2023 ഏപ്രില്‍ 13 ന് കാരിത്താസ് ഇന്ത്യ, കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ സഹായത്തോടെ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ലഹരിക്കെതിരെ സജീവം എന്ന പേരില്‍ അതിരൂപതാതലത്തില്‍ ഒന്നരവര്‍ഷം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം പിരപ്പന്‍കോട് സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജില്‍ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ പോളിക്കാര്‍പ്പസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. പദ്ധതി അനുബന്ധിച്ച് വരും മാസങ്ങളില്‍ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഇടങ്ങളില്‍ റാലികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, മാജിക് ഷോകള്‍, തെരുവു നാടകങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മേജര്‍ അതിരൂപത വികാര്‍ ജനറാള്‍ ഫാ. തോമസ് കയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ സലിം മുഖ്യാഥിതിയായി ക്ലാസുകള്‍ നയിച്ചു. മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കിഴക്കേക്കര സ്വാഗതം ആശംസിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം സജീവം പ്രോജക്ട് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജോസ്, കെസി.വൈ.എം പ്രസിഡന്റ് ഷാരോണ്‍ കോശി, ഫാ. അനില്‍ കോശി, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബൈജു രാജു എന്നിവര്‍ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍