Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - മാര്‍ച്ച് 2019SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്

SAFP ഫാമിലി ഫെസിലിറ്റേഷന്‍ ടീം പദ്ധതിയുടെ ഫെബ്രുവരി മാസത്തെ പ്രവര്‍ത്തന അവലോകന മീറ്റിംഗ് മാര്‍ച്ച് 5-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് , ചീഫ് പ്രോഗാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി.

ലോക വനിതാ ദിനാചരണം

    തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, മാര്‍ തെയോഫിലസ് ട്രെയിനിംഗ് കോളേജും സംയുക്തമായി 11/03/2019 ല്‍ നാലാഞ്ചിറ മാര്‍ തെയോഫിലസ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തുകയുണ്ടായി. ഡോ.ശശിതരൂര്‍ ങ.ജ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയും, മഹാത്മഗാന്ധി കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസ്സര്‍ ശ്രീമതി. ഒലീന സ്ത്രീ സമത്വത്തിന്റെ അനിവാര്യത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബനഡിക്ട് സ്വാഗതം ആശംസിക്കുകയും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് നന്ദിയും അറിയിച്ചു.

ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍

    കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പദ്ധതികളെക്കുറിച്ചും മാര്‍ച്ച് 7-ാം തീയതി തൈക്കാട് ഗവ.റസ്റ്റ് ഹൗസില്‍ വച്ചു നടത്തിയ ഏകദിന സെമിനാറില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ ജോര്‍ജ് ഡാനിയേല്‍ ഉള്‍പ്പെടെ 25 പേര്‍ പങ്കെടുത്തു. ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തുകയും ചെയ്തു.സ്റ്റാഫ് മീറ്റിംഗ്

    മാര്‍ച്ച് 11-ാം തീയതി രാവിലെ 10 മണി മുതല്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഫെബ്രുവരി മാസത്തെ പ്രവര്‍ത്തന വിലയിരുത്തല്‍ മീറ്റിംഗ് നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത
വഹിച്ചു. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ.ബിജോയ് ജോസഫ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.  ഫെബ്രുവരി മാസത്തെ മീറ്റിംഗ് റിപ്പോര്‍ട്ട് ശ്രീമതി.അജിത അവതരിപ്പിച്ചു.

KSSF ( Kerala Social Service Fourm ) അതിജീവന മങ്ക അവാര്‍ഡ്

    കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം വിധവകള്‍ക്കായി മാര്‍ച്ച് 13-ാം തീയതി സംഘടിപ്പിച്ച മീറ്റിംഗില്‍ വച്ചു എം.എസ്സ്.എസ്സ്.എസ്സ് ന്റെ കമ്മ്യൂണിറ്റി ഓര്‍ഗനൈസറായ ശ്രീമതി.അച്ചാമ്മ സേവ്യര്‍ക്ക് 'അതിജീവന മങ്ക' അവാര്‍ഡ് ലഭിച്ചു. പ്രസ്തുത മീറ്റംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് പ്രതിനിധിയായി കുമാരി.ജിയാരാജ് പങ്കെടുത്തു.

സെന്‍സ് ഇന്റര്‍നാഷണല്‍ ട്രെയിനിംഗ്

     മാര്‍ച്ച് 11 മുതല്‍ 14 വരെ അഹമ്മദാബാദില്‍ വച്ചു നടന്ന സെന്‍സ് ഇന്റര്‍ നാഷണല്‍  ട്രെയിനിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് കോര്‍ഡിനേറ്റര്‍ ശ്രീ.എബിന്‍ എസ് പങ്കെടുത്തു.

പ്രളയദുരന്തം 2018- പുനരധിവാസ- പുനര്‍നിര്‍മ്മാണ പദ്ധതി

    പ്രളയദുരന്തം 2018- പുനരധിവാസ- പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കാരിത്താസ് ഇന്‍ഡ്യയുടെ ധനസഹായത്തോടെ ജീവനോപാധി പരിപാടിയുടെ സഹായ വിതരണം( പശു, ആട്, മുട്ട കോഴി) മാര്‍ച്ച് 15, 19, 26, 29 തീയതികളില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ 45 പള്ളികളില്‍ വച്ചു നടത്തി. ഏഴംകുളം പള്ളിയില്‍ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മീറ്റിംഗ് കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലൈലാ ബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. സാബു എബ്രഹാം, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിധവകള്‍ക്കായുള്ള ഉപജീവന ധനസഹായം

    കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ധനസഹായത്തോടെ എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ട തെരഞ്ഞടുക്കപ്പെട്ട 20 വിധവകള്‍ക്ക് മുട്ടക്കോഴി വളര്‍ത്തുന്ന പദ്ധതിയുടെ ധനസഹായം (13,000 /- രൂപ വീതം) 19/03/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു വിതരണം ചെയ്തു.

ഇതിനോടനുബന്ധിച്ച് നടന്ന മീറ്റിംഗില്‍ ഫാ. തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷനായിരുന്നു. റവ.ഫാ. വര്‍ഗ്ഗീസ് അങ്ങാടിയില്‍ മുഖ്യപ്രഭാഷണം നടത്തി.

സമഗ്രദുരന്ത നിവാരണ ശില്പശാല

    20/03/2019 കേരളാ സ്റ്റേറ്റ് ദുരന്ത നിവാരണ അതോറിറ്റിയും, കെയര്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ സമഗ്രദുരന്ത നിവാരണ ശില്പശാലയില്‍ ഡോ. രാഖി ബി.ആര്‍, ശ്രീ.അജിന്‍ ജോണ്‍, ശ്രീ.എബിന്‍ എസ് എന്നിവര്‍ പങ്കെടുത്തു.

കാരിത്താസ് ഇന്‍ഡ്യ- മോണിറ്ററിംഗ് സന്ദര്‍ശനം

    പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് കാരിത്താസ് ഇന്‍ഡ്യയുടെ പ്രതിനിധികള്‍ മാര്‍ച്ച് 21, 22 തീയതികളില്‍ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും തുടര്‍ന്ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു ചര്‍ച്ച ചെയ്തു നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

രക്ഷകര്‍ത്തൃ പരിശീലന പരിപാടി

    സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതി ബധിരാന്ധത കുട്ടികളുടെ രക്ഷകര്‍ത്താക്കുവേണ്ടിയുള്ള ബോധവല്‍ക്കരണ പരിശീലന പരിപാടി 23/03/2019 കന്യാകുമാരി കിരാത്തൂര്‍ സെന്ററില്‍ വച്ചു നടത്തപ്പെടുകയുണ്ടായി.

ARISE ( Acquiring Resilience & Identity Thorugh Sustainable Employment)

    തിരുവനന്തപുരം ജില്ലാമിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഞകടഋ  എന്ന പ്രോഗ്രാം രണ്ട് ബ്ലോക്കുകളില്‍ നടത്തുവാനായി കുടുംബശ്രീ എം.എസ്സ്.എസ്സ്.എസ്സ് നെ ഏല്‍പ്പിച്ചു. പോത്തന്‍കോട് ബ്ലോക്കില്‍ കാരമൂട് കമ്പ്യൂട്ടര്‍ സെന്ററും, നെടുമങ്ങാട് ബ്ലോക്കില്‍ ബഥനി ഐറ്റി.ഐ യും സെന്ററുകളിലായി മാര്‍ച്ച് 23 നും, മാര്‍ച്ച് 27 നും പരിശീലനം ആരംഭിച്ചു. ഇലക്‌ട്രോണിക്‌സ് റിപ്പയറിംഗ്, പ്ലംബിംഗ് എന്നീ കോഴ്‌സുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

LF (Liliane Fonds ) മീറ്റിംഗ്

    27/03/2019 ലിലിയന്‍ ഫോണ്ട് പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കായുള്ള പരിശീലന പരിപാടി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ആരോഗ്യവും, ശുചിത്വവും എന്ന വിഷയത്തില്‍  എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് ക്ലാസ് നയിച്ചു. കോര്‍ഡിനേറ്റര്‍ ഡോ. രാഖി ബി.ആര്‍ നേതൃത്വം നല്‍കി.

മോണിറ്ററിംഗ് ആന്റ് ഇവാലുവേഷന്‍ മീറ്റിംഗ്

    സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതി ബധിരാന്ധത കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, പരിശോധിക്കുന്നതിനും എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം  കോര്‍ഡിനേറ്റര്‍ ശ്രീ.ബിജോയ് ജോസഫ് 28/03/2019 തിരുവനന്തപുരം ചാല സെന്റര്‍ സന്ദര്‍ശിച്ചു.

SAFP കുടുംബ സഹായ പദ്ധതി

    SAFP കുടുംബ പദ്ധതിയില്‍ നിന്നും 29/03/2019 വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി  നെടുമങ്ങാട് , പോത്തന്‍കോട് എന്നീ റീജണുകളിലെ 2 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .

ഭവന സന്ദര്‍ശനം

    സേവ് എ ഫാമിലി പദ്ധതിയുടെ സഹായത്തോടെ നടത്തുന്ന ഭവന നിര്‍മ്മാണത്തിന്റെ ഭാഗമായി എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ്, ശ്രീ. ബൈജു ആര്‍ എന്നിവര്‍ 30/03/2019 വിവിധ സ്ഥലങ്ങളിലുള്ള ഭവനങ്ങള്‍ സന്ദര്‍ശനം നടത്തി.


വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍ 2 കുടുംബങ്ങള്‍ക്ക് 15,380 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും  
എല്‍.എഫ് സഹായ പദ്ധതിയില്‍ 34 കുട്ടികള്‍ക്ക് 72,609 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,500   രൂപയും  നല്‍കി.


        

    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍