തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ മലങ്കര സോഷ്യല്‍
സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന
ചാരീസ് മൈഗ്രേഷന്‍ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കൊട്ടിയത്ത് വച്ച്
സംഘടിപ്പിച്ച പരിപാടി എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ്
കിഴക്കേക്കര ഉദ്ഘാടനം ചെയ്യുകയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ
മുന്‍ ഡയറക്ടര്‍ ഫാ.റോമാന്‍സ് ആന്റണി മെഡിക്കല്‍ കിറ്റുകള്‍ വിതരണം
ചെയ്യുകയും ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ
സാം, കൊല്ലം കിസ്മത്ത് കോര്‍ഡിനേറ്റര്‍ കുമാരി.രേഷ്മ, എം.എസ്സ്.എസ്സ്.എസ്സ്
ചാരീസ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് എന്നിവര്‍ നേതൃത്വം
നല്‍കി. 320 അഥിതി തൊഴിലാളികള്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍