2023 ഏപ്രില്‍ 14 ന് കാരിത്താസ് ഇന്ത്യ, കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ സഹായത്തോടെ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ലഹരിക്കെതിരെ സജീവം എന്ന പേരില്‍ അതിരൂപതാതലത്തില്‍ ഒന്നരവര്‍ഷം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി മജീഷ്യന്‍ നാഥിന്റെ മാജിക് ഷോ വാമനപുരം എംഎല്‍എ ഡികെ മുരളി ഉദ്ഘാടനം ചെയ്തു. 25000 സ്റ്റേജുകളില്‍ ലഹരിക്കെതിരെയും, ക്യാന്‍സറിനെതിരെയും ബോധവത്കരണ പരിപാടികള്‍ നടത്തിയ മജീഷ്യന്‍ നാഥിനെ ഡി. കെ. മുരളി എംഎല്‍എ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആദരം നല്‍കി. സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കിഴക്കേക്കര സ്വാഗതം ആശംസിച്ചു. വന്ദ്യ ഫീലിപ്പോസ് ദയാനന്ദ് റമ്പാന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ പ്രതിനിധാനം ചെയ്ത് എംഎല്‍എ ഡികെ മുരളി പൊന്നാട നല്‍കി ആദരിച്ചു. വന്ദ്യ ഫീലിപ്പോസ് ദയാനന്ദ് റമ്പാന്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജോസ്, ഫാ. അനില്‍ കോശി, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബൈജു രാജു എന്നിവര്‍ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍