ജേക്കബ്
മാര്‍ ബര്‍ണ്ണബാസ് പിതാവിന്റെ 1-ാം ഓര്‍മ്മയാചരണത്തോടനുബന്ധിച്ച്
എം.സി.വൈ.എം സഭാതല സമിതിയുടെ നേതൃത്വത്തില്‍ അത്യഭിവന്ദ്യ കാതോലിക്കാ ബാവ
തിരുമനസിന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച പട്ടം കത്തീഡ്രല്‍
ദൈവാലയത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ''സ്‌നേഹവിരുന്നു ശാലയില്‍'' 2022
ആഗസ്റ്റ് 22 ന് ഉച്ചഭക്ഷണ വിതരണം നടത്തപ്പെട്ടു. സഭാതല പ്രസിഡന്റ്
എയ്ഞ്ചല്‍ മേരി, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സോഷ്യല്‍ സര്‍വ്വീസ്
സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള, സഭാതല
ജനറല്‍ സെക്രട്ടറി സുബിന്‍ തോമസ്, ട്രഷറാര്‍ ജോബിന്‍ ഡേവിഡ്,
എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ സാം എന്നിവര്‍
സന്നിഹിതരായിരുന്നു.
0 അഭിപ്രായങ്ങള്‍