Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - 2022 മെയ്

 


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി


Campus Interview


DDUGKY കുട്ടികള്‍ക്ക് Placement ഭാഗമായി 2022 മെയ് 4, 10 തീയതികളില്‍ Campus Interview നടത്തി. Tech bytes IT Solutions, Oreon System, Luxorian System എന്നീ കമ്പനികള്‍ BPO Service, Data entry എന്നീ മേഖലകളിലേക്ക് Job offer ചെയ്തുകൊണ്ട് Placement Awareness Session നടത്തി. അതിനുശേഷം Indivialised interview നടത്തി select ആയ കുട്ടികള്‍ക്ക് കമ്പനികളിലേക്ക് Job offer ചെയ്തു. കുട്ടികള്‍ ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

Best Placement Award - DDUGKY & Yuvakeralam

കുടുംബശ്രീയുടെ നൂറ്ദിന കര്‍മ്മപദ്ധതി സ്വയംതൊഴില്‍ വേതനാധിഷ്ഠിത-തൊഴില്‍ പൂര്‍ത്തീകരണ പ്രഖ്യാപന സമ്മേളനം 2022 മെയ് 7 ന് 10 മണിക്ക് EMS hall ജില്ലാ പഞ്ചായത്ത് കാര്യാലയം തിരുവനന്തപുരത്ത് വച്ചു നടത്തപ്പെട്ടു. കേരളാ എക്‌സൈസ് വകുപ്പ് മന്ത്രി M V Govindan മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വച്ച് Best Placement ചെയ്യുന്ന കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കുകയുണ്ടായി. DDUGKY  student അഞ്ചു ബി, Yuvakeralam student രജിത്ത്, ശ്രീലക്ഷ്മി എന്നീ കുട്ടികള്‍ മന്ത്രിയുടെ പക്കല്‍ നിന്നും Best Placement നുള്ള അവാര്‍ഡ് നേടി. പ്രസ്തുത സമ്മേളനത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും DDUGKY centre head  ശ്രീമതി ഷൈമ, Yuvakeralam centre head കുമാരി നീതു, DDUGKY  MIS head  ശ്രീമതി ജിന്‍സി, under training 25 കുട്ടികള്‍ പങ്കെടുത്തു.
ALUMNI MEET - DDUGKY & Yuvakeralam
2022 മെയ് 10 ന് DDUGKY & Yuvakeralam ബാച്ചിലെ കുട്ടികള്‍ക്കായി ALUMNI MEET നടത്തി. CRM 14, Electrical 7, DDEO 6  എന്നീ ബാച്ചുകളിലെ കുട്ടികള്‍ക്കാണ് മീറ്റിംഗ് നടത്തിയത്. പ്രസ്തുത മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള കുട്ടികള്‍ക്കായി Motivational talk നടത്തി. കോഴ്‌സ് പൂര്‍ത്തീകരിച്ച കുട്ടികള്‍ക്ക് Course Completion Certificate  വിതരണം ചെയ്തു.  55 കുട്ടികള്‍ പങ്കെടുത്തു.

സ്റ്റാഫ് മീറ്റിംഗ്

2022 മെയ് 10-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.

SAFP Regional Meeting - Ernakulam

സേവ് എ ഫാമിലിയുടെ ഈ വര്‍ഷത്തെ Annual meeting 2022 മെയ് 10,11,12,13,14 തീയതികളില്‍ എറണാകുളം ആലുവയില്‍ വച്ചു നടത്തപ്പെട്ടു. ഇന്ത്യയിലെ വിവിധ 29 NGO യില്‍ നിന്ന് SAFP Co- ordinators പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും കുമാരി രാഖി ആര്‍ ജെ പങ്കെടുത്തു. 2022 - 2023 വര്‍ഷത്തെ പ്ലാനിംഗ് ആയിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്.

DDUGKY & Yuvakeralam Project

2022 മെയ് 12 ന് എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള, സ്റ്റാഫ് സെക്രട്ടറി ശ്രീ ബൈജു, MIS Head ശ്രീമതി ജിന്‍സി എന്നിവര്‍ കുടുംബശ്രീ  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി ശ്രീവിദ്യ IAS നെ സന്ദര്‍ശിക്കുകയും  DDUGKY & Yuvakeralam പ്രോജക്ടുകളെകുറിച്ച് വിലയിരുത്തുകയും ചെയ്തു.
2022 മെയ് 3 ന് Kerala State Mission Co- ordinator ശ്രീ ലിയോ പോള്‍ എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിക്കുകയും പ്രോജക്ട് സ്റ്റാഫുമായി സംവദിക്കുകയും ചെയ്തു.

ആശാകിരണം പദ്ധതി

2022 മെയ് 19 ന് ആശാകിരണത്തിന്റെ ഭാഗമായി MSC Training and Review meeting എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഫാ. വിന്‍സെന്റ് ചരുവിള അദ്ധ്യക്ഷപദം അലങ്കരിച്ചു. Caritas India State Incharge Mr. Abeesh Antony മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും Mr. Dileesh Training കൈകാര്യം ചെയ്തു. രാവിലെ 10 ന് ആരംഭിച്ച ട്രെയിനിംഗ് വൈകുന്നേരം 4.30 ന് സമാപിച്ചു.
CHARIS Migration Programme
അതിഥി തൊഴിലാളികള്‍ക്കായി നടത്തിവരുന്ന ഈ പ്രോജക്ടില്‍ National Conference on Migration മെയ് 25,26,26 തീയതികളില്‍ Indian Social Institute Bangalore വച്ച് നടത്തുകയുണ്ടായി. MSSS Executive Director Rev. Fr. Vincent Charuvila, CHARIS Migration co-ordinator Mr. Sijo V S എന്നിവര്‍ പങ്കെടുത്തു.

സ്‌നേഹ സുരക്ഷ

വിധവകളായ അമ്മമാരെ സഹായിക്കുന്ന ഈ സംരംഭത്തില്‍ ഗുണഭോക്താക്കളുടെ മുടക്കമായിരുന്ന ഫണ്ട് 100 പേര്‍ക്ക് 7500 രൂപ വച്ചു 7,50,000 രൂപ 2022 മെയ് 27-ാം തീയതി ഗുണഭോക്താക്കള്‍ക്ക് നല്‍കുകയുണ്ടായി.
SAFP കുടുംബ സഹായ പദ്ധതി - തിരുവനന്തപുരം
2022 മെയ് മാസം SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും തൊഴില്‍ പദ്ധതിയ്ക്ക് വേണ്ടി തിരുവനന്തപുരം മേഖലയിലെ 2 കുടുംബങ്ങള്‍ക്ക് 40000/ രൂപ ധനസഹായം നല്‍കി.

പഠനോപകരണ വിതരണം

ജൂണ്‍ 1 പ്രവേശനോത്സവത്തിനോടനുബന്ധിച്ച് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ജയ്മാതാ ഓര്‍ഫണേജിലെ 50 കുട്ടികള്‍ക്കായി 2022 മെയ് 31 ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഫാ. വിന്‍സെന്റ് ചരുവിള പഠനോപകരണം  വിതരണം ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും സിസ്റ്റര്‍ മരിയ ഗൊരേത്തി, ശ്രീമതി ജിന്‍സി, ശ്രീ ബൈജു, ശ്രീ.ഷിജിന്‍, ശ്രീ. മിഥുന്‍ എന്നിവര്‍ പങ്കെടുത്തു.



വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍  2 കുടുംബങ്ങള്‍ക്ക് 40000/ രൂപയും
സ്‌നേഹ സുരക്ഷ പദ്ധതിയില്‍ 100 കുടുംബങ്ങള്‍ക്ക് 7,50,000 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,000/ രൂപയും നല്‍കി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍