലാ മീറ്റിംഗ് 5/11/2018 ല്‍ ബാലരാമപുരത്ത് വെച്ച് നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ഡീക്കന്‍മാരുടെ സന്ദര്‍ശനം
തിരുവനന്തപുരം മേജര്‍ അതിരൂപതയ്ക്ക് വേണ്ടി ഈ വര്‍ഷം വൈദീക പട്ടം സ്വീകരിക്കുന്ന 8 ഡീക്കന്‍മാര്‍ 6/11/2018 ല്‍ എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിക്കുകയും ഇതിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്തും, സ്റ്റാഫ് അംഗങ്ങളും വിവിധ പദ്ധതികളെക്കുറിച്ച് അവര്‍ക്ക് വിശദീകരണം നല്‍കുകയും ചെയ്തു.
മെഡിക്കല്‍ ക്യാമ്പ്
SAFP യുടെ നേതൃത്വത്തില്‍ 6/11/2018 ല്‍ പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളില്‍ വച്ചു സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 125 പേര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ ശ്രീ ബിജോയ് ജോസഫ്, ആനിമേറ്റര്‍ ജെസ്സി രാജന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
പ്ലാനിംഗ് മീറ്റിംഗ്
പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 9/11/2018 ല്‍ കാരിത്താസ് ഇന്‍ഡ്യ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം കോട്ടയത്തു വെച്ചു സംഘടിപ്പിച്ച പ്ലാനിംഗ് മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ഫാ.തോമസ് മുകളുംപുറത്ത്, ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ദുരന്തനിവാരണ പദ്ധതി മീറ്റിംഗ്
തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ദുരന്തനിവാരണ പദ്ധതി (ഇആഉഞങ) യുടെ വിലയിരുത്തല്‍ യോഗം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ.വി.കെ പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍
12/11/2018 ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ഫാ.തോമസ് മുകളുംപുറത്ത്, ശ്രീ. ബിജോയ് ജോസഫ്, ശ്രീ. ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രളയ ദുരന്ത പുനര്‍നിര്‍മ്മാണ പദ്ധതി മീറ്റിംഗ്
15/11/2018 കാരിത്താസ് ഇന്‍ഡ്യയും, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവും സംയുക്തമായിസംഘടിപ്പിച്ച പ്രളയ ദുരന്തനിവാരണ പരിപാടിയുടെ പുനര്‍നിര്‍മ്മാണ പദ്ധതികളെക്കുറിച്ച് എറണാകുളത്തു വച്ചു നടന്ന മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ. ബിജോയ് ജോസഫ് പങ്കെടുത്തു.
SAFP ഭവന നിര്‍മ്മാണ പദ്ധതി
SAFP യുടെ സാമൂഹിക വികസന പരിപാടിയുടെ ഭാഗമായി ചെലവു കുറഞ്ഞ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചു 16/11/2018 ല്‍ കാഞ്ഞൂര്‍ ഐശ്വര്യാഗ്രാമില്‍ വച്ചു നടന്ന മീറ്റിംഗില്‍ ഫാ.തോമസ് മുകളുംപുറത്ത് എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് മീറ്റിംഗില്‍ പങ്കെടുത്തു.
ഡോക്കുമെന്ററി ചിത്രീകരണം
നവംബര്‍ 19,20,21 തീയതികളില്‍ ശാലോം ടി.വി യുമായി സഹകരിച്ച് കേരളത്തിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഡോക്കുമെന്ററി ചിത്രീകരണം നടന്നു. എം.എസ്സ്. എസ്സ്.എസ്സ് ന്റെ വിവിധ പദ്ധതികളും പരിപാടികളും ഉള്‍പ്പെടുത്തി ചിത്രീകരണം പൂര്‍ത്തിയാക്കി.
NULM പദ്ധതി
മുന്‍സിപാലിറ്റികളിലും, കോര്‍പ്പറേഷനിലും താമസിക്കുന്ന ദാരിദ്ര രേഖയ്ക്ക് താഴെയുളള യുവതീ യുവാക്കള്‍ക്കായി കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന ചഡഘങ പദ്ധതിയുടെ ക്ലാസുകള്‍ 19/11/2018 മുതല്‍ ആരംഭിച്ചു. അടുത്ത ബാച്ചുകളിലേയ്ക്ക് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
(ശ്രീ. അജിന്‍ ജോണ്‍ ജെ.സി. ഫോണ്‍ - 9048696663 )
സെന്‍സ് മെഡിക്കല്‍ ക്യാമ്പ്
മാര്‍ത്താണ്ഡം രൂപതയിലെ കുഴിത്തറയില്‍ സെന്‍സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് 20/11/2018 ല്‍ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉത്ഘാടനം ഹോം സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജീന്‍ജോസ് നിര്‍വ്വഹിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. എബിന്‍ എസ് നേതൃത്വം നല്‍കി. നാഗര്‍കോവില്‍ ജനറല്‍ ആശുപത്രി ഡോക്‌ടേഴ്‌സിന്റെ നേതൃത്വത്തില്‍ ക്യാമ്പ് പൂര്‍ത്തീകരിച്ചു. ബധിരാന്ധത വൈകല്യമുളള 50 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
SAFP EDP ട്രെയിനിംഗ് പ്രോഗ്രാം
SAFP യുടെ പുതുതായി ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി സംരഭകത്വ വികസന പരിപാടി 26/11/2018 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തി. ഫാ.തോമസ് മുകളുംപുറത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മുട്ടകോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. എല്‍ ജീവയും, ശ്രീ. ജോര്‍ജ് ഡാനിയേലും ക്ലാസുകള്‍ നയിച്ചു. കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആഗ്ന ടകഇ പ്രസ്തുത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ടഅഎജ കുടുംബ പദ്ധതിയില്‍ നിന്നും വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി നെടുമങ്ങാട് , പോത്തന്‍കോട്, അഞ്ചല്‍ എന്നീ റീജണലിലെ 13 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി.
DDU- GKY ടാലി ട്രെയിനിംഗ് പ്രോഗ്രാം
DDU- GKY ടാലി ട്രെയിനിംഗ് ക്ലാസ് ശ്രീ. ജോര്‍ജ് കുര്യന്‍ ചാര്‍ട്ടര്‍ഡ് അക്കൗണ്ടന്റ് 27/11/2018 ല്‍ സ്രോതസ്സില്‍ വച്ചു നടന്നു.
സ്റ്റാഫ് മീറ്റിംഗ്
29/11/2018 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു വിവിധ പദ്ധതികളുടെ അവലോകനവും അതിന്റെ അടുത്ത മാസം നടത്തേണ്ട പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഫാ.തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കി.
CBDRM Progrme
29/11/2018 ല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്ലില്‍ നിന്നും ശ്രീ.രമേഷ്, ശ്രീ. അരുണ്‍ എന്നിവര്‍ CBDRM Team ന് ഛൃശലിമേശേീി ക്ലാസ് സ്രോതസ്സില്‍ വച്ചു നടത്തി.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 13 കുടുംബങ്ങള്‍ക്ക് 1,47,000 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 18,900 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍