Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - March 2021



SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്

 സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 5/3/2021 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ശ്രീമതി സൗപര്‍ണ്ണിക മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി ജെസ്സി രാജന്‍, ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

DDU GKY  - രക്ഷകര്‍ത്തൃ മീറ്റിംഗ്

കോഴ്‌സ് പൂര്‍ത്തിയായ CRM 11 -ാം ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്തൃ മീറ്റിംഗ് 3/3/2021 എം.എസ്സ്.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു.

DDU GKY & YUVAKERALAM  - വനിതാദിന ആചരണം

മാര്‍ച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് DDU GKY & YUVAKERALAM  പദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു Women Empowerment നെ അടിസ്ഥാനമാക്കികൊണ്ടുള്ള വിവിധ കലാപരിപാടികള്‍ നടത്തി.
ഉച്ചയ്ക്ക് Mar Theophilous Training College assistant Pro. Dr. Salini സ്ത്രീ ശാക്തീകരണം എന്നതിനെ ആസ്പദമാക്കി സെമിനാര്‍ നടത്തി.

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതി

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 1/3/2021 കന്യാകുമാരി ജില്ലയിലും, 9/03/2021 തിരുവനന്തപുരം ജില്ലയിലും രക്ഷാകര്‍ത്തൃ മീറ്റിംഗ് നടത്തുകയും ഫുഡ്കിറ്റ് വിതരണം നടത്തുകയും ചെയ്തു. ഫാ.തോമസ് മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.  

അതിജീവന്‍ പദ്ധതി

അതിജീവന്‍ കേരള സ്‌കില്‍ ട്രെയിനിംഗ് പദ്ധതി 2021- ഭാഗമായി 2/3/2021 ല്‍ നെയ്യാറ്റിന്‍കര ഹോളിക്യൂന്‍ സ്‌കൂളില്‍ വച്ചു DTP കോഴ്‌സ് ന്റെ  75 പേരടങ്ങിയ ഒരു ബാച്ചും, 10/03/2021 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു  55 പേരടങ്ങിയ ഒരു ബാച്ചും നടത്തി. നല്ല രീതിയില്‍ ക്ലാസുകള്‍ നടക്കുകയും, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പ്രോഗ്രാം അവസാനിപ്പിച്ചു.

സ്റ്റാഫ് മീറ്റിംഗ്

12/3/2021 ല്‍ ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി.

YUVAKERALAM - രക്ഷകര്‍ത്തൃ മീറ്റിംഗ്

യുവകേരളം 1, 2 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്തൃ മീറ്റിംഗ് 19/3/2021 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു.
യുവകേരളം പദ്ധതിയില്‍ അടുത്ത രണ്ടു ബാച്ചുകള്‍ മാര്‍ച്ച് 22,25 തീയതികളില്‍ ക്ലാസുകള്‍ ആരംഭിച്ചു.

LF പദ്ധതി

ലിലിയേണ്‍ ഫോണ്ട്‌സ് പദ്ധതിയില്‍ 20/3/2021 ല്‍ പാറശാല ഉദിയകുളങ്ങര, പിന്‍കുളം എന്നീ സ്ഥലങ്ങളില്‍ ഇരുപത്തിയൊന്ന് വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ജീവിത വരുമാനം മെച്ചപ്പെടുന്നതിനായ ഒരോ കുട്ടിയ്ക്കും 10 കോഴികുഞ്ഞുങ്ങളെ വീതം നല്‍കുകയും ചെയ്തു.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതി - ഇവാലുവേഷന്‍ മീറ്റിംഗ്
സെന്‍സ് ഇന്‍ര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയില്‍ നിന്നും സെന്‍സ് ടീം മാനേജര്‍ Mr. രാജേഷ് വര്‍ഗ്ഗീസ്, Azim Premji Philinthropic Initatives representative Mrs. ഗുണപതി ഫെര്‍ണാണ്ടസ് എന്നിവര്‍  മാര്‍ച്ച് 20, 21 തീയതികളില്‍ സ്രോതസ്സ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തുകയും ചെയ്തു.

വിവിധ ധനസഹായങ്ങള്‍


വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,000 രൂപ നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍