Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - Oct 2021

 



മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
Jal Jeevan Mission - ISA Meeting
ജല ജീവന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ISA (Implementing Supporting agencies) കളുടെ online meeting ല്‍ 2021 ഒക്‌ടോബര്‍ 4-ാം തീയതി കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു പങ്കെടുത്തു.  
KSSF ( Kerala Social Service Forum) Meeting
Kerala Social Service Forum ന്റെ ജല ജീവന്‍ പദ്ധതിയുടെ online meeting ല്‍ 2021 ഒക്‌ടോബര്‍ 5-ാം തീയതി കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു പങ്കെടുത്തു.  
DRR (Disaster Risk Reduction ) Training
കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ 2021 ഒക്‌ടോബര്‍ 11, 12 എന്നീ തീയതികളില്‍ നടന്ന Disaster Risk Reduction training ല്‍ കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു പങ്കെടുത്തു.
Yuva Keralam Project
രണ്ടാമത്തെ ലോക്ഡൗണിന് ശേഷം യുവകേരളം പ്രോജക്ടിന്റെ ക്ലാസുകള്‍ 3 ബാച്ചുകളായി 2021 ഒക്‌ടോബര്‍ 18 ന് ആരംഭിച്ചു.
DDU GKY Project
ഡി.ഡി.യു.ജി.കെ.വൈ പ്രോജക്ടിന്റെ ഇലക്ട്രിക്കല്‍ വൈന്റര്‍, സി.ആര്‍.എം. നോണ്‍ വോയിസ് എന്നീ  കോഴ്‌സുകളുടെ ക്ലാസുകള്‍ രണ്ടാം ലോക്ഡൗണിന് ശേഷം 2021 ഒക്‌ടോബര്‍ 20 ന് ആരംഭിച്ചു.
Sudhaar Project
കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ എം.എസ്സ്.എസ്സ്.എസ്സ് നടത്തുന്ന Sudhaar Project മായി ബന്ധപ്പെട്ട് 1500 മൈഗ്രന്‍സ് ന് Vaccination support നല്‍കാന്‍ തീരുമാനിച്ചു. പ്രോജക്ടുമായി ബന്ധപ്പെട്ട Weekly meeting ല്‍ കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.
SuDHIR Project
സുധീര്‍ കോവിഡ് വോളന്റിയര്‍ പ്രോജക്ടിന്റെ ഭാഗമായി എം.എസ്സ്.എസ്സ്.എസ്സ് കോവിഡ് വോളന്റിയേഴ്‌സ് സംഗമവും Safety kit വിതരണവും 2021 ഒക്‌ടോബര്‍ 23 ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. തിരുവനന്തപുരം മേജര്‍ അതിരൂപത എം.സി.വൈ.എം ഡയറക്ടര്‍ ഫാ.അരുണ്‍ ഏറത്ത് മുഖ്യ അതിഥിയായിരുന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, എം.സി.വൈ.എം പ്രസിഡന്റ് ശ്രീ ജെറിന്‍മാത്യു പുതുവീട്ടില്‍, എം.സി.വൈ.എം ജനറല്‍ സെക്രട്ടറി ശ്രീ ലിജു ബാബു കോട്ടവട്ടം എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. പരിപാടിയില്‍ 17 വോളന്റിയേഴ്‌സ് പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് ശ്രീമതി ജിന്‍സി എസ് എസ് നേതൃത്വം നല്‍കി.
സ്റ്റാഫ് മീറ്റിംഗ്
2021 ഒക്‌ടോബര്‍ 29-ാം തീതയി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി.
സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാ പദ്ധതി
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതി കേരള സംസ്ഥാനതല നെറ്റ്‌വര്‍ക്ക് സമ്മേളനം KSSS (Kottayam Social Service Society) യുടെ നേതൃത്വത്തില്‍ 2021 ഒക്‌ടോബര്‍ 29 ന് നടത്തുകയുണ്ടായി. സമ്മേളനത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും, കോട്ടയം കെ.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും വയനാട് ശ്രേയസ്സില്‍ നിന്നും സ്റ്റാഫ് അംഗങ്ങളും ബധിരാന്ധരായ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുക്കുകയുണ്ടായി. സമ്മേളനത്തില്‍ അവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും അതിന് പരിഹാരങ്ങളും നിര്‍ദ്ദേശിക്കുകയുണ്ടായി.
DRR Task Force Training
കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആലപ്പുഴ ഇന്റഗ്രേറ്റ്‌സ് ഡവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ വച്ചു 2021 ഒക്‌ടോബര്‍ 26, 27, 28, 29 എന്നീ തീയതികളില്‍ നടന്ന Disaster Risk Reduction Task Force Training ല്‍ കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു, MSW Trainers ശ്രീ ഷിജിന്‍ എന്നിവര്‍ പങ്കെടുത്തു.  
LF (Liliane Fonds ) പദ്ധതി
ലിലിയണ്‍ ഫോണ്ട്‌സ് പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട്, തിരുവനന്തപുരം മേഖലയിലെ വൈകല്യമുള്ള കുട്ടികളുടെ ഭവനങ്ങള്‍ കോര്‍ഡിനേറ്റര്‍ ശ്രീ അജിന്‍ ജോണ്‍, സി.ബി.ആര്‍ വര്‍ക്കേഴ്‌സായ ശ്രീ സിജോ വി എസ്, ശ്രീമതി അജിത എന്നിവര്‍ സന്ദര്‍ശിക്കുകയും UDID കാര്‍ഡും, കോവിഡ് വാക്‌സിനും എടുക്കാനുള്ള ക്രമീകരണം ചെയ്യുകയും കുട്ടികള്‍ക്ക് നല്‍കി വരുന്ന വൈദ്യസഹായങ്ങള്‍ (Medical & Physiotherapy) 20 കുട്ടികള്‍ക്കായി 1,08,702 രൂപ ഫാ.തോമസ് മുകളുംപുറത്തിന്റെ മേല്‍ നോട്ടത്തില്‍ നല്‍കുകയും ചെയ്തു.  
ആശാകിരണം പ്രോജക്ട്
സ്തനാര്‍ബുധ അവബോധ മാസാചരണത്തിന്റെ സമാപനവും, സൈക്കില്‍ റാലിയും പിങ്ക് റിബണ്‍ കാമ്പയിനും 2021 ഒക്‌ടോബര്‍ മാസം 30 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് പട്ടം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവയുടെ അദ്ധക്ഷതയില്‍ നടന്ന ചടങ്ങ് കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. പ്രസ്തുത മീറ്റിംഗിനു ശേഷം നടന്ന സൈക്കിള്‍ റാലി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്ന് ആരംഭിച്ച് വെള്ളയമ്പലം ട്രിവാന്‍ട്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ അവസാനിച്ചു.   വിവിധ ധന സഹായങ്ങള്‍
LF പദ്ധതിയില്‍ 20 കുടുംബങ്ങള്‍ക്ക് ധന സഹായകമായി 1,08,702/ രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,300/ രുപയും  
വൈദ്യസഹായവും മറ്റു സഹായവുമായി 11000/ രൂപയും നല്‍കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍