Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - മെയ് 2019





സ്റ്റാഫ് മീറ്റിംഗ്

സ്റ്റാഫ് മീറ്റിംഗ് 3/05/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു ഫാ.തോമസ് മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഏപ്രില്‍ മാസത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ ബിജോയ് ജോസഫ് നേതൃത്വം നല്‍കി.

SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്

സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 4/05/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍ ഫാ.തോമസ് മുകളും പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ ബിജോയ് ജോസഫ്, ജിയാരാജ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ്മാരായ ശ്രീ. രാജുമോന്‍, ശ്രീമതി. ജെസ്സി രാജന്‍, ശ്രീമതി.പുഷ്പം ജോസ്, ശ്രീമതി. സിമി എസ്, ശ്രീമതി.ഷീല രാജന്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സെമിനാര്‍

15/05/2019 ല്‍ മംഗലപുരം കാരമൂട് ട്രെയിനിംഗ് സെന്ററില്‍ വച്ചു കുട്ടികളിലെ സംസാര വൈകല്യങ്ങളെക്കുറിച്ച് നടന്ന സെമിനാര്‍ സ്പീച്ച് തെറാപിസ്റ്റ് അഞ്ചു എം.പിള്ള മുഖ്യ പ്രഭാഷണം നടത്തി.

SAFP  കോര്‍ഡിനേറ്റര്‍ ട്രെയിനിംഗ്

മെയ് 14, 15 16 തീയതികളില്‍ കാലടി ഐശ്വര്യാഗ്രാമില്‍ വച്ചു നടന്ന കോര്‍ഡിനേറ്റേഴ്‌സ് മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധികരിച്ച് കുമാരി ജിയാരാജ് പങ്കെടുത്തു.

സെന്‍സ് ഇന്റര്‍നാഷണല്‍ രക്ഷാകര്‍ത്തൃ സംഗമം

സെന്‍സ് ഇന്റര്‍ നാഷണല്‍ പദ്ധതിയിലെ ഗുണഭോക്താക്കളുടെ രക്ഷകര്‍ത്താക്കളുടെ മീറ്റിംഗ് 15/05/2019 ല്‍ തിരുവനന്തപുരം സെന്ററിലും, 18/05/2019 ല്‍ കന്യാകുമാരി കിരാത്തൂര്‍ സെന്ററില്‍ വച്ചും നടന്നു. ഫാ.തോമസ് മുകളുംപുറത്ത് പ്രസ്തുത മീറ്റിംഗില്‍ അദ്ധ്യക്ഷത വഹിച്ചു. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ് നേതൃത്വം നല്‍കി.

SAFP  റീജണല്‍ മീറ്റിംഗ്

SAFP പദ്ധതിയുടെ അഞ്ചല്‍ മേഖലാതല മീറ്റിംഗ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ വച്ചു  21/05/2019 ല്‍ നടന്നു.  പ്രസ്തുത മീറ്റിംഗില്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷനായിരുന്നു. കോര്‍ഡിനേറ്റര്‍ ജിയാരാജ് , ആനിമേറ്റര്‍ ശ്രീ രാജുമോന്‍ എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കി.

LF (Liliane Fonds ) മീറ്റിംഗ്

ലിലിയന്‍സ് ഫോണ്ട്‌സ് പദ്ധതിയുടെ സഹായത്തോടെ വികലാംഗരായ കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന ബോധവല്‍ക്കരണ പരിപാടിയും, പരിശീലനവും 18/05/2019 ല്‍ കന്യാകുമാരി കിരാത്തൂര്‍ സെന്ററില്‍ വച്ചു നടന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലര്‍ ശ്രീമതി മഞ്ചു ക്ലാസുകള്‍ നയിച്ചു.

21/05/2019 ല്‍ അഞ്ചല്‍ കേന്ദ്രീകരിച്ചും സമാനമായ ബോധവല്‍ക്കരണ ക്ലാസും, പരിശീലനവും നടന്നു. നിഷ് ല്‍ നിന്നും ശ്രീമതി ആര്യ എസ്  ക്ലാസുകള്‍ നയിച്ചു. പ്രസ്തുത പരിപാടികള്‍ക്ക് കോര്‍ഡിനേറ്റര്‍ ഡോ.രാഖി നേതൃത്വം നല്‍കി.

റിവ്യൂ മീറ്റിംഗ്

DDU  - GKY പദ്ധതിയുടെ 1-ാം ഘട്ടത്തിന്റെയും 4-ാം ഘട്ടത്തിന്റെയും റിവ്യൂമീറ്റിംഗ് മെയ്  21, 22 തീയതികളില്‍ മുറിഞ്ഞപാലം മൈഗ്രേഷന്‍ സെന്ററില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധികരിച്ച് സ്റ്റേറ്റ് ഹെഡ് ശ്രീ ജോര്‍ജ്ജ് ഡാനിയേല്‍ പങ്കെടുത്തു.

SAFP കുടുംബ സഹായ പദ്ധതി

SAFP കുടുംബ പദ്ധതിയില്‍ നിന്നും 24/05/2019 വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി  അഞ്ചല്‍, ബാലരാമപുരം, നെടുമങ്ങാട് , പോത്തന്‍കോട് എന്നീ റീജണുകളിലെ 40 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .

സെന്‍സ് ഇന്റര്‍നാഷണല്‍ ബധിരാന്ധത പ്രോജക്ട് ഇവാലുവേഷന്‍ മീറ്റിംഗ്

മെയ് 28, 29, 30 തീയതികളില്‍ സെന്‍സ് പ്രോഗ്രാമിന്റെ ഫീല്‍ഡ് ഇവാല്യൂവേഷനും, സെന്റര്‍ സന്ദര്‍ശനവും നടന്നു. പ്രോഗ്രാം മാനേജര്‍ ശ്രീ രാജേഷ് ജോസഫ് പ്രോജക്ട് വിലയിരുത്തലിന് നേതൃത്വം നല്‍കി.


ബാലരാമപുരം മേഖല മീറ്റിംഗ്

SAFP  പദ്ധതിയുടെ ബാലരാമപുരം മേഖല മീറ്റിംഗ് 31/05/2019 ല്‍ ബാലരാമപുരം നസ്രത്ത് ഹോമില്‍ വച്ച്  മേഖലാതല പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് ലിലിയാന്‍സ് ഫോണ്ട്‌സ് പദ്ധതിയുടെ ബോധവല്‍ക്കരണ പരിപാടിയും, സെന്‍സ് ഇന്റര്‍ നാഷണല്‍ പരിപാടിയുടെ ബോധവല്‍ക്കരണവും നടത്തി. പ്രസ്തുത പരിപാടികള്‍ക്ക് ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ കുമാരി ജിയാരാജ്, ഡോ.രാഖി, ശ്രീമതി ജയചിത്ര എന്നിവര്‍ നേതൃത്വം നല്‍കി.




വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍ 40 കുടുംബങ്ങള്‍ക്ക് 3,40,000 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 4 കുടുംബങ്ങള്‍ക്ക് 63,000 രുപയും  
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 10,500   രൂപയും  നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍