കര്‍ഷക സ്വയം സഹായ സംഘം
തിരുവനന്തപുരം വൈദികജില്ല മൂന്നാംമൂട്
ഇടവകയില്‍ കര്‍ഷക സ്വയം സഹായ സംഘത്തിന്റെ വാര്‍ഷിക മീറ്റിംഗ് 6-11-2019 ല്‍
നടത്തി. ഫാ. ജോണ്‍ കൊച്ചുതുണ്ടിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളും പുറത്ത് പരിപാടി ഉദ്ഘാടനം
ചെയ്തു.
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 07/11/2019 ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ്
മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണ്ണിക വി
മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി
ജെസ്സി രാജന്‍, ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ,് ശ്രീമതി ഷീല രാജന്‍
എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട്
അവതരിപ്പിച്ചു.
റ്റാലന്റോ - 2019
റ്റാലന്റോ 2019 എന്ന
പേരില്‍ വിവിധ ജില്ലകളിലായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍
സ്‌കില്‍ മത്സരങ്ങള്‍ നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്ന്
കോഴിക്കോട് വച്ച് 12-11-2019 ല്‍ നടത്തപ്പെട്ട ഇലക്ട്രിക്കല്‍
മത്സരങ്ങളില്‍ Electrical Symbol Identification ല്‍ എബിന്‍ ജെ രണ്ടാം
സ്ഥാനവും, Two way switch boad wiring ല്‍ അരുണ്‍ എ മൂന്നാം സ്ഥാനവും ,
switch boad wiring ല്‍ റമീസ് മൂന്നാം സ്ഥാനവും, Working model
presentation ല്‍ ശരത് എസ് , അമല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
14-11-2019 ല്‍ ആലപ്പുഴ വച്ചു നടത്തപ്പെട്ട Accounts മത്സരയിനങ്ങളില്‍
എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് 4 കുട്ടികള്‍ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട മത്സരങ്ങളില്‍
എം.എസ്സ്.എസ്സ്.എസ്സ് ന് Drama ല്‍ ഒന്നാം സ്ഥാനവും , Role play ല്‍
രണ്ടാം സ്ഥാനവും Typing test ല്‍ അഖില്‍ ആര്‍ എസ് ന് മൂന്നാം സ്ഥാനവും
ലഭിച്ചു.
SAFP - Annual Review Meeting
12-11-2019
മുതല്‍ 15-11-2019 വരെ എറണാകുളം പാറപ്പുറം ഓഫീസ് ഐശ്വര്യ ഗ്രാമില്‍ വച്ചു
നടന്ന Annual Review Meeting ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും
കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണ്ണിക വി പങ്കെടുത്തു.
രക്ഷാകര്‍ത്തൃ യോഗം
ബി പി ഒ 5,6,7 ബാച്ചുകളുടെ രക്ഷാകര്‍ത്തൃ യോഗം 16-11-2019 ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു ഉച്ചയ്ക്ക് 2.30 ന്‍ നടത്തപ്പെടുകയുണ്ടായി.
കുടുംബശ്രി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ആര്യ പ്രസ്തുത മീറ്റിംഗില്‍
പങ്കെടുക്കുകയുണ്ടായി.
സ്റ്റാഫ് മീറ്റിംഗ്
16/11/2019
ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടുകളുടെയും
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്ന് 2020 ല്‍ നടത്താനിരിക്കുന്ന
കര്‍മ്മോല്‍സവത്തെക്കുറിച്ചുള്ള ആലോചന മീറ്റിംഗ് നടത്തി വിവിധ കമ്മറ്റികള്‍
രൂപീകരിച്ചു.
അതിരൂപത പ്രസ്സ്ബിറ്റേറിയം
ഈ വര്‍ഷത്ത
അതിരൂപത പ്രസ്സ്ബിറ്റേറിയം മീറ്റിംഗ് 18-11-2019 ല്‍ പാങ്ങോട് വച്ചു
നടത്തിയതില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്
സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അതെ
തുടര്‍ന്ന് 2018- 2019 ലെ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
കാരിത്താസ് ഇറ്റാലിയാ പ്രോജക്ട് അവലോകന മീറ്റിംഗ്
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് ഫോറത്തില്‍ വച്ചു പ്രളയ ദുരന്ത നിവാരണ
പ്രോജക്ടായ കാരിത്താസ് ഇറ്റലിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും
20-11-2019 ല്‍ എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്
അവതരിപ്പിച്ചു
SSC ( Skill Sector Course) മൂല്യ നിര്‍ണ്ണയം
DDU - GKY'ടാലി 4,5,6,7 ബാച്ചുകളുടെയും ഇലക്ട്രിക്കല്‍ 3 ബാച്ചിന്റെയും
സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ പരീക്ഷകള്‍ നവംബര്‍ 20,21,22,23 തീയതികളിലായി
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു.
CRM പുതിയ ബാച്ചുകള്‍
Customer Relation Management Course ന്റെ പുതിയ ക്ലാസ് 25-11-2019 ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു രക്ഷാകര്‍ത്തൃ യോഗത്തോടെ ആരംഭിച്ചു.
മൊബിലൈസേഷന്‍ - കരിംകുളം
DDU - GKY പ്രോജക്ടിന്റെ മൊബിലൈസേഷന്‍ 26-11-2019 ല്‍ കരിംകുളം
പഞ്ചായത്തില്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് നെ
പ്രതിനിധീകരിച്ച് ശ്രീ. ജെസ്റ്റിന്‍ റ്റി എസ് , ശ്രീ. ജിജേഷ് മോന്‍
എന്നിവര്‍ പങ്കെടുത്തു.
SAFP കുടുംബ സഹായ പദ്ധതി - നെടുമങ്ങാട്, അഞ്ചല്‍, പോത്തന്‍കോട്
SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 26/11/2019 ല്‍ വിവിധ തൊഴില്‍
പദ്ധതികള്‍ക്ക് വേണ്ടി നെടുമങ്ങാട് മേഖലയിലെ 8 കുടുംബങ്ങള്‍ക്ക് 1,31,000
രൂപയും, അഞ്ചല്‍ മേഖലയിലെ 3 കുടുംബങ്ങള്‍ക്ക് 27,000 രൂപയും,
പോത്തന്‍കോട് മേഖലയിലെ 9 കുടുംബങ്ങള്‍ക്ക് 1,11,000 രൂപയും ധനസഹായം
നല്‍കി.
LIC
എം.എസ്സ്.എസ്സ്.എസ്സ് ഏജന്‍സിയുടെ LIC യില്‍
നിന്നും ജീവന്‍ മധൂര്‍ പോളിസി എടുത്ത 12 വര്‍ഷം കാലാവധി പൂര്‍ത്തിയായ 900
പോളിസി ഉടമകള്‍ക്ക് LIC തിരുവനന്തപുരം ബ്രാഞ്ച് ഓഫീസില്‍ നിന്നും പോളിസി
തുക ലഭിക്കുകയുണ്ടായി.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 20 കുടുംബങ്ങള്‍ക്ക് 2,69,000 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 13,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍