സെന്‍സ് പ്രോജക്ട് ഓഡിറ്റ്
സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതിയുടെ പ്രോജക്ട് ഓഡിറ്റ് സെപ്റ്റംബര്‍ 3,4,5 തീയതികളില്‍ എംഎസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തി. പ്രോജക്ട് ഓഡിറ്റിനു വേണ്ടി സെന്‍സ് ഫിനാന്‍സ് പ്രോജക്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീ റിച്ചാര്‍ഡ്, ശ്രീ പ്രശാന്ത് എന്നിവര്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വരുകയും ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഓണാഘോഷ പരിപാടി - ശാന്തിമന്ദിരം
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഓണാഘോഷ പരിപാടി ഈ വര്‍ഷം വട്ടപ്പാറ ശാന്തിമന്ദിരം മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ചു 06/09/2019 ല്‍ അത്യൂന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സാന്നിദ്ധ്യത്തില്‍ നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് സ്വാഗതം ചെയ്തു. അത്യൂന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഓണ സന്ദേശം നല്‍കി. മോണ്‍.റവ.ഡോ. വര്‍ക്കി ആറ്റുപുറത്ത്, തിരുവനന്തപുരം മേജര്‍ അതിരൂപത പ്രൊക്യുറേറ്റര്‍ റവ.ഫാ.തോമസ് കയ്യാലയ്ക്കല്‍, റവ.ഫാ. വില്‍സണ്‍ തട്ടാരുത്തുണ്ടില്‍, റവ.ഫാ.ജോണ്‍സണ്‍ കാക്കനാട്ട്, റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, റവ.ഫാ.ആദര്‍ശ് കുംമ്പളത്ത്, റവ.ഫാ.ജേക്കബ് ഇളംമ്പല്ലൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.ജോണ്‍സണ്‍ ജോസഫ്, എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് അത്യുന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അന്തേവാസികള്‍ക്ക് ഓണസദ്യ വിളമ്പുകയും എല്ലാവരും അവരോടൊപ്പം ഓണസദ്യ കഴിക്കുകയും ചെയ്തു. അനാഥരായ ഈ മക്കളെ പുനരധിവസിപ്പിക്കുന്നത് ശ്രീ സന്തോഷും കുടുംബവുമാണ്.
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 06/09/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ജിയാരാജ് മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി. ജെസ്സി രാജന്‍, ശ്രീമതി.പുഷ്പം ജോസ്, ശ്രീമതി. സിമി എസ,് ശ്രീമതി ഷീല രാജന്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രളയ അവലോകന മീറ്റിംഗ്
07/09/2019 ല്‍ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം സ്റ്റാഫ് ശ്രീ വര്‍ക്കി എം.എസ്സ്.എസ്സ്.എസ്സ് ല്‍ എത്തുകയും ദുരിതാശ്വാസ പ്രദേശങ്ങളെക്കുറിച്ച് അവലോകനം നടത്തി. തുടര്‍ന്ന് ദുരിതാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് നല്‍കിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
അദ്ധ്യാപക ദിനാചരണം
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് DDU - GKY പദ്ധതിയിലെ കുട്ടികള്‍ 07/09/2019 കേദാരം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുന്നില്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തെയും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രീതികളെയും ആസ്പദമാക്കി ഫ്‌ളാഷ് മോബും, സ്ട്രീറ്റ് പ്ലേയും നടത്തി. ഇതിന് പരിശീലനം നല്‍കിയത് എം.എസ്സ്.എസ്സ്.എസ്സ് ട്രെയ്‌നേഴ്‌സായ റോസ്, സ്വീറ്റി, സെബിന്‍ എന്നിവരും, സെന്റര്‍ ഹെഡ് ശ്രീമതി നിഷ മാത്യുവും ആണ്. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, കേദാരം കോംപ്ലക്‌സ് പ്രസിഡന്റ് ജി.പിള്ള എന്നിവര്‍ സംസാരിച്ചു.
ഓണാഘോഷ പരിപാടി
DDU - GKY കുട്ടികളുടെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ എം.എസ്സ്.
എസ്സ്.എസ്സ് ല്‍ വച്ചു 07/09/2019 ല്‍ നടത്തി. എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങളുടെ ഓണാഘോഷ പരിപാടി 09/09/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു അത്തപൂക്കളത്തോടു കൂടി വിവിധ കലാപരിപാടികള്‍ നടത്തുകയുണ്ടായി. ഓണാഘോഷ പരിപാടിയില്‍ തിരുവനന്തപുരം മേജര്‍ അതിരൂപത പ്രൊക്യുറേറ്റര്‍ റവ.ഫാ.തോമസ് കയ്യാലയ്ക്കല്‍, സുവിശേഷസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഫാ. ആന്റണി കല്ലില്‍ ഒ.ഐ.സി, കാതോലിക്കേറ്റ് പ്രൊക്യുറേറ്റര്‍ റവ.ഫാ. വര്‍ഗ്ഗീസ് അങ്ങാടിയില്‍ റവ.ഫാ. ജോര്‍ജ്ജ് കൈമലയില്‍ എന്നിവര്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു.
സെന്‍സ് ഇന്റര്‍നാഷണല്‍ - രക്ഷാകര്‍ത്തൃ പരിശീലന പരിപാടി തിരുവനന്തപുരം
സെന്‍സ് ഇന്റര്‍ നാഷണല്‍ പദ്ധതി ബധിരാന്ധത കുട്ടികളുടെ രക്ഷാകര്‍ത്തൃ പരിശീലന പരിപാടി 23/09/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെടുകയുണ്ടായി. പരിപാടിയില്‍ ഫാ.തോമസ് മുകളുംപുറത്ത് രക്ഷകര്‍ത്താക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ മാതാപിതാക്കളുടെ ഗ്രൂപ്പ് രൂപീകരിക്കുന്നതിനെപ്പറ്റിയും, ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിലയിരുത്തുകയും, പരിപാടിയില്‍ മെഡിക്കല്‍ ആന്റ് ന്യൂട്രീഷ്യന്‍ സാധനങ്ങള്‍ വിതരണം ചെയ്യുകയും, ഒരു കുട്ടിക്ക് വീല്‍ചെയര്‍ നല്‍കുകയും ചെയ്തു.
SAFP കുടുംബ സഹായ പദ്ധതി - ബാലരാമപുരം, നെടുമങ്ങാട്
SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 23/09/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി ബാലരാമപുരം റീജണലിലെ 8 കുടുംബങ്ങള്‍ക്ക് 84,000 രൂപയും, നെടുമങ്ങാട് റീജണലിലെ
9 കുടുംബങ്ങള്‍ക്ക് 1,04,000 രൂപയും ധനസഹായം നല്‍കി.
SAFP കുടുംബ സഹായ പദ്ധതി - പോത്തന്‍കോട്, അഞ്ചല്‍
SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 24/09/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി പോത്തന്‍കോട് റീജണലിലെ 19 കുടുംബങ്ങള്‍ക്ക് 2,66,954 രൂപയും, അഞ്ചല്‍ റീജണലിലെ 8 കുടുംബങ്ങള്‍ക്ക് 1,01,000 രൂപയും ധനസഹായം നല്‍കി.
സെന്‍സ് ഇന്റര്‍നാഷണല്‍ - രക്ഷാകര്‍ത്തൃ പരിശീലന പരിപാടി കന്യാകുമാരി
സെന്‍സ് ഇന്റര്‍ നാഷണല്‍ പദ്ധതി ബധിരാന്ധത കുട്ടികളുടെ രക്ഷാകര്‍ത്തൃ പരിശീലന പരിപാടി 25/09/2019 കന്യാകുമാരി കിരാത്തൂര്‍ സെന്ററില്‍ വച്ചു നടത്തുകയുണ്ടായി. ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ പരിപാടിയില്‍ കുട്ടികളുടെ വികസനങ്ങളെപ്പറ്റിയും, പുരോഗതിയെപ്പറ്റിയും സംസാരിക്കുകയുണ്ടായി. പരിപാടിയില്‍ മെഡിക്കല്‍ ആന്റ് ന്യൂട്രീഷ്യന്‍ സാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
സ്റ്റാഫ് മീറ്റിംഗ്
25/09/2019 ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
പദ്ധതി അവലോകനം
27/09/2019 വിവിധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായ ശ്രീ.അനന്തു എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 44 കുടുംബങ്ങള്‍ക്ക് 5,55,954 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 10,500 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍