എം.എസ്സ്.എസ്സ്.എസ്സ് ന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി റവ.ഫാ.വര്‍ഗ്ഗീസ് കിഴക്കേകര 30/01/2023 ന് ചാര്‍ജ്ജ് എടുക്കുകയും 31/01/2023 രാവിലെ 10.30 നു പ്രാരംഭ പ്രാര്‍ത്ഥനയോടു കൂടി സ്റ്റാഫ് മീറ്റിംഗ് കൂടുകയുണ്ടായി. ഈ മീറ്റിംഗില്‍ ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പുതിയ ഡയറക്ടര്‍ അച്ചനെ സ്റ്റാഫ് സെക്രട്ടറി ശ്രീ ബൈജു ബൊക്ക നല്‍കി സ്വാഗതം ചെയ്തു. ഈ മീറ്റിംഗില്‍ ഓരോ സ്റ്റാഫ് അംഗങ്ങളും പരിചയപ്പെടുത്തുകയും തങ്ങളുടെ ഓഫീസ് ചുമതലകളെകുറിച്ച് വിവരിക്കുകയും ചെയ്തു. മീറ്റിംഗില്‍ ഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെകുറിച്ച് മനസ്സിലാക്കുകയും, ചില നിര്‍ദ്ദേശങ്ങളും, തീരുമാനങ്ങളും അറിയിക്കുകയുണ്ടായി. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ടീം വര്‍ക്കായിരിക്കണം. നമ്മള്‍ ചെയ്യുന്ന ചെറിയ ഒരു പ്രോഗ്രാമായാലും അത് ഡോക്യുമെന്റ് ആക്കണം. എം.എസ്സ്.എസ്സ്.എസ്സ് ന്റെ സോഷ്യല്‍ മീഡിയ സജീവമാക്കേണ്ടതിന്റെ ആവശ്യകതയെപറ്റി ഡയറക്ടര്‍ പറയുകയുണ്ടായി. മീറ്റിംഗില്‍ 12 സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുക്കുകയും ഫിനാന്‍സ് ഓഫീസര്‍ സിസ്റ്റര്‍ മരിയ ഗൊരേത്തിയുടെ ഉപസംഹാര പ്രാര്‍ത്ഥനയോടു കൂടി മീറ്റിംഗ് സമാപിച്ചു.
0 അഭിപ്രായങ്ങള്‍