Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - ആഗസ്റ്റ് 2022

 


 മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി



സ്റ്റാഫ് മീറ്റിംഗ്

2022 ആഗസ്റ്റ് 3-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.

 

Yuvakeralam Project

യുവകേരളം പദ്ധതിയുടെ Data entry course 26 കുട്ടികളടങ്ങിയ 9-ാം മത്തെ ബാച്ച് 2022 ആഗസ്റ്റ് 10 ന് ക്ലാസ് തുടങ്ങി.
 

PIA Review Meeting - DDU GKY - NIRD

DDU GKY പദ്ധതിയുടെ PIA Review Meeting 2022 ആഗസ്റ്റ് 11 -ാം തീയതി വികാസ് ഭവന്‍ പത്മ ഹാളില്‍ വച്ചു നടത്തപ്പെട്ടു. Kudumbasree Executive Director Jafar Malik IAS, NIRD Team Members, SRLM Members എന്നിവര്‍ മീറ്റിംഗ് കോ-ഓര്‍ഡിനേറ്റ് ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് Executive Director Rev. Fr. Vincent Charuvila PPWS (Project Perspective Work Schedule ) പ്രസന്റ് ചെയ്യുകയും പ്രോജക്ടിന്റെ Current status എന്താണെന്ന് വിശദമാക്കുകയും ചെയ്തു. DDU GKY MIS head kumari Neethu Jayan പങ്കെടുത്തു.

SAFP( Save A Family Plan) - ഭവന സന്ദര്‍ശനം

2022 ആഗസ്റ്റ് 12 ന് സേവ് ഏ ഫാമിലി പദ്ധതിയുടെ ഭാഗമായി പോത്തന്‍കോട് മേഖലയില്‍ 8 ഭവനങ്ങള്‍ സന്ദര്‍ശിച്ചു അവരുടെ Activity യെ വിലയിരുത്തി. തുടര്‍ന്ന് കുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, സ്വയം തൊഴിലില്‍ നിന്നുള്ള വരുമാനം തുടങ്ങിയ മാനദണ്ഡങ്ങള്‍ മനസിലാക്കുകയും പ്രോഗ്രാമിന്റെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ നേതൃത്വം നല്‍കി.

SHG Reviving Meeting

എം.എസ്സ്.എസ്സ്.എസ്സ് ന്റെ സ്വയം സഹായ സംഘങ്ങള്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി 2022 ആഗസ്റ്റ് 9 ന് പോത്തന്‍കോട് വച്ചു നടന്ന മീറ്റിംഗില്‍ മരിയനഗര്‍, വെള്ളാണിക്കല്‍, ശാസ്തവട്ടം, കാരമൂട് എന്നീ ഇടവകകളിലെ സംഘങ്ങളും, 10 -ാം തീയതി തമലത്തു വച്ചു നടന്ന മീറ്റിംഗില്‍ വലിയവിള, മുടവന്‍മുഗല്‍ എന്നീ ഇടവകകളിലെ നിലവിലുള്ള സംഘങ്ങളുടെ സ്ഥിതി വിലയിരുത്തുകയും ചെയ്തു. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ സാം നേതൃത്വം നല്‍കി. ശ്രീമതി ജെസ്സി രാജന്‍, ശ്രീമതി മോളി, ശ്രീമതി ലീലാജോണി എന്നിവര്‍ പങ്കെടുത്തു.

Independence Day Celebration - Yuvakeralam

2022 ആഗസ്റ്റ് 15 ന് യുവകേരളം പദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ 75 -ാം മത് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് PPT Presentaion, Chart Presentaion നടത്തി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി Quiz competition നടത്തി. 1st, 2nd,3rd  സ്ഥാനം കിട്ടിയ ഗ്രൂപ്പുകള്‍ക്ക് എം.എസ്സ്.എസ്സ്.എസ്സ്  Executive Director Rev. Fr.Vincent Charuvila ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. തുടര്‍ന്ന് കുട്ടികള്‍ Cultural programms അവതരിപ്പിച്ചു.

സ്‌നേഹ വിരുന്നു ശാല

ജേക്കബ് മാര്‍ ബര്‍ണ്ണബാസ് പിതാവിന്റെ 1-ാം ഓര്‍മ്മയാചരണത്തോടനുബന്ധിച്ച് എം.സി.വൈ.എം സഭാതല സമിതിയുടെ നേതൃത്വത്തില്‍ അത്യഭിവന്ദ്യ കാതോലിക്കാ ബാവ തിരുമനസിന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച പട്ടം കത്തീഡ്രല്‍ ദൈവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ''സ്‌നേഹവിരുന്നു ശാലയില്‍'' 2022 ആഗസ്റ്റ് 22 ന് ഉച്ചഭക്ഷണ വിതരണം നടത്തപ്പെട്ടു. സഭാതല പ്രസിഡന്റ് എയ്ഞ്ചല്‍ മേരി, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള, സഭാതല ജനറല്‍ സെക്രട്ടറി സുബിന്‍ തോമസ്, ട്രഷറാര്‍ ജോബിന്‍ ഡേവിഡ്, എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ സാം എന്നിവര്‍ സന്നിഹിതരായിരുന്നു.  

DDU GKY പദ്ധതി - Mobilization

DDU GKY പദ്ധതിയുടെ ഭാഗമായി Minority / SC കുട്ടികളെ കേന്ദ്രീകരിച്ച് 2022 ആഗസ്റ്റ് 24,25,26 തീയതികളില്‍ ബാലരാമപുരം, മാറനല്ലൂര്‍, ഒറ്റശേഖരമംഗലം, കാട്ടാക്കട, പാങ്ങോട് എന്നീ പഞ്ചായത്തുകളില്‍ മൊബിലൈസേഷന്‍ നടത്തി. 45 പേര്‍ പങ്കെടുത്തു. ശ്രീ ബൈജു രാജു, ശ്രീ ജസ്റ്റിന്‍, ശ്രീ ജിജേഷ്‌മോന്‍, ശ്രീ ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sense Project

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി 2022 ആഗസ്റ്റ് 30 ന് കഴക്കൂട്ടം Magic Planet  ലേയ്ക്ക് കുട്ടികള്‍ക്കായുള്ള പിക്‌നിക് നടത്തുകയുണ്ടായി. തിരുവനന്തപുരം, കന്യാകുമാരി സെന്ററില്‍ നിന്നും പ്രസ്തുത പരിപാടിയില്‍ കുട്ടികളും, മാതാപിതാക്കളും, അധ്യാപകരും ചേര്‍ന്ന് 50 പേര്‍ പങ്കെടുത്തു.  Magic- Planet ലേയ്ക്ക് നടത്തിയ പരിപാടിയില്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാദ് മുതുകാട് കുട്ടികളോടും മാതാപിതാക്കളോടും സംസാരിക്കുകയും ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ സാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 3 മണിക്ക് സമാപിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ് നേതൃത്വം നല്‍കി.

CHARIS MIGRATION Project

കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ചാരിസ് മൈഗ്രേന്‍സ് പ്രോജക്ടിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി 120 അതിഥി തൊഴിലാളികളെ തെരഞ്ഞെടുത്തു. ഈ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ Weekly Meeting ല്‍ കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.

വിവിധ ധന സഹായങ്ങള്‍

ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 14,200/ രുപയും  
വൈദ്യസഹായവും മറ്റു സഹായവുമായി 10500/ രൂപയും നല്‍കി



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍