2023 ഏപ്രില്‍ 27 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സജീവം ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ അഞ്ചല്‍ വൈദികജില്ലയിലെ സെന്റ്‌മേരീസ് ദേവാലയത്തില്‍ വച്ച് രാവിലെ 9.30 ന് നടത്തപ്പെട്ടു. ഈ പരിപാടിയില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സ്വാഗതം ആശംസിച്ചു. അഞ്ചല്‍ വൈദിക ജില്ലാവികാരിയും എം.എസ്സ്.എസ്സ്.എസ്സ് മുന്‍ ഡയറക്ടറുമായ പെരിയ ബഹുമാനപ്പെട്ട ഫാ.ബോവസ് മാത്യൂ മേലൂട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പുനലൂര്‍ എക്‌സൈസ് ഓഫീസര്‍ ഹരിലാല്‍ കുട്ടികള്‍ക്കായ് ക്ലാസ്സ് നയിച്ചു. എം.എസ്സ്.എസ്സ്.എസ്സ് സജീവം പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ ബൈജു രാജു ഏവര്‍ക്കും നന്ദി അറിയിച്ചു.
0 അഭിപ്രായങ്ങള്‍