Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - 2022 ഫെബ്രുവരി

 


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി


സ്റ്റാഫ് മീറ്റിംഗ്

2022 ഫെബ്രുവരി 9-ാം തീയതി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി.

CSO & Media Engagement

2022 ഫെബ്രുവരി 8-ാം തീയതി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ നേതൃത്വത്തില്‍ എല്ലാ പാര്‍ട്ടണര്‍ ഓര്‍ഗനൈസേഷന്റെയും വിവിധ മീഡിയകളുടെയും മീറ്റിംഗ് നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് 3 സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു. അന്ധബധിരരായ കുട്ടികളുടെ വ്യക്തികളുടെ പ്രശ്‌നങ്ങളും അവരുടെ ആവശ്യകതയും മീഡിയ പ്രതിനിധികളെ അറിയിക്കുകയുണ്ടായി.

ഗ്രീന്‍ പ്രോട്ടോകോള്‍ പ്രോജക്ട്

Kerala Social Service Forum ന്റെ പ്രോജക്ടായ ഗ്രീന്‍ പ്രോട്ടോകോളില്‍ 2022 ഫെബ്രുവരി 9 ന് നമ്മുടെ പത്തു സ്ഥാപനങ്ങളില്‍ ഗ്രീന്‍ ഓഡിറ്റ് നടത്തപ്പെട്ടു. ഊര്‍ജ്ജം, ജലം, ആഹാരം എന്നിവയുടെ ഉപയോഗവും ദുരൂപയോഗവും കണക്കാക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഫെബ്രുവരി 9 ന് നടന്ന Teams മീറ്റിംഗില്‍ ഗ്രീന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയും റിപ്പോര്‍ട്ടിലേയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിനും കഴിഞ്ഞു. ഗ്രീന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഫെബ്രുവരി 23-ാം തീയതി Kerala Social Service Forum ല്‍ സമര്‍പ്പിച്ചു.

SAFP ( Save A Family Plan) Preparation of Fund Request - അഞ്ചല്‍ മേഖല

2022 ഫെബ്രുവരി 15 -ാം തീയതി  Preparation of Fund Request ന്റെ ഭാഗമായി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് മീറ്റിംഗ് സംഘടിപ്പിച്ചു. അഞ്ചല്‍ മേഖലയില്‍ നിന്നും 30 അംഗങ്ങള്‍ പങ്കെടുത്തു.

DDU GKY - Campus Interview

2022 ഫെബ്രുവരി  11-ാം തീയതി DDU GKY ഇലക്ട്രിക്കല്‍ വൈന്റിംഗ് ബാച്ചിനായി ക്യാമ്പസ് ഇന്റര്‍വ്യു എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് നടത്തുകയുണ്ടായി. Tata Power Solar Pettach Company Hr. Mr.Ajayan ആയിരുന്നു ഇന്റര്‍വ്യൂവിന് നേതൃത്വം നല്‍കിയത്. 25 കുട്ടികള്‍ ഇന്റര്‍വ്യൂവിന് പങ്കെടുത്തു.

Yuvakeralam - Campus Interview

2022 ഫെബ്രുവരി  15-ാം തീയതി യുവകേരളം 6th  ബാച്ചിലെ കുട്ടികള്‍ക്കായി Orion - Sasthamangalam, Spark- Thycaud എന്നീ കമ്പനികള്‍ കുട്ടികള്‍ക്ക് ജോബ് ഓഫര്‍ ചെയ്തുകൊണ്ട് ക്യാമ്പസ് ഇന്റര്‍വ്യൂ നടത്തി. Orion company Hr. Mr.Ashik, Spark company Hr. Mr. Praveen എന്നിവരായിരുന്നു ഇന്റര്‍വ്യൂവിന് നേതൃത്വം നല്‍കിയത്.

സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാ പദ്ധതി

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി 2022 ഫെബ്രുവരി 15,16,17 തീയതികളില്‍ പ്രോജക്ടിലെ എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും ട്രെയിനിംഗ് നടത്തുകയുണ്ടായി. മെന്റല്‍ ഹെല്‍ത്തിന്റെ പ്രാധാന്യവും പ്രത്യേകിച്ച് അന്ധബധിരരായ കുട്ടികളില്‍ അറിഞ്ഞിരിക്കേണ്ട ആവശ്യകതയെപ്പറ്റിയുമായിരുന്നു ട്രെയിനിംഗ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സെന്‍സ് പ്രോജക്ടില്‍ ഉള്ള 10 നും 24 ഉം വയസ്സിനുമിടയിലുള്ള എല്ലാ കുട്ടികളുടെയും മെന്റല്‍ ഹെല്‍ത്ത് പഠിക്കാനുള്ള സര്‍വ്വേ നടത്താനും നിര്‍ദ്ദേശിച്ചു.  

ജല ജീവന്‍ മിഷന്‍

2022 ഫെബ്രുവരി 21 ന് ജല ജീവന്‍ പദ്ധതിയുടെ ജില്ലാതല മീറ്റിംഗ് online platform ല്‍ സംഘടിപ്പിക്കുകയും ജലജീവന്‍ പദ്ധതിയുടെ ഓരോ ISA യുടെയും ഇപ്പോഴത്തെ അവസ്ഥയും റിപ്പോര്‍ട്ടും, പരിഹാരനിര്‍ദ്ദേശങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയും, ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണവും മീറ്റിംഗില്‍ ചര്‍ച്ച ചെയ്യത് തീരുമാനങ്ങള്‍ കൈകൊണ്ടു.

SAFP ( Save A Family Plan) Preparation of Fund Request - തിരുവനന്തപുരം മേഖല

2022 ഫെബ്രുവരി 22 -ാം തീയതി  Preparation of Fund Request ന്റെ ഭാഗമായി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് മീറ്റിംഗ് സംഘടിപ്പിച്ചു. തിരുവനന്തപുരം മേഖലയില്‍ നിന്നും 60 അംഗങ്ങള്‍ പങ്കെടുത്തു.

ആശാകിരണം പ്രോജക്ട്

 കാരിത്താസ് ഇന്ത്യയുടെ ആശാകിരണം പ്രോജക്ടിന്റെ DLO ( Diocesan Liasioning Officer) online meeting 2022 ഫെബ്രുവരി 24-ാം തീയതി നടത്തപ്പെട്ടു. DLO ശ്രീ സിജോ വി എസ് പങ്കെടുത്തു. Trivandrum South Zone coordinator ആയി എം.എസ്സ്.എസ്സ്.എസ്സ് DLO ശ്രീ സിജോ യെ തിരഞ്ഞെടുത്തു.

Physical onsite Visit

2022 ഫെബ്രുവരി 26 ന്  സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ പ്രോഗ്രാം ട്രെയ്‌നര്‍ ആയ Miss Mercy Chinnunmuang എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിക്കുകയുണ്ടായി. 21,22,23,24,25 തീയതികളില്‍ തിരുവനന്തപുരം, കന്യാകുമാരി മേഖലകളില്‍ നല്‍കിവരുന്ന സേവനത്തെ വിലയിരുത്തുന്നതിനായി ഗുണഭോക്താക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് എല്ലാ സ്റ്റാഫുകള്‍ക്കും വേണ്ടുന്ന ട്രെയിനിംഗും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു.  

വിവിധ ധന സഹായങ്ങള്‍

ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,500/ രുപയും  
വൈദ്യസഹായവും മറ്റു സഹായവുമായി 12000/ രൂപയും നല്‍കി



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍