ARISE (Acquiring Resilience & Identity Through Sustainable Employment ) പരിശീലന പരിപാടി

    കുടുംബശ്രി തിരുവനന്തപുരം ജില്ലാ മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പരിപാടിയായ ARISE എം.എസ്സ്.എസ്സ്.എസ്സ് ന്റെ രണ്ടു സെന്ററുകളിലായി ഏപ്രില്‍ 1-ാം തീയതി മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു. മംഗലപുരം കാരമൂട് സെന്ററിലും, നെടുമങ്ങാട് ബഥനി ഐ.റ്റി.സി യിലുമായി ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ഇലക്ട്രാണിക്‌സ് റിപ്പയര്‍ എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. 15 ദിവസത്തെ കോഴ്‌സുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. കൂടാതെ സ്റ്റൈപന്റും തദ്ദേശ സ്വയംഭരണ വകുപ്പ് കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നതനുസരിച്ച്  ജോലി സാധ്യതയും ഉറപ്പു വരുത്തുന്നതാണ്.

SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്

    സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ എ.എ.ഠ മീറ്റിംഗ് 5/04/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍ ഫാ.തോമസ് മുകളും പുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ജിയാരാജ് മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ്മാരായ ശ്രീ. രാജുമോന്‍, ശ്രീമതി. ജെസ്സി രാജന്‍, ശ്രീമതി.പുഷ്പം ജോസ്, ശ്രീമതി. സിനി എസ്, ശ്രീമതി.ഷീല രാജന്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

സ്റ്റാഫ് മീറ്റിംഗ്

    ഏപ്രില്‍ 8, 9 തീയതികളില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. എം.എസ്സ്.എസ്സ്.എസ്സ് മോണിറ്ററിംഗ് ടീം അംഗങ്ങള്‍ ഫാ. തോമസ് മുകളുംപുറത്ത്, സിസ്റ്റര്‍ ലിസ്‌ബെത്ത്, ശ്രീ.ബിജോയ് ജോസഫ്, ശ്രീ.ജോര്‍ജ്ജ് ഡാനിയേല്‍, ശ്രീ. ബൈജു എന്നിവര്‍  ഓരോ പ്രോജക്ട് സ്റ്റാഫ് അംഗങ്ങളോടൊപ്പം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തുകയും തുടര്‍ന്ന് ഭാവിയില്‍ പ്രതീക്ഷിക്കുന്ന പദ്ധതികളെക്കുറിച്ച് അവലോകനം നല്‍കുകയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.



SAFP കുടുംബ സഹായ പദ്ധതി

    SAFP കുടുംബ പദ്ധതിയില്‍ നിന്നും 9/04/2019 വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി ബാലരാമപുരം , പോത്തന്‍കോട് എന്നീ റീജണുകളിലെ 4 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .

DDU  -  GKY പരീക്ഷ

    DDU  -  GKY പദ്ധതിയില്‍ 4- ാം ഘട്ടത്തിലെ കോഴ്‌സ് പൂര്‍ത്തിയാക്കിയ 4 ബാച്ചുകളിലെ കുട്ടികളുടെ ചഇഢഠ പരീക്ഷ ഏപ്രില്‍ 10,11,12 തീയതികളില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. 110 കുട്ടികള്‍ പരീക്ഷയില്‍ പാസ്സായി.

സേവ് എ ഫാമിലി പ്ലാന്‍ - സുവര്‍ണ്ണ ജൂബിലി ഭവന നിര്‍മ്മാണ പദ്ധതി

    12/04/2019 ല്‍ ടഅഎജ യില്‍ നിന്നും കോര്‍ഡിനേറ്റര്‍ ശ്രീ.ജോബി, എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ്, ശ്രി.ബൈജു എന്നിവര്‍ ഫീല്‍ഡ് വിസിറ്റ് നടത്തി. തുടര്‍ന്ന് ടഅഎജ യുടെ സുവര്‍ണ്ണ ജൂബിലി ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് വിധവകളും, നിരാലംബരുമായ 25 ഗുണഭോക്താക്കള്‍ക്ക് അംഗീകാരം ലഭിച്ചു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ വീടിനും രണ്ടു ലക്ഷം രൂപയാണ് ധന സഹായം നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ മീറ്റിംഗ് 17/04/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു.

കാരിത്താസ് - പ്രളയ പുനരധിവാസ - പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

    2018 പ്രളയവുമായി ബന്ധപ്പെട്ട് കാരിത്താസ് ഇന്ത്യ അനുവദിച്ച പുനരധിവാസ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി 26 ടോയ്‌ലറ്റുകളുടെ നിര്‍മ്മാണവും, 22 വീടുകളുടെ പുനര്‍നിര്‍മ്മാണ പണികളും പുരോഗമിക്കുന്നു.

KSSF - PFPF (Pollution Free Poultry Farming)  കോഴി വളര്‍ത്തല്‍

    ഏപ്രില്‍ 19-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു പൊലൂഷന്‍ ഫ്രീ കോഴി വളര്‍ത്തലിനായി പരിശീലനം സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് നെ കൂടാതെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര ലാറ്റിന്‍ അതിരൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങളായ   TSSS  (Trivandrum Social Service Society)  NIDS  (Neyyattinkara Intagrated Developement Society)  എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 23 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് KSSF ( Kerala Social Service Fourm) ല്‍ നിന്നും സിസ്റ്റര്‍.ടെസീന, ശ്രീ. ഷൈജു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

JLG ( Joint Liability Group ) ഗ്രൂപ്പ് രൂപീകരണം

    പോത്തന്‍കോട്  കേന്ദ്രീകരിച്ച് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരണം സംബന്ധിച്ച മീറ്റിംഗ് 29/04/2019 ല്‍ നടത്തി. 5 പേര്‍ അടങ്ങുന്ന 10 ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ്  ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ.ബിജോയ് ജോസഫ്, കോര്‍ഡിനേറ്റര്‍മാരായ ശ്രീ. ജോര്‍ജ്ജ് ഡാനിയേല്‍, കുമാരി ജിയ രാജ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.

കോര്‍ഡിനേറ്റേഴ്‌സ് മീറ്റിംഗ്

    30/04/2019 ല്‍ കൊട്ടാരക്കരയില്‍ വച്ചു എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനും, JLG ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ പുനരാവിഷ്‌ക്കരണത്തിനുമായി മീറ്റിംഗ് സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രതിനിധികള്‍ ശ്രീ.ബിജോയ് ജോസഫ്, ശ്രീ. ജോര്‍ജ്ജ് ഡാനിയേല്‍, കുമാരി ജിയ രാജ്, ആനിമേറ്റര്‍ ഷീല രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതില്‍ മുന്‍കാല ഭാരവാഹികള്‍ പങ്കെടുത്തു.

    


വിവധ ധന സഹായങ്ങള്‍
 
കുടുംബ സഹായ പദ്ധതിയില്‍ 4 കുടുംബങ്ങള്‍ക്ക് 34,420 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന്  16,000 രുപയും  
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 10,500   രൂപയും  നല്‍കി.